കമ്പ്യൂട്ടർ തട്ടിപ്പ്കമ്പ്യൂട്ടറുകൾ, ഇന്റർനെറ്റ്, ഇന്റർനെറ്റ് ഉപകരണങ്ങൾ, ഇന്റർനെറ്റ് സേവനങ്ങൾ എന്നിവ ഉപയോഗിച്ച് ആളുകളെയോ സ്ഥാപനങ്ങളെയോ വഞ്ചിക്കാൻ ഉപയോഗിക്കുന്നതാണ് കമ്പ്യൂട്ടർ തട്ടിപ്പ്.[1]യുണൈറ്റഡ് സ്റ്റേറ്റ്സിൽ, കമ്പ്യൂട്ടർ ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നത് അബ്യൂസ് ആക്ട് പ്രകാരം പ്രത്യേകമായി നിരോധിച്ചിരിക്കുന്നു, ഇത് ഫെഡറൽ അധികാരപരിധിക്ക് കീഴിലുള്ള കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പ്രവൃത്തികളെ കുറ്റകരമാക്കുന്നു. കമ്പ്യൂട്ടർ തട്ടിപ്പിന്റെ വിവിധ തലങ്ങളിൽ ഇവ ഉൾപ്പെടുന്നു:
ഫിഷിംഗ്, സോഷ്യൽ എഞ്ചനീയറിംഗ്, വൈറസുകൾ, ഡിഡോസ്(DDoS) എന്നിവ സേവനത്തെ തടസ്സപ്പെടുത്തുന്നതിനോ മറ്റൊരാളുടെ നെറ്റ്‌വർക്കിലേക്ക് പ്രവേശനം നേടുന്നതിനോ ഉപയോഗിക്കുന്ന ഇത്തരം തന്ത്രങ്ങൾ വളരെ അറിയപ്പെടുന്ന തന്ത്രങ്ങളാണ്, എന്നാൽ ഈ പട്ടികയിൽ ഉൾപ്പെടുന്നില്ല. ശ്രദ്ധേയമായ സംഭവങ്ങൾ1999 മാർച്ച് 26-ന് ആയിരക്കണക്കിന് ഇമെയിൽ സിസ്റ്റങ്ങളിൽ മെലിസ വൈറസ് പ്രത്യക്ഷപ്പെട്ടു. ഓരോ സന്ദർഭത്തിലും ഒരു സഹപ്രവർത്തകന്റെയോ സുഹൃത്തിന്റെയോ പ്രധാന സന്ദേശമായി ഭാവിച്ച് ഈ വൈറസ് ഉപഭോക്താവിന്റെ കമ്പ്യൂട്ടറിൽ കടന്ന് കൂടി.[3]ഉപയോക്താക്കളുടെ മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് അഡ്രസ് ബുക്കിലെ ആദ്യത്തെ 50 ഇമെയിൽ വിലാസങ്ങളിലേക്ക് ഇന്റഫക്റ്റ്ഡ് ഇമെയിൽ അയയ്‌ക്കുന്നതിനാണ് വൈറസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വൈറസ് വേഗത്തിലും ക്രമാതീതമായും വ്യാപിച്ചു, അതിന്റെ ഫലമായി പൊതു ആശയവിനിമയങ്ങൾക്കും സേവനങ്ങൾക്കും കാര്യമായ തടസ്സങ്ങൾ ഉണ്ടാകുകയും, തൽഫലമായി തകരാറുകൾ കാരണമാകുകയും ചെയ്തു. പല സിസ്റ്റം അഡ്മിനിസ്ട്രേറ്റർമാർക്കും അവരുടെ കമ്പ്യൂട്ടർ സിസ്റ്റങ്ങൾ ഇന്റർനെറ്റിൽ നിന്ന് വിച്ഛേദിക്കേണ്ടിവന്നു. മൈക്രോസോഫ്റ്റ്, ഇന്റൽ, ലോക്ക്ഹീഡ് മാർട്ടിൻ, ലൂസന്റ് ടെക്നോളജീസ് തുടങ്ങിയ കമ്പനികൾ വൈറസ് സൃഷ്ടിക്കുന്ന വലിയ അളവിലുള്ള ഇമെയിലുകൾ കാരണം അവരുടെ ഇമെയിൽ ഗേറ്റ്‌വേകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായി. നോർത്ത് അമേരിക്കൻ ബിസിനസ്സുകൾക്ക് 400 മില്യൺ ഡോളറിലധികം നാശനഷ്ടമുണ്ടാക്കി, ഇന്നുവരെയുണ്ടായിട്ടുള്ളവയിൽ വച്ച് ഏറ്റവും കൂടുതൽ നാശം ഉണ്ടാക്കിയ വൈറസാണ് മെലിസ വൈറസ്. ഗവൺമെന്റിന്റെയും നിയമപാലകരുടെയും ഒന്നിലധികം ശാഖകൾ ചേർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം, മെലിസ വൈറസ്/വേമിന് കാരണക്കാനായ 32 വയസ്സുള്ള ന്യൂജേഴ്‌സിയിൽ താമസിക്കുന്ന പ്രോഗ്രാമർ ഡേവിഡ് എൽ. സ്മിത്തിനെ കണ്ടെത്തി, അദ്ദേഹത്തിനെതിരെ കമ്പ്യൂട്ടർ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചു.[4]ഒരു വൈറസ് പ്രോഗ്രാം എഴുതിയതിന്റെ പേരിൽ പ്രോസിക്യൂട്ട് ചെയ്യപ്പെട്ട ആദ്യത്തെ ആളുകളിൽ ഒരാളാണ് സ്മിത്ത്. 20 മാസത്തെ ഫെഡറൽ ജയിൽ ശിക്ഷയും 5,000 ഡോളർ പിഴയും വിധിച്ചു. കൂടാതെ, ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശേഷം മൂന്ന് വർഷത്തെ അധികാരികളുടെ മേൽനോട്ടത്തിൽ വിട്ടയക്കാനും ഉത്തരവിട്ടു. ഈ കേസ് അന്വേഷണത്തിൽ പങ്കെടുത്തവരിൽ ന്യൂജേഴ്‌സി സ്റ്റേറ്റ് പോലീസ് ഹൈ ടെക്‌നോളജി ക്രൈം യൂണിറ്റ്, ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ), ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ കമ്പ്യൂട്ടർ ക്രൈം ആൻഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി വിഭാഗം, ഡിഫൻസ് ക്രിമിനൽ ഇൻവെസ്റ്റിഗേറ്റീവ് സർവീസ് എന്നിവ ഉൾപ്പെടുന്നു. അവലംബം
|
Portal di Ensiklopedia Dunia