കരിംകഴുത്തൻ മഞ്ഞക്കൂരി
കരിംകഴുത്തൻ മഞ്ഞക്കൂരി (Black collared catfish) കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ്. ഇവയെ കണ്ടു കിട്ടിയിടുളത് ചലക്കുടിയാറിൽ മാത്രം ആണ് .[1][2][2]പൂയംകുട്ടി കരുതൽ വനത്തിളൂടെ ഒഴുകുന്ന പെരിയാറിന്റെ കൈവഴിയിലും കാണുന്നു. [3] (ശാസ്ത്രീയനാമം: ഹോറാബാഗ്രുസ് നിഗ്രിക്കോളാരിസ്) രൂപ വിവരണംശരീരത്തിന് ഇരുവശത്തും ചെകിളമൂടിയ്ക്ക് പുറകിലായി പാർശ്വരേഖയ്ക്ക് മുകളിലായി മുതുകു ഭാഗത്തുകൂടെ കടന്നു പോകുന്ന കറുത്ത അടയാളം ഇതിനെ മഞ്ഞക്കൂരിയിൽ നിന്നും വ്യത്യസ്തമാക്കുന്നു. മേൽ പറഞ്ഞ അടയാളത്തിനു ചുറ്റും വെള്ളകലർന്ന മഞ്ഞ നിറത്തോടുകൂടിയ വലയവും കാണാം.[3] ആവാസ വ്യവസ്ഥകായങ്ങളുടെ വെളിച്ചം ചെല്ലാത്ത കയങ്ങളിലാണ് വാസം. നിലാവെളിച്ചം പോളും ഇഷ്ടമില്ലാത്ത മത്സ്യമാണ്. വായ്ഭാഗത്തെ തൊങ്ങലുകൾ ഉപ്യോഗിച്ച് ഭക്ഷണം തേടുന്നു.[3] പ്രജനനംതണുപ്പുകൂടിയ നവംബർ മുതൽ മാർച്ചുവരെയുള്ള കാലത്ത് പ്രജനനം നടത്തുന്നു. ഗ്രാമൊന്നിന് 450മുട്ടയിടും.ആദ്യവ്ർഷം തന്നെ പ്രത്യുല്പാദന സജ്ജരാകും പരിപാലന സ്ഥിതിIUCN പരിപാലന സ്ഥിതി പ്രകാരം ഇവ ഗുരുതരമായ വംശ നാശത്തിന്റെ വക്കിൽ ആണ് .[4][5] ഇതുകൂടി കാണുകകേരളത്തിലെ തദ്ദേശീയ മത്സ്യങ്ങളുടെ പട്ടിക അവലംബം
|
Portal di Ensiklopedia Dunia