കയ്യക്ഷര പരിശോധനകൈയക്ഷരങ്ങളുെെടെയും പ്രമാണങ്ങളുടെയും പരിശോധന ശാസ്ത്രീയ കുറ്റാന്വേഷണ രംഗത്തെ ഏറ്റവും പഴക്കമുള്ള ഒരു പ്രവർത്തന മേഖലയാണ്. എഴുതിയതോ അച്ചടിചതോ ടൈപ്പ് ചെയ്തതോ ആയ പ്രമാണങ്ങളെ ഡോക്യുമെന്റ് എന്നു വിളിക്കുന്നു.ഡോക്യുമെന്റുകളുടെ വിശ്വസ്തത ചോദ്യം ചെയ്യപ്പെടൂമ്പോൾ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കി ഉടമസ്ഥാവകാശവും തനിമയും ഉറപ്പിക്കേണ്ടി വരുന്നു. പ്രധാന ഡോക്യുമെന്റ് പരിശോധനകൾഡോക്യുമെന്റുകളുടെ ശാസ്ത്രീയ പരിശോധന പല മേഖലകളിലായി പടർന്നു കിടകുന്നു. അവയിൽ സർവപ്രധാനമയത് കൈയെഴുത്തും കയ്യൊപ്പുകളും പരിശോധിച്ച് അത് എഴുതിയ വ്യക്തിയെ തിരിച്ചറിയുന്ന പഠനങ്ങളാണ്. മറ്റു പ്രധനപ്പെട്ട ഡോക്യുമെന്റ് പരിശോധനകൾ താഴെപ്പറയുന്നവയാണ്.
പരിശോധനക്ക് വേണ്ട പ്രധാന ഉപാധികൾഡോക്യുമെന്റ് പരിശോധനക്ക് വേണ്ട പ്രധാന ഉപധികൾ സംശയിക്കപ്പെടുന്ന പ്രമാണം, സ്ഥീകരീകപ്പെട്ട പ്രമാണം, നേരിട്ടെഴുതിയെടുത്ത സാമ്പിൾ പ്രമാണം എന്നിവയാണ്. സംശയിക്കപ്പെടുന്ന വ്യക്തി മുൻ്പ എഴുതിയ സ്വകരിയകത്തുകളോ, ജോലി ചെയ്യുന്ന ഓഫീസിലെ എഴുത്തുകുത്തുകളോ, അവധി അപേക്ഷകളോ, കണക്ക്ബുക്കുകളോ ഡയറിക്കുറുപ്പുകളോ ഒക്കെ സ്ഥിതീകരിക്കപ്പെടുക്കുന്ന ഡോക്യുമെന്റുകളായി എടുക്കാം. സംശയിക്കപ്പെടുന്ന പ്രമാണം എഴുതിയ കാലത്തിനടുപ്പിച്ചു തന്നെ എഴുതിയിട്ടുള്ളവ വേണം ഇങ്ങനെ തെളിവുകളായി എടുക്കേണ്ടത്.[4] ടൈപ്പ് ചെയ്ത രേഖകൽ തെളിവായി കിട്ടിയാൽ സംശയമുള്ള ടൈപ്പറൈറ്ററിൽ നിന്നും സാമ്പിളുകൽ ടൈപ്പ് ചെയ്ത് എടുക്കണം. ഇങ്ങനെ സാമ്പിളുകൽ എടുക്കുമ്പോൾ സംശയിക്കുന്ന പ്രമാണത്തിലെ വാക്കുകളും സിംബലുകളും അതെ പോലെ ടൈപ്പ് ചെയ്ത് എടുത്തിരിക്കണം. കുറഞ്ഞത് ആറ് സാമ്പിളെങ്കിലും ഇത്തരത്തിൽ എടുക്കേണ്ടതുണ്ട്. കൂടാതെ സംശയിക്കപ്പെടുന്ന ടൈപ്പ്റൈറ്ററിൽ ടൈപ്പ് ചെയ്ത് എടുത്ത സ്ഥീകരിക്കപ്പെട്ട പ്രമാണങ്ങളും പരിശോധനക്കായി ശേഖരിക്കവുന്നത്താണ്. സംശയിക്കപ്പെടുന്ന പ്രമാണം ടൈപ്പ് ചെയ്ത കാലത്തിനടുപ്പിച്ച് ടൈപ്പ് ചെയ്തിട്ടുള്ളവ വേണം ഇങ്ങനെ തെളിവുകളായി എടുക്കെണ്ടത്. പരിശോധിക്കേണ്ടത് കാർബൺ കോപ്പിയാണെങ്കിൽ കാർബൺ കോപ്പികൾ തന്നെ സാമ്പിളുകളായി എടുത്തിരിക്കണം.[5] റബർമുദ്രകളും,ലോഹമുദ്രകളും സംശയിക്കപ്പെടുമ്പോൾ അവയും തെളിവുകളായി എടുത്തിരിക്കണം. കേസന്വേഷണത്തിനായി വിട്ടുതരാൻ കഴിയാത്ത മുദ്രകൽ പരിശോധനക്കായി അയക്കേണ്ടി വരുമ്പോൾ മുദ്രയുടെ നന്നായി മഷി പതിപ്പിച്ചെടുത്ത ഒരു ഡസനോളം പ്രതിബിബംങ്ങൾ വെള്ളക്കടലാസിൽ എടുത്തത് തെളിവയി ശേഖരിച്ചാലും മതി. സീൽ തന്നെ കണ്ടെടുക്കാൻ കഴിയാത്ത ചുറ്റുപ്പാടുകളുണ്ടായാൽ ആ മുദ്ര തന്നെ ഉപയോഗിച്ചിതാണെന്ന് ഉറപ്പുള്ള പഴയ കുറെ പ്രമാണങ്ങൾ തെളിവായി എടുത്താലും മതി.[6] ഡോക്യുമെന്റുകളുടെ കാര്യത്തിൽ പരിശോധന നടത്തുന്ന വിദഗ്ദ്ധനെ പോലെ തന്നെ അവഗാഹം വേണ്ട ജോലിയാണ് അന്വേഷണോദ്യോഗസ്ഥന്റേതും. അന്വേഷണോദ്യോഗസ്ഥന്റെ മനസ്സിൽ ആദ്യമുയരുന്ന സംശയത്തിൽ നിന്നാണ് പ്രമാണം സത്യമോ വ്യാജമോ എന്ന നിർണ്ണയനത്തിന്റെ തുടക്കം. ഡോക്യുമെന്റ് പരിശോധനകളുടെ വിജയം മറ്റു ശരിയായ തിരിച്ചറിവിലും ശേഖരണത്തിലും സൂക്ഷിപ്പിലും അധിഷ്ഠിതമായിരിക്കുന്നു.[7] അവലംബം
|
Portal di Ensiklopedia Dunia