കപട കൊലയാളിത്തിമിംഗലം
പേര് സൂചിപ്പിക്കുന്ന പോലെ കൊലയാളിത്തിമിംഗത്തോട് സാദൃശ്യമുള്ളവയെങ്കിലും, വ്യത്യസ്ത വിഭാഗമാണു് കപട കൊലയാളിത്തിമിംഗിലം[3][4] (ശാസ്ത്രീയനാമം: Pseudorca crassidens). ഡോൾഫിൻ കുടുംബത്തിൽ വലിപ്പത്തിൽ മൂന്നാം സ്ഥാനമാണിവയ്ക്ക്. വലിയ വട്ടത്തലയും മുതുകിലെ ചെറിയ ചിറകും കറുത്ത ശരീരവുമാണ് ഇവയുടെ പ്രത്യേകത. ആറ് മീറ്റർ നീളവും 1500 കിലോ തൂക്കവുമുണ്ടാവും. പെൺ തിമിംഗിലത്തിനു 5.1 m നീളമുണ്ട് .ചെറുകൂട്ടങ്ങളായാണ് സഞ്ചരിക്കുക. എങ്കിലും അപൂർവ്വമായി നൂറിലധികമുള്ള സംഘങ്ങളായും കാണാറുണ്ട്. വലിയ മത്സ്യങ്ങളും കൂന്തലുകളുമാണ് പ്രധാനഭക്ഷണം. മത്സ്യവലകളിൽനിന്ന് മത്സ്യങ്ങൾ മോഷ്ടിക്കുന്നതിനാൽ മുക്കുവരുടെ പ്രധാന ശത്രുവാണ്. രൂപവിവരണംമെലിഞ്ഞു നീളമുള്ള ശരീരമാണ് ഇവയുടെത്. ശരീരത്തിനെ അപേക്ഷിച്ച് പരന്ന തല ചെറുതാണ്. മേൽ താടിയെല്ലിന്റെ പിന്നിലായ് ആണ് കീഴ് താടിയുടെ അറ്റം സ്ഥിതി ചെയ്യുന്നത്. മുകൾ ഭാഗത്തെ തുഴ ഉയരം കൂടിയതാണ്, മാത്രമല്ല അറ്റം ഉരുണ്ടിട്ടും ചിലപ്പോൾ കൂർത്തും കാണപ്പെടുന്നു. അതുകൊണ്ട് തന്നെ വെള്ളരിക്കയുടെ ആകൃതിയാണെന്ന് പറയുന്നു.തുഴകൾ ചെറുതും കൂർത്തതും ആണ്, കൂടാതെ മധ്യഭാഗത്ത് അടുത്തായി ഉള്ള ഭാഗം കുറച്ചു ഉയർന്നു കാണപ്പെടുന്നു. ഇത് ഇവരുടെ സവിശേഷതയായ് കാണുന്നു. ശരീരം മുഴുവൻ കറുത്ത നിറത്തിലാണ്. തുഴകൾക്ക് ഇടയിലായ് നെഞ്ചിന്റെ ഭാഗത്ത് ചേരയ ചാരനിറം കാണുന്നു.തലയുടെ വശങ്ങളിൽ ഇളം ചാര നിറം ഉണ്ട്. 8 മുതൽ 11 ജോഡി വരെ പല്ലുകൾ കാണുന്നു. ആവാസംസാധാരണയായ് കരയ്ക്ക് അടുത്ത് കാണാൻ സാധിക്കില്ല.ഇവയെ ഇന്ത്യ, പാകിസ്താൻ, ഗൾഫ് ഓഫ് ഒമാൻ , അറേബ്യൻ ഗൾഫ് , ആഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടിട്ടുണ്ട്.ഇവ ഉച്ചത്തിലുള്ള ശബ്ദങ്ങൾ ഉണ്ടാക്കുന്നതിനാൽ ഇവയെ 200m അകലെ നിന്ന് വരെ കണ്ടെത്താൻ കഴിയും. ഭീക്ഷണിപല്ലിനു വേണ്ടി വ്യപകമായ് വേട്ടയാടുന്നു അവലംബം![]() ഇതുകൂടി കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Pseudorca crassidens. വിക്കിസ്പീഷിസിൽ Pseudorca crassidens എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia