കമ്പ്യൂട്ടറുകളുടെ ചരിത്രം![]() കമ്പ്യൂട്ടറിന്റെ ചരിത്രം എന്നത് കമ്പ്യൂട്ടറിന്റെ വേഗത, വില, വിവരങ്ങൾ ശേഖരിക്കാനുള്ള കഴിവ് എന്നിവയിൽ വന്ന ബൃഹത്തായ മാറ്റങ്ങൾ അപഗ്രഥിച്ച് വെച്ചിരിക്കുന്ന ഒരു രേഖയാണ്. കമ്പ്യൂട്ടറുകൾ ഏതാണ്ട് ക്രിസ്തുവിന് 3000 വർഷങ്ങൾക്ക് മുമ്പ് തന്നെ രൂപം കൊണ്ടു. കണക്ക് കൂട്ടുക എന്ന് അർത്ഥമുള്ള കമ്പ്യൂട്ട് (Compute) എന്ന പദത്തിൽ നിന്നാണ് കമ്പ്യൂട്ടർ എന്ന പദത്തിന്റെ ഉദ്ഭവം. 1613 ൽ ആണ് കമ്പ്യൂട്ടർ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. പിന്നീട് അത് സർവസാധാരണമായി മാറി. ആദ്യ കാലങ്ങളിൽ കമ്പ്യൂട്ടറുകൾ കണക്ക് കൂട്ടലുകൾക്ക് മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് കമ്പ്യൂട്ടറിന്റെ കെട്ടിലും മട്ടിലും ഉപയോഗത്തിലും ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്ന് കമ്പ്യൂട്ടർ ലോകത്തെ എല്ലാ മേഖലയിലും ഒരു അവിഭാജ്യ ഘടകമാണ്. സാധാരണ ഉപയോഗത്തിനുള്ള കമ്പ്യൂട്ടറുകൾ വരുന്നതിനു മുമ്പ് മനുഷ്യർ തന്നെയാണ് അധികം കണക്കുകൂട്ടലുകളും നടത്തിയിരുന്നത്. കണക്കുകൂട്ടലുകൾ നടത്താൻ മനുഷ്യനെ സഹായിച്ച ഉപകരണങ്ങൾ കണക്ക് കൂട്ടൽ യന്ത്രങ്ങൾ (Calculating Machines) എന്നറിയപ്പെട്ടു. പിന്നീട് അത് കാൽക്കുലേറ്ററുകൾ എന്നായി മാറി. കാൽക്കുലേറ്ററുകൾ നിരന്തരമായ മാറ്റങ്ങൾക്ക് `വിധേയമായിക്കൊണ്ടിരുന്നു. എന്നാൽ കമ്പ്യൂട്ടറുകൾക്ക് കാൽക്കുലേറ്ററുകളിൽ നിന്ന് വ്യത്യസ്തമായി ധാരാളം മെമ്മറിയും മറ്റും ആവശ്യമായിരുന്നു. മാത്രവുമല്ല ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള കണക്കുകൂട്ടലുകളും കാൽക്കുലേറ്ററുകൾ ഉപയോഗിച്ച് നടത്താൻ കഴിഞ്ഞിരുന്നില്ല. 1940 മുതൽ എല്ലാ ദശകത്തിലും കമ്പ്യൂട്ടർ സാങ്കേതികവിദ്യയിൽ മഹത്തായ മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. കണക്കുകൂട്ടുക എന്ന പ്രാഥമികാവശ്യത്തിൽ മാത്രമായി കമ്പ്യൂട്ടറിന്റെ ഉപയോഗം പരിമിതപ്പെട്ടില്ല. വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദം, ശാസ്ത്രം, ആശയവിനിമയം എന്നു തുടങ്ങി എല്ലാ മേഖലയിലും കമ്പ്യൂട്ടർ ഇന്നൊരു അവിഭാജ്യ ഘടകമാണ്. ഓരോ മേഖലയിലേയും ഉപയോഗത്തിനായി കമ്പ്യൂട്ടർ ഉപകരണങ്ങളിലും പുതിയ സങ്കേതങ്ങൾ വന്നു തുടങ്ങി. ഉദാഹരണമായി, ഉപയോക്താവിന് കൂടുതൽ ആയാസരഹിതമായി ഇടപെടുന്നതിനായി ടച്ച് സ്ക്രീൻ (Touch Screen) മുതലായ സങ്കേതങ്ങൾ ആവിർഭവിച്ചു. ആദ്യ കമ്പ്യൂട്ടറുകളിൽ പൂർണ്ണമായും യന്ത്രങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. അതിനാൽ ഒരു പ്രവർത്തനത്തിന്റെ തുടക്കവില (Initial Value) കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തി ആദ്യം തന്നെ ശരിയാക്കി വെക്കണമായിരുന്നു. ആദ്യ കാല ഉപകരണങ്ങൾസഹസ്രാബ്ദങ്ങളായി നാം കണക്കുകൂട്ടലുകൾക്കായി പലതരം ഉപകരണങ്ങളെ ആശ്രയിക്കുന്നു. ആദ്യ കാലങ്ങളിൽ പ്രധാനമായും ഉപയോഗിച്ചിരുന്നത് കൈ വിരലുകൾ കൊണ്ടുള്ള കണക്കുകൂട്ടലുകളായിരുന്നു. ടാലി സ്റ്റിക്ക് (Tally Stick) എന്നത് ആദ്യ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു ഉപകരണമാണ്. പിന്നീട് കല്ലുകൾ, ധാന്യങ്ങൾ മുതലായവ ഉപയോഗിച്ചുള്ള കണക്കുകൂട്ടലുകൾ ഉത്ഭവിച്ചു. ഈ വസ്തുക്കൾ സൂക്ഷിച്ചുവെക്കുന്നതിലൂടെ കണക്കെടുപ്പുകൾ ശേഖരിച്ചു വെക്കാം എന്നൊരു പ്രത്യേകത ഉണ്ടായിരുന്നു.[1][2] എണ്ണുവാനുള്ള കമ്പുകൾ (Counting Rods) ഇതിനൊരു ഉദാഹരണമാണ്. അബാക്കസ് എന്നത് ആദ്യ കാലങ്ങളിൽ കണക്കുകൂട്ടലുകൾക്ക് ഉപയോഗിച്ചിരുന്ന ഒരു ഉപകരണമാണ്. ക്രിസ്തുവിനു 2400 വർഷങ്ങൾക്ക് മുമ്പ് (BC 2400) ബാബിലോണിയയിലാണ് ഇവയുടെ ഉദ്ഭവം. അതു മുതൽ അവയെ പിൻപറ്റി ധാരാളം ഉപകരണങ്ങളും സഹായ പട്ടികകളും കണ്ടുപിടിക്കപ്പെട്ടു. യൂറോപ്പിലെ ഒരു കൗണ്ടിംഗ് ഹൗസിൽ കള്ളികളായിട്ടുള്ള ഒരു തുണി വച്ചിരുന്നു. അതിലെ അടയാളപ്പെടുത്തലുകൾ പ്രത്യേക നിയമത്തിനനുസരിച്ച് നീക്കിക്കൊണ്ട് പണത്തിന്റെ കണക്കുകൂട്ടലുകൾ നടത്തിയിരുന്നു. ആദ്യകാലങ്ങളിൽ ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾ നടത്താനായി പ്രത്യേകതരം യന്ത്രശക്തിയാൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകൾ (Analog Computers) ഉപയോഗിച്ചിരുന്നു. അവയെയാണ് ആദ്യകാല കമ്പ്യൂട്ടറുകളായി പരിഗണിക്കുന്നത്.[3] ഏതെങ്കിലും തരത്തിൽ കണക്കുകൂട്ടലിനെ സഹായിച്ചിരുന്ന മറ്റു പഴയ യന്ത്രോപകരണങ്ങൾ പ്ലാനിസ്ഫിയർ, Abū Rayhān al-Bīrūnī (c. AD 1000) നിർമ്മിച്ച ചില യന്ത്രങ്ങൾ മുതലായവയായിരുന്നു. അബാക്കസ്
അബാക്കസ് ആണ് ആദ്യത്തെ കമ്പ്യൂട്ടർ ആയി അറിയപ്പെടുന്നത്. മേസപ്പട്ടോമിയൻ ആളുകൾ 2400 BC. കൊല്ലങ്ങൾക്കു മുമ്പ് കണ്ടുപിടിച്ചതാണ് ഇത്.ഒരു റാക്കിൽ ഘടിപ്പിച്ച മുത്തുമണികൾ ആണു ഇതിന്റെ പ്രധാന ഭാഗം.ശരിയായ രീതിയിൽ ഈ മുത്തുമണികൾ ക്രമപ്പെടുത്തി സങ്കലനം,വ്യവകലനം എന്നിവ ചെയ്യുവാൻ കഴിയും[4].കൗണ്ടിങ്ങ് ഫ്രേമുകളെ അബാക്കസിന്റെ പിന്മുറക്കാർ എന്നു വിശേഷിപ്പിക്കാം. ചാലുകളിൽ കൂടി കളുകളോ മുത്തുമണികളോ ക്രമപ്പെടുത്തി ആണു കൗണ്ടിങ്ങ് ഫ്രേമുകളിൽ കണക്കുകൂട്ടലുകൾ നടത്തുന്നത്[5].
നേപ്പ്യർ ലോഗും നേപ്പ്യർ ബോനും![]()
ജോൺ നേപ്പ്യർ (1550-1617) ആണ് ലോഗരിതം കണ്ടുപിടിച്ചത്. അതിനു അദ്ദേഹം ലോഗ് എന്നത് ഉപയോഗിച്ച് ഗുണനം, സങ്കലനം, ഹരണം, തുടങ്ങിയവയ്ക്ക് എളുപ്പമേകി. പിന്നീട് അയാൾ കുറെ ലോഹ ദണ്ഡുകൾ ഉപയോഗിച്ച് നപിർ ബോൺ എന്നത് കണ്ടുപിടിച്ചു.
![]()
ജോൺ നേപ്പ്യർ പിന്നീട് കണക്കുകൂട്ടലുകൾ നടത്താനായി നേപ്പ്യർ ബോൺ കണ്ടുപിടിച്ചു.ഒരു ബോർഡും,കുറച്ച് ദണ്ഡുകളും അടങ്ങുന്നതാണു നേപ്പ്യർ ബോൺ .ബോർഡിന്റെ ഇടത്തെ അഗ്രത്തിൽ ഒമ്പത് കളങ്ങളുണ്ട് അവയിൽ ഒന്നു മുതൽ ഒമ്പത് വരെ അക്കങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.നേപ്പ്യറിന്റെ ദണ്ഡുകൾ തടി അല്ലെങ്കിൽ ലോഹം എന്നിവ കൊണ്ടാണു നിർമിച്ചിരുന്നത്.ദണ്ഡുകളുടെ ഉപരിതലത്തിലും ഒമ്പത് കളങ്ങളുണ്ടായിരുന്നു,അവയിൽ ആദ്യത്തേത് ഒഴിച്ച് മറ്റെല്ലാം കോണോടു കോണായ വര കൊണ്ട് പകുത്തിരുന്നു.ആദ്യത്തെ കളത്തിൽ ഒരു സംഖ്യയും പിന്നീടുള്ളവയിൽ ആ സംഖ്യയുടെ ഗുണിതങ്ങളും ആണു രേഖപ്പെടുത്തിയിരുന്നത്.സംഖ്യയുടെ പത്തിന്റെ സ്ഥാനം കോളത്തിലെ മുകളിലെ ത്രികോണത്തിലും ഒറ്റയുടെ സ്ഥാനം താഴത്തെ ത്രികോണത്തിലും ആണു രേഖപ്പെടുത്തുന്നത് എന്നാൽ സംഖ്യ പത്തിൽ കുറവാണെങ്കിൽ മുകളിലെ ത്രികോണത്തിൽ പൂജ്യവും താഴത്തെതിൽ സംഖ്യയും രേഖപ്പെടുത്തുന്നു. പാസ്കൽ കാൽക്കുലേറ്റർ![]()
1642-ൽ 19 വയസ്സ് പ്രായമുള്ളപ്പോൾ തന്റെ അച്ഛന് വേണ്ടി ബ്ലൈസ് പാസ്കൽ ഒരു കാൽക്കുലേറ്റർ കണ്ടു പിടിച്ചു. അച്ഛന്റെ നികുതി പിരിവിലെ കണക്കുകൂട്ടലുകൾ എളുപ്പമാക്കാനായാണു പാസ്കൽ കാൽക്കുലേറ്റർ നിർമിച്ചത്[9].കുറെ ചക്രങ്ങൾ കൊണ്ട് ഗണിക്കുന്ന ഒരു യന്ത്രം അതിന്റെ പേരു പാസ്കലിൻ എന്നായിരുന്നു[9][10].
ലിബ്നിറ്റ്സ്![]()
1801 : പുതിയ കണ്ടെത്തൽ:ജാക്ക്വാർഡ് ലൂം![]()
ഫ്രഞ്ച് കാരനായിരുന്ന ജോസഫ് മാരീ ജാക്വാർഡ് പവർ ലൂം നിർമിച്ചു[16].ഈ സങ്കേതം ആണു ഒരു കൂട്ടം ജോലികളെ നിയന്ത്രിക്കാനായി ആദ്യമായി പഞ്ച് കാർഡുകൾ ഉപയോഗിച്ചത്[17].പഞ്ച് കാർഡിലെ ഓരോ വരി ദ്വാരങ്ങളും പറ്റേണിന്റെ ഓരോ വരിയേയും സൂചിപ്പിക്കുന്നു. ജാക്വാർഡിന്റെ നെയ്തുയന്ത്രം സങ്കീർണമായ brocade, damask, matelasse തുടങ്ങിയ പാറ്റേണുകൾ നെയ്യുന്നതിനു സഹായിച്ചു[18].
ചാൾസ് ബാബേജ്![]() പ്രോഗ്രാമബിൾ കമ്പ്യൂട്ടറുകളുടെ പിതാവ് എന്നറിയപ്പെടുന്ന ചാൾസ് ബാബേജ്(26 ഡിസംബർ 1791–18 ഒക്ടോബർ 1871) ഒരു ഗണിത ശാസ്ത്രജ്ഞനും ഒരു ചിന്തകനും കൂടി ആയിരുന്നു[20].അക്കാലത്ത് കണക്കുകൂട്ടലുകളിൽ വളരെ അധികം പിഴവുകൾ ഉണ്ടായിരുന്നു ഇത് അദ്ദേഹത്തെ തെറ്റുകൾ കൂടാതെ കണക്കുകൂട്ടലുകൾ ചെയ്യാൻ പ്രാപ്തമായ യന്ത്രത്തിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചു[20]. 1822 ജൂൺ 14നു റോയൽ അസ്റ്റ്റോണമിക്കൽ സൊസൈറ്റിയിൽ അവതരിപ്പിച്ച "Note on the application of machinery to the computation of astronomical and mathematical tables." എന്ന പേപ്പറിൽ ഡിഫെറൻസ് എഞ്ചിൻ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചു[20].ആറു ചക്രങ്ങളുള്ള ഒരു മോഡൽ ആദ്യം നിർമ്മിക്കുകയും അത് ചെറിയ ഒരു സദസ്സിനു മുന്നിൽ അവതരിപ്പികയും ചെയ്തു.അതിലും മികച്ച ഡിഫെറൻസ് എഞ്ചിൻ 2 നിർമ്മിക്കണമെന്നും അദ്ദേഹത്തിനു താല്പര്യമുണ്ടായിരുന്നു[21]. അതിനു ശേഷം 1833 നും 1842 നും ഇടക്ക് അദ്ദേഹം ഏത് തരം കണക്കുകൂട്ടലുകളും ചെയ്യാൻ കഴിവുള്ള പ്രോഗ്രാം ചെയ്യാൻ സാധിക്കുന്ന അനലറ്റികൽ എഞ്ചിൻ എന്ന ആശയത്തെപ്പറ്റി ചിന്തിച്ചു[20].അതിൽ ജാക്ക്വാർഡ് ലൂമിൽ ഉപയോഗിച്ച പഞ്ച് കാർഡുകൾ വഴി നിർദ്ദേശങ്ങൾ നൽകാനും വിവരങ്ങൾ സൂക്ഷിക്കുന്നതിനായി ഒരു മെമ്മറി യൂണിറ്റും അങ്ങനെ ആധുനിക കമ്പ്യൂട്ടറുകളിൽ ഉള്ള മിക്ക സൗകര്യങ്ങളും ഉണ്ടായിരുന്നു[21].ബ്രട്ടീഷ് ഗണിത ശാസ്ത്രജ്ഞ അഡാ ലവ് ലേസ് അനലറ്റികൽ എഞ്ചിനായി പ്രോഗ്രാം എഴുതി ഇത് ആദ്യ കമ്പ്യൂട്ടർ പ്രോഗ്രാമായി കരുതുന്നു[21][22]. ഇത്തരത്തിൽ പുതിയ ആശയങ്ങൾ നൽകി എങ്കിലും ഡിഫെറൻസ് എഞ്ചിൻ 2,അനലറ്റികൽ എഞ്ചിൻ എന്നിവ ബാബേജിന്റെ ജീവിത കാലത്ത് പൂർത്തിയായില്ല[21]. മേശപ്പുറ (Desktop) കാൽക്കുലേറ്ററുകൾ
ആധുനിക അനലോഗ് കമ്പ്യൂട്ടറുകൾആധുനിക അനലോഗ് കമ്പ്യൂട്ടറുകൾ, ഓപ്പറേഷണൽ ആംപ്ലിഫയർ എന്ന ഇലക്ട്രോണിക് സർക്ക്യ്യൂട്ടിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണു[24].മുൻപുണ്ടായിരുന്ന ഓപ്പറേഷണൽ ആംപ്ലിഫയറുകൽ വാക്ക്വം റ്റ്യ്യൂബുകൾ ഉപയോഗിച്ചിരുന്നെങ്കിൽ ഇന്നുള്ളവ സെമികണ്ടക്ടർ IC കൊണ്ടാണു നിർമ്മിച്ചിരിക്കുന്നത്[24]. അനലോഗ് കമ്പ്യൂട്ടറുകൾ തുടർച്ചയായി വ്യതിയാനം സംഭവിക്കുന്ന ഭൗതിക പ്രതിഭാസങ്ങളായ താപം,മർദ്ദം,വേഗം തുടങ്ങിയവ സാധാരണ ആയി വോൾട്ടേജ് അല്ലെങ്കിൽ ഗിയറുകളുടെ ചലനം എന്നിവ ആയി രൂപം മാറ്റി കൈകാര്യം ചെയ്യാനായി ഉപയോഗിക്കുന്നു[25].ആദ്യകാല കമ്പ്യൂട്ടറുകളിൽ സിംഹഭാഗവും അനലോഗ് കമ്പ്യൂട്ടറുകൾ ആയിരുന്നു[26].ചെറിയ അനലോഗ് കമ്പ്യൂട്ടറുകൾ സാധാരണ ആയി ലാബോറട്രികളിലും,ശേഷി കൂടിയവ പവർ ട്രാൻസ്മിഷൻ,ടെലിഫോൺ നെറ്റ്വർക്ക് തുടങ്ങിയ സങ്കേതങ്ങളിലും ഉപയോഗിക്കുന്നു[27].1950 കളുടെ അവസാനത്തിലും, 1960 ന്റെ ആരംഭത്തിലും ഡിജിറ്റൽ കമ്പ്യൂട്ടറുകൾ കൂടുതൽ വേഗമുള്ളതും,കൃത്യവും ആയതോടെ അനലോഗ് കമ്പ്യൂട്ടറുകളുടെ ഉപയോഗം കുറഞ്ഞു[27].സൗരയുധസ്താനങ്ങൾ നിർണയിക്കാൻ ഉപയോഗിച്ചിരുന്ന Antikythera mechanism ആദ്യത്തെ അനലോഗ് കമ്പ്യൂട്ടറായി കരുതുന്നു[28][29]. ഡിജിറ്റൽ കമ്പ്യൂട്ടറുകളാണു ഇന്നു സാധാരണ ആയി ഉപയോഗിക്കുന്നതെങ്കിലും അനലോഗ് കമ്പ്യൂട്ടറുകളുടെ മേഖലയിലും ധാരാളം ഗവേഷണം നടക്കുന്നുണ്ട്.ബ്ലൂമിങ്ങ്ടണിലുള്ള ഇൻഡ്യാനാ യൂണിവേഴ്സിറ്റി യിൽ ജോനാതൻ മിൽസ് ഒരു അനലോഗ് കമ്പ്യൂട്ടർ നിർമ്മിക്കുകയുണ്ടായി[30].ഹാവാർഡ് റോബോട്ടിക്സ് ലാബോറട്രിയിൽ അനലോഗ് കമ്പ്യൂട്ടേഷൻ ഒരു ഗവേഷണ വിഷയം തന്നെ ആണു[31] കമ്പ്യൂട്ടർ തലമുറകൾadhya gattam mudhal avasanagattam vareഇത്രയും കാലത്തിനിടക്ക് കണക്ക് കൂട്ടുവാനുള്ള (Compute) ഉപകരണങ്ങളിൽ വന്ന മാറ്റത്തിനനുസരിച്ച് പല തലമുറകളായി തരംതിരിച്ചിരിക്കുന്നു. ഓരോ തലമുറയും സാങ്കേതിക പുരോഗതിയുടെ ഫലമായുണ്ടായതാണ്. ഇത് കമ്പ്യൂട്ടറിന്റെ ഉപയോഗത്തിൽ വളരെയധികം മാറ്റങ്ങൾ വരുത്തി. കമ്പ്യൂട്ടറുകളെ താഴെപ്പറയും വിധത്തിൽ അഞ്ച് തലമുറകളായി തരംതിരിക്കാം.
ഒന്നാം തലമുറ കമ്പ്യൂട്ടറുകൾഈ തലമുറയിലെ കമ്പ്യൂട്ടറുകളിൽ പരിഭ്രമണത്തിനായി (Circuit) വാക്വം ട്യൂബുകളാണ് (Vacuum Tubes) ഉപയോഗിച്ചിരുന്നത്. മെമ്മറിക്കായി മാഗ്നറ്റിക് ഡ്രമ്മുകളും (Magnetic Drums) ഉപയോഗിച്ചിരുന്നു. വാക്വം ട്യൂബ് എന്നാൽ ചില്ല് കൊണ്ടുണ്ടാക്കിയ ഒരു ഉപകരണമാണ്. ഇതിൽ ഫിലമെന്റുകൾ ഉപയോഗിച്ച് ഇലക്ട്രോണുകൾ നിർമ്മിക്കുന്നു. ഇത് ഇലക്ട്രോണിക് സിഗ്നലുകളെ വികസിപ്പിക്കാനായാണ് (Amplify) ഉപയോഗിച്ചിരുന്നത്. ഈ കമ്പ്യൂട്ടറുകൾ കണക്ക് കൂട്ടലുകൾ മില്ലിസെക്കന്റുകൾക്കുള്ളിൽ (Milliseconds) നടത്തിയിരുന്നു.പക്ഷേ ഈ കമ്പ്യൂട്ടറുകൾ വളരെയധികം സ്ഥലം അപഹരിച്ചിരുന്നു. ഒരു കമ്പ്യൂട്ടർ സ്ഥാപിക്കാനായി ഒരു മുറി മുഴുവനായും വേണ്ടി വന്നിരുന്നു. കമ്പ്യൂട്ടറുകളുടെ വലിപ്പം വളരെ വലുതായതു കൊണ്ടു തന്നെ ഇവ പ്രവർത്തിപ്പിക്കാൻ ധാരാളം വൈദ്യുതി ആവശ്യമായി വന്നിരുന്നു. മാത്രവുമല്ല, ധാരാളം താപം (Heat) ഇവയിൽ നിന്ന് പുറന്തള്ളിയിരുന്നു. ഈ താപത്തെ പ്രതിരോധിക്കാനായി, കമ്പ്യൂട്ടർ വെച്ചിരുന്ന മുറികൾ ശീതീകരിച്ചിരുന്നു (Air Conditioned). ഇവയിൽ കണക്ക് കൂട്ടലുകൾ നടത്താനുള്ള നിർദ്ദേശങ്ങൾ നൽകാനായി യന്ത്രഭാഷയാണ് (Machine Language) ഉപയോഗിച്ചിരുന്നത്. ഒന്നാം തലമുറയിലെ കമ്പ്യൂട്ടറുകൾക്ക് ഉദാഹരണങ്ങൾ ഇവയാണ് : എനിയാക് (ENIAC), എഡ്‌വാക് (EDVAC), യുണിവാക് (UNIVAC). ഇവ ശാസ്ത്രീയ കണക്ക് കൂട്ടലുകൾ (Scientific Calculations) നടത്താനാണ് ഉപയോഗിച്ചിരുന്നത്. വാണിജ്യ കമ്പ്യൂട്ടറുകൾരണ്ടാം തലമുറ കമ്പ്യൂട്ടറുകൾരണ്ടാം തലമുറ കമ്പ്യൂട്ടറുകളിൽ വാക്വം ട്യൂബുകൾക്ക് പകരം ട്രാൻസിസ്റ്ററുകളാണ് (Transistors) ഉപയോഗിച്ചിരുന്നത്. അവ വാക്വം ട്യൂബുകളേക്കാൾ വേഗതയേറിയതും വിശ്വസിനീയവുമായിരുന്നു. വാക്വം ട്യൂബുകളെ അപേക്ഷിച്ച് ട്രാൻസിസ്റ്ററുകൾ വലിപ്പത്തിൽ വളരെ ചെറുതായിരുന്നു. മാത്രവുമല്ല ട്രാൻസിസ്റ്ററുകൾ വളരെ കുറച്ച് താപം മാത്രമേ ഉല്പാദിപ്പിക്കുകയുള്ളൂ. ഈ കമ്പ്യൂട്ടറുകളിൽ യന്ത്രഭാഷക്ക് പകരമായി അസംബ്ലി ഭാഷയാണ് (Assembly Language) ഉപയോഗിച്ചിരുന്നത്. കമ്പ്യൂട്ടറിന് നൽകേണ്ട നിർദ്ദേശങ്ങൾ വാക്കുകളുടെ രൂപത്തിൽ നൽകാൻ അസംബ്ലി ഭാഷ കൊണ്ട് സാധിച്ചു. ഇത് പ്രോഗ്രാം ചെയ്യുന്നവരെ വളരെയധികം സഹായിച്ചു. ഈ തലമുറയിലെ കമ്പ്യൂട്ടറുകളുടെ പ്രധാന പ്രത്യേകത, പ്രോഗ്രാം ശേഖരണ രീതിയാണ് (Stored Program Concept) ഉപയോഗിച്ചിരുന്നത് എന്നതായിരുന്നു. അതായത് നിർദ്ദേശങ്ങളും മറ്റും കമ്പ്യൂട്ടറിന്റെ ഓർമ്മയിലാണ് (Memory) സൂക്ഷിച്ചിരുന്നത്. ഈ കമ്പ്യൂട്ടറുകളിൽ ശേഖരണ ഉപകരണങ്ങളായി കാന്തിക ടേപ്പുകളും (Magnetic Tapes) കാന്തിക ഡിസ്കുകളുമാണ് (Magnetic Disks) ഉപയോഗിച്ചിരുന്നത്. രണ്ടാം തലമുറ കമ്പ്യൂട്ടറുകളുടെ ഉദാഹരണങ്ങൾ : IBM 1620, PDP8, CDC1604 മൂന്നാം തലമുറ കമ്പ്യൂട്ടറുകൾഈ തലമുറയിലുണ്ടായ പ്രധാന മാറ്റം, ഐ. സി. ചിപ്പുകളുടെ (I.C.Chips) ഉദ്ഭവമാണ്. ഐ. സി. എന്നത് വൈദ്യുത സർക്യൂട്ട് അടങ്ങുന്ന ഒരു സിലിക്കൺ ചിപ്പ് ആണ്. ഈ ഒരു ചെറിയ ചിപ്പിൽ തന്നെ ട്രാൻസിസ്റ്റർ പോലുള്ള, സർക്യൂട്ടിൽ ഉപയോഗിക്കുന്ന ധാരാളം വസ്തുക്കൾ (Circuital Elements) കൂട്ടിച്ചേർക്കാനാകും. ഐ. സി. യുടെ കണ്ടുപിടിത്തം കമ്പ്യൂട്ടറുകളുടെ വേഗതയേയും കഴിവിനേയും കാര്യമായി ബാധിച്ചു. മൂന്നാം തലമുറ കമ്പ്യൂട്ടറുകളുടെ ഉദാഹരണങ്ങൾ : IBM 370, PDP11, CDC7600 നാലാം തലമുറ കമ്പ്യൂട്ടറുകൾഈ തലമുറയിലെ കമ്പ്യൂട്ടറുകളിൽ കമ്പ്യൂട്ടർ അഥവാ കമ്പ്യൂട്ടർ സംബന്ധിച്ച ഉപകരണങ്ങളുടെ നിർമ്മാണത്തിൽ Large Scale Integration (LSI) ഉം Very Large Scale Integration (VLSI) ഉം ഉപയോഗിച്ചിരുന്നു. LSI അല്ലെങ്കിൽ VLSI തുടങ്ങിയവയിൽ ഒരു ചിപ്പിൽ കഴിഞ്ഞ തലമുറയിൽ നിന്ന് വ്യത്യസ്തമായി അതിൽ കൂടുതൽ വസ്തുക്കൾ കൂട്ടിച്ചേർത്തു. ആ ചിപ്പിന് മൈക്രോപ്രൊസസ്സർ (Microprocessor) എന്നാണ് പേര്. അതിൽ കൺട്രോൾ ലോജിക്കും മെമ്മറിയും ഉൾപ്പെടുത്തിയിരുന്നു. ലോകത്തെ ആദ്യ മൈക്രോപ്രൊസസ്സർ ഇന്റൽ കമ്പനിയുടെ ഇന്റൽ 4004 ആയിരുന്നു. ശേഖരണത്തിനായി കാന്തിക വസ്തുക്കൾക്ക് പകരം അർദ്ധചാലക (Semiconductor) സംവിധാനങ്ങൾ ഉപയോഗിച്ചതും ഈ തലമുറയിലായിരുന്നു. ആശയവിനിമയത്തിനായി കമ്പ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടു. രണ്ട് തരത്തിൽ ഈ ബന്ധനത്തെ തരം തിരിച്ചിരുന്നു :
LAN ൽ കമ്പ്യൂട്ടറുകൾ വളരെ അടുത്തായി സ്ഥാപിച്ചിരിക്കുന്നു. അതായത് ഒരു മുറിയിലോ അല്ലെങ്കിൽ ഒരു കെട്ടിടത്തിലോ മറ്റോ സ്ഥാപിച്ച കമ്പ്യൂട്ടറുകൾ തമ്മിലാണ് ഈ ബന്ധനം നടക്കുന്നത്. എന്നാൽ WAN ൽ ലോകം മുഴുവനുമുള്ള കമ്പ്യൂട്ടറുകളുമായി സംവദിക്കാൻ നമുക്ക് അവസരമൊരുക്കുന്നു. ഈ തലമുറയിൽ ഹൈ ലെവൽ ഭാഷകളാണ് നിർദ്ദേശങ്ങൾ നൽകുന്നതിനായി ഉപയോഗിക്കുന്നത്. നാലാം തലമുറ കമ്പ്യൂട്ടറുകളുടെ ഉദാഹരണങ്ങൾ : IBM 4300, ICL 2900 അഞ്ചാം തലമുറ കമ്പ്യൂട്ടറുകൾഈ തലമുറയിൽ Ultra Large Scale Integration (ULSI) സങ്കേതമാണ് ഉപയോഗിക്കുന്നത്. അത് നാലാം തലമുറയിലുപയോഗിച്ചിരുന്ന മൈക്രോപ്രൊസസ്സറുകളേക്കാൾ വേഗതയേറിയതും ശക്തിയേറിയതുമാണ്. കൊണ്ടുനടക്കാവുന്ന തരത്തിലുള്ള കമ്പ്യൂട്ടറുകൾ അവതരിപ്പിക്കപ്പെട്ടത് ഈ തലമുറയിലാണ്. കൃതൃമ ബുദ്ധിയുള്ള (Artificial Intelligence) കമ്പ്യൂട്ടർ ഉപകരണങ്ങൾ കണ്ടെത്താനുള്ള ഗവേഷണങ്ങൾ ലോകത്തിന്റെ പല കോണുകളിലും നടന്നുകൊണ്ടിരിക്കുന്നു.ഈ തലമുറയിൽ സി,സി പ്ലസ് പ്ലസ്,ജാവ,തുടങ്ങിയ കമ്പ്യൂട്ടർ ഭാഷകളിൽ എഴുതിയ നിർദ്ദേശങ്ങൾ അനുസരിക്കുന്ന പഴയ തലമുറകളിൽ നിന്നു വ്യത്യസ്തമായി മനുഷ്യ ഭാഷതന്നെ ഉപയോഗിച്ചേക്കാം. അവലംബം
|
Portal di Ensiklopedia Dunia