കമ്പ്യൂട്ടർ നെറ്റ്വർക്ക്
![]() രണ്ടോ അതിലധികമോ കമ്പ്യൂട്ടറുകൾ പരസ്പരം യോജിപ്പിച്ച് നിർമ്മിക്കുന്ന ശൃംഖലയെയാണ് കമ്പ്യൂട്ടർ നെറ്റ്‌വർക്ക് എന്നുപറയുന്നത്.[1] ഇന്റർനെറ്റ് ആണ് ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ നെറ്റ്‌വർക്ക്. ഇതുവഴി ആശയവിനിമയം നടത്താനും വിവരങ്ങൾ പങ്കുവയ്ക്കാനും സാധിക്കുന്നു. എന്നാൽ ഡിജിറ്റൽ ഉത്പന്നങ്ങളുടെ ഉപയോഗം കൂടിവരുന്ന ഈ കാലത്ത് കമ്പ്യൂട്ടർ നെറ്റ്‍വർക്ക് എന്നത് രണ്ടോ അതിലധികമോ കമ്പ്യൂട്ടിങ്ങ് ഉപകരണങ്ങളെ പരസ്പരം ബന്ധിപ്പിച്ച് നിർമിക്കുന്ന ശൃംഖല എന്ന് പറയുന്നതാവും ശരി. പേഴ്സണൽ കമ്പ്യൂട്ടറുകളും, മൊബൈൽ ഫോണുകളും, 'സ്മാർട്ട്' ആയ വീട്ടുപകരണങ്ങളും, വാഹനങ്ങളിലും മറ്റിടങ്ങളിലും വിവിധ തരത്തിലുള്ള വിവരങ്ങൾ (വേഗം, താപം, ഈർപ്പം തുടങ്ങിയവ) അളക്കുന്നതിനുപയോഗിക്കുന്ന സെൻസറുകളുമെല്ലാം കമ്പ്യൂട്ടിങ്ങ് ഉപകരണങ്ങളാണ്. പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഉപകരണങ്ങൾ തമ്മിൽ ആശയവിനിമയം നടത്തുന്നതിന് എല്ലാ ഉപകരണവും ചില പൊതുവായ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ആരാണ് ആശയവിനിമയം തുടങ്ങേണ്ടത്, ഏതെല്ലാം രീതിയിലുള്ള സന്ദേശങ്ങളാണ് പരസ്പരം കൈമാറുക, എങ്ങനെയാണ് പരസ്പരം തിരിച്ചറിയുക തുടങ്ങിയ ഇത്തരം വ്യവസ്ഥകളെയാണ് ആശയവിനിമയ പ്രോട്ടോക്കോളുകൾ എന്നു വിളിക്കുന്നത്. ഉപകരണങ്ങളെ തമ്മിൽ എപ്രകാരമാണ് ബന്ധിപ്പിച്ചിരിക്കുന്നത് എന്നതിന് നെറ്റ്‌വർക്ക് ടോപ്പോളജി എന്ന പദമാണ് ഉപയോഗിക്കുന്നത്. രണ്ട് ഉപകരണങ്ങൾ നേരിട്ട് ബന്ധിപ്പിക്കുക, ഉപകരണങ്ങളെ എല്ലാം ഒരു നെറ്റ്‍വർക്കിങ്ങ് ഉപകരണം വഴി പരസ്പരം ബന്ധിപ്പിക്കുക, ഒരു ഉപകരണത്തിൽ നിന്നും മറ്റെല്ലാ ഉപകരണങ്ങളിലേക്കും നേരിട്ട് കണക്ഷൻ നല്കുക എന്നിങ്ങനെ വിവിധ രീതിയിലുള്ള ടോപ്പോളജികൾ നിലവിലുണ്ട്. ഒരു കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഉപകരണങ്ങളെ നോഡുകൾ എന്നാണ് പറയുക. നോഡുകളിൽ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, സെർവറുകൾ, നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ അല്ലെങ്കിൽ മറ്റ് പ്രത്യേക അല്ലെങ്കിൽ പൊതു-ഉദ്ദേശ്യ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഓരോ ഉപകരണത്തെയും തിരിച്ചറിയുന്നതിന് പ്രത്യേകം നെറ്റ്‌വർക്ക് വിലാസങ്ങൾ (നമ്പറുകൾ) ഉണ്ടായിരിക്കും. ഈ വിലാസങ്ങൾ ഏത് ഉപകരണത്തിന്റേതാണെന്ന് അവ കൈകാര്യം ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഓർത്തിരിക്കുന്നതിനായി ഓരോ ഉപകരണത്തിനും പ്രത്യേകം പേരുകൾ നല്കി വരാറുണ്ട്. ഇത്തരം പേരുകൾ ഹോസ്റ്റ് നാമം എന്നാണ് അറിയപ്പെടുന്നത്. ഉദാഹരണത്തിന് www.google.com എന്നത് ഗൂഗിളിന്റെ വെബ് സൈറ്റ് സൂക്ഷിച്ചിരിക്കുന്ന കമ്പ്യൂട്ടറിന്റെ ഹോസ്റ്റ് നാമമാണ്. സിഗ്നലുകൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രാൻസ്മിഷൻ മീഡിയം, ബാൻഡ്‌വിഡ്ത്ത്, നെറ്റ്‌വർക്ക് ട്രാഫിക് ക്രമീകരിക്കുന്നതിനുള്ള ആശയവിനിമയ പ്രോട്ടോക്കോളുകൾ, നെറ്റ്‌വർക്കിന്റെ വലുപ്പം, ടോപ്പോളജി, ട്രാഫിക് കൺട്രോൾ മെക്കാനിസം, ഓർഗനൈസേഷണൽ ഇന്റന്റ് എന്നിവ ഉൾപ്പെടെ നിരവധി മാനദണ്ഡങ്ങളാൽ കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളെ തരംതിരിക്കാം. വേൾഡ് വൈഡ് വെബിന്റെ ഉപയോഗം, ഡിജിറ്റൽ വീഡിയോ, ഡിജിറ്റൽ ഓഡിയോ, ആപ്ലിക്കേഷൻ, സ്‌റ്റോറേജ് സെർവറുകൾ എന്നിവ നിരവധി ഉപഭോക്താക്കൾക്ക് ലഭ്യമാക്കൽ, പ്രിന്ററുകൾ, ഫാക്‌സ് മെഷീനുകൾ, ഇമെയിൽ, ഇൻസ്റ്റന്റ് സന്ദേശമയക്കൽ ആപ്ലിക്കേഷനുകളുടെ ഉപയോഗം എന്നിവ പോലുള്ള നിരവധി സേവനങ്ങൾ ലഭ്യമാകുന്നതിന് കമ്പ്യൂട്ടർ നെറ്റ്‍വർക്കുകൾ സഹായിക്കുന്നു. ചരിത്രംകമ്പ്യൂട്ടർ ശൃംഖലയെ കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ടെലികമ്മ്യൂണിക്കേഷൻ എന്നിവയുടെ ഒരു ശാഖയായി കണക്കാക്കാം, കാരണം അത് ബന്ധപ്പെട്ട വിഷയങ്ങളുടെ സൈദ്ധാന്തികമായ പ്രയോഗത്തെ ആശ്രയിച്ചിരിക്കുന്നു. കംപ്യൂട്ടർ നെറ്റ്‌വർക്കിംഗിനെ വളരെയധികം സാങ്കേതിക വികാസങ്ങളും ചരിത്രപരമായ നാഴികക്കല്ലുകളും സ്വാധീനിച്ചിട്ടുണ്ട്.
വിഭാഗങ്ങൾവലിപ്പം കണക്കാക്കി തരംതിരിവ്
ഉപയോഗം കണക്കാക്കി തരംതിരിവ്
പ്രവർത്തനത്തെ അടിസ്ഥാനപ്പെടുത്തി തരംതിരിവ്
ബന്ധിപ്പിക്കുന്ന രീതീയെ അടിസ്ഥാനപ്പെടുത്തി
നൽകുന്ന സേവനങ്ങളെ അടിസഥാനപ്പെടുത്തി
ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia