കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)
പ്രത്യയ ശാസ്ത്രംസാമ്രാജ്യത്വ ശക്തികളും ദല്ലാൾ ബൂർഷ്വാസിയും ജൻമിത്വ ശക്തികളും ചേർന്ന ഒരു മുന്നണിയാണ് ഇന്ത്യൻ സർക്കാരെന്ന് സി.പി.ഐ മാവോയിസ്റ്റ് വിലയിരുത്തുന്നത്. അതിനാൽ, നീണ്ടു നിൽക്കുന്ന ജനകീയയുദ്ധമാണ് പാർട്ടി സമരമാർഗ്ഗമായി മുന്നോട്ടുവക്കുന്നത്. പാർട്ടി പരിപാടിയിൽ ഇത് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തന മേഖലസിദ്ധാന്തങ്ങളെയും തത്ത്വശാസ്ത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് സി.പി.ഐ. ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു ഭരണകൂടം സ്ഥാപിക്കുക വഴി സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുക എന്നതാണ് സി.പി.എംമിന്റെ ആത്യന്തികമായ ലക്ഷ്യം.. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന നിവലിലുള്ള വ്യവസ്ഥിതി ഇല്ലാതെയാക്കുവാനും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മോചനത്തിന് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്ക് മാത്രമേ കഴിയുകയുള്ളൂ എന്നുമാണ് സി.പി.ഐ. (എം)-ന്റെ അടിസ്ഥാന വിശ്വാസങ്ങളിലൊന്ന്പോളിറ്റ് ബ്യൂറോ. പാർടിയുടെ ഏറ്റവും ഉയർന്ന കമ്മിറ്റിയാണ് പോളിറ്റ് ബ്യൂറോ. 13 മുതൽ 14 വരെ അംഗങ്ങളാണ് പോളിറ്റ് ബ്യൂറോയിലുണ്ടായിരുന്നത്. ഇതിൽ ആറു പേർ 2007-2010 കാലയളവിൽ കൊല്ലപ്പെട്ടു. കേന്ദ്രസമിതി32 അംഗങ്ങളാണ് കേന്ദ്രസമിതിയിലുള്ളത്. പ്രവർത്തനമേഖലകൾഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഏറ്റവും പിന്നാക്ക മേഖലകളിലാണ് സി.പി.ഐ മാവോയിസ്റ്റ് പ്രവർത്തിക്കുന്നത്. ആദിവാസി, ദലിത്, കർഷക, തൊഴിലാളി വിഭാഗങ്ങൾക്കിടയിലാണ് പാർടി പ്രധാനമായും പ്രവർത്തിക്കുന്നത്. രാജ്യത്തെ എല്ലാ ബഹുജന മേഖലകളിലും മാവോയിസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. വിമോചിത മേഖലകളിൽ ജനങ്ങളുടേതായ ബദൽ ജനകീയ ഗവണ്മെന്റും , കോടതിയും നിലവിലുണ്ട്. പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി ( PLGA) മാവോയിസ്റ്റുകളുടെ സൈനിക വിഭാഗമാണ്. വിദ്യാർത്ഥി-അധ്യാപക സംഘടനകൾ, എഴുത്തുകാരുടെ കൂട്ടായ്മകൾ , മനുഷ്യാവകാശ സംഘടനകൾ , സാംസ്‌കാരിക - കല സംഘടനകൾ, സ്ത്രീസമര സംഗങ്ങൾ, ആദിവാസി-ദളിത് മറ്റു ന്യൂനപക്ഷകളുടെ സംഘടനകൾ, തൊഴിലാളി-കർഷക തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനേകം ബഹുജന സംഘടനകൾ വ്യത്യസ്ത പേരുകളിൽ മാവോയിസ്റ്റ് ആശയം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നുണ്ട്. 70 യിൽ പരം രാജ്യങ്ങളിലെ മാവോയിസ്റ്റ് പാർട്ടികൾ ചേർന്ന് അന്താരാഷ്ട്ര തലത്തിൽ മാവോയിസ്റ്റുകൾക്കു വ്യത്യസ്ത കോഡിനേഷൻ കമ്മറ്റികളും അന്താരാഷ്ര മാവോയിസ്റ്റ് സംഘടനകളും നിലവിലുണ്ട്.
പ്രധാന വർഗ്ഗ ബഹുജന സംഘടനകൾചില സംഘടനകളെ മാവോയിസറ്റുകളുടെ മുന്നണി സംഘടനകളായാണ് സർക്കാർ വിശേഷിപ്പിക്കുന്നത്.
പ്രദേശിക സംഘടനകൾ
വയനാട് വന്യജീവി സങ്കേതവും, തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേതവും, കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതവും കേന്ദ്രീകരിച്ചാ 'വരാഹിണി ദളം', വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങൾ ചേർന്ന 'കബനി ദളം', നിലമ്പൂർ, തമിഴ്നാട്ടിലെ ഗൂഡല്ലൂർ എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന 'നാടുകാണി ദളം', അട്ടപ്പാടി, പാലക്കാട്, കോയമ്പത്തൂർ മേഖലകളടങ്ങിയ 'ഭവാനി ദളം' എന്നിവയാണ് കേരളത്തിൽ നിലവിലുള്ള ദളങ്ങൾ. കൂടുതൽ വിവരങ്ങൾക്ക്
|
Portal di Ensiklopedia Dunia