കമലാംബാ നവാവരണ കൃതികൾ
കർണ്ണാടക സംഗീതത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഒരു കൂട്ടം കൃതികളാണ് മുത്തുസ്വാമി ദീക്ഷിതർ രചിച്ച കമലാംബാ നവാവരണ കൃതികൾ. വിവരണംതമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലുള്ള തിരുവാരൂരിലെ കമലാംബാ ദേവിയെ പ്രകീർത്തിച്ച് എഴുതിയ ഈ കൃതികൾ ദേവിയെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു. നവാവരണം എന്നു പറഞ്ഞാൽ ശ്രീചക്രത്തിലെ ഒൻപത് അടരുകളാണ്. ഓരോ ആവരണത്തിലും ഓരോ അവതാരങ്ങളെപ്പറ്റി പറയുന്നത് അതാത് കൃതികളിൽ പരാമർശിച്ചിട്ടുണ്ട്. സംഗീതത്തിന്റെ കാര്യത്തിലായാലും പ്രമുഖങ്ങളായ രാഗങ്ങളാണ് നവാവരണകൃതികൾക്ക് ഉപയോഗിച്ചിരിക്കുന്നത്. തോടി, കല്യാണി, കാംബോജി, ശങ്കരാഭരണം, സഹാന, ആനന്ദഭൈരവി, ഭൈരവി എന്നിവയോടൊപ്പം അത്രയ്ക്ക് പ്രമുഖമല്ലാത്ത പുന്നാഗവരാളി, ഘണ്ട, ആഹിരി എന്നീ രാഗങ്ങളും ഈ കൃതികളിൽ ഉപയോഗിച്ചിരിക്കുന്നു.[1] കൃതികൾകമലാംബാ നവാവരണകൃതികൾ ആലപിക്കുന്നതിനു മുൻപ് ഒരു ഗണപതി സ്തുതിയും സുബ്രഹ്മണ്യസ്തുതിയും പതിവാണ്.
ഇവയാണ് പതിനൊന്നു കൃതികൾ:
കമലാംബ എന്ന നാമത്തിന്റെ വിഭക്തിപ്രത്യയങ്ങൾ ഈ കൃതികളിൽ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്: कमलांबा, कमलांबां, कमलांबिकया, कमलांबिकायै, कमलांबिकायाः, कमलांबिकायाः, कमलांबिकायां, कमलांबिके. അവലംബംപുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia