കരിമ്പൻ കാട്ടുബുൾബുൾ
പശ്ചിമ ഘട്ടത്തിലെ ഉയരം കൂടിയ മലനിരകളിൽ കാണപ്പെടുന്ന ഒരു പ്രാദേശിക ബുൾബുൾ ഇനമാണ് കരിമ്പൻ കാട്ടുബുൾബുൾ. ഹിമാലയത്തിലും ദക്ഷിണ പൂർവ ഏഷ്യയിലും കണ്ടുവരുന്ന കറുമ്പൻ ബുൾബുളുകളുടെ ഒരു ഉപവിഭാഗമായി കരിമ്പൻ കാട്ടു ബുൾബുളിനെ പരിഗണിച്ചിരുന്നു. എന്നാൽ ഈ പക്ഷി പശ്ചിമ ഘട്ടത്തിലും ശ്രീലങ്കയിലും മാത്രമാണ് കാണപ്പെടുന്നത്. രൂപവിവരണംകേരളത്തിലെ ബുൾബുളുകളിൽ ഏറ്റവും വലുതാണിവ. പൊതുവെ ഇരുണ്ട ചാരനിരത്തിൽ കാണപ്പെടുന്ന ഇവയ്ക്കു കുറിയ ഒരു തലപ്പൂവ് ഉണ്ടായിരിക്കും പക്ഷിയുടെ തല തിളങ്ങുന്ന കറുപ്പുനിറമാണ്. കർണ്ണാവരണവും കവിളുകളും ചാരനിറം കലർന്ന തവിട്ട്. ശരീരത്തിന്റെ ഉപരിഭാഗം മങ്ങിയ നീല -സ്ലേറ്റ് നിറമായിരിക്കും . ചിറകുകളും വാളും മങ്ങിയ തവിട്ടുനിറത്തിൽ കാണപ്പെടുന്നു. തൊണ്ട, മാറ്, ശരീരത്തിന്റെ അടിഭാഗം എന്നിവ മങ്ങിയ ചാരനിറമാണ്. മിഴിപടലത്തിന്റെ നിറം ചുവപ്പു കലർന്നതോ ഇരുണ്ട ഓറഞ്ചോ ആയിരിക്കും. കാലുകളുടെ നിറം മഞ്ഞ കലർന്ന ചുവപ്പും കൊക്ക് അരുണിമ പടർന്ന ഓറഞ്ച് നിറവും ആയിരിക്കും. ഹിമാലയൻ ബുൾബുളുകളിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത് ചതുരാകൃതിയിലുള്ള വാലാണ്. ഭക്ഷണരീതിമറ്റെല്ലാ ബുൾബുളുകളെയും പോലെ ഇവയും പഴങ്ങൾ ഭക്ഷിക്കുന്നവയാണ്. അങ്ങനെ ഇവ ഫല വൃക്ഷങ്ങളുടെ വിത്തുവിതരണത്തിൽ വലിയ പങ്കു വഹിക്കുന്നു. ചിലപ്പോൾ ഇവ ഷഡ്പദങ്ങളെയും ആഹരിക്കാറുണ്ട്. സ്വഭാവംദക്ഷിണേന്ത്യയിലെ ചോലക്കാടുകളിൽ സമൃദ്ധമായ ഇവ 1000 മീ. ഉയരമുള്ള പ്രദേശങ്ങൾ മുതൽ മലകളുടെ ഉച്ചിവരെ വ്യാപകമായി കാണപ്പെടുന്നു . പൊതുവെ സ്ഥിരവാസികളായ ഇവ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചു പ്രാദേശിക ദേശാടനം നടത്താറുണ്ട്. മലമ്പ്രദേശങ്ങളിൽ കനത്ത മൺസൂൺ അനുഭവപ്പെടുമ്പോൾ ഇവ ചിലപ്പോൾ ആ സ്ഥലങ്ങൾ ഉപേക്ഷിച്ചു 100 മീ. ഉയരത്തിലുള്ള പ്രദേശങ്ങളിൽവരെ എത്താറുണ്ട്. പൊതുവെ കാടുകളിൽ കാണപ്പെടുന്ന ഇവയെ ചിലപ്പോൾ കൃത്രിമ വനങ്ങളിലും ചായ തോട്ടങ്ങളിലെ വലിയ മരങ്ങളിലും കാണാം . പ്രജനനംജനുവരി മുതൽ ജൂൺ വരെയാണ് പ്രജനനകാലം. ഏപ്രിൽ - മെയ് മാസങ്ങളിൽ ഇത് മൂർദ്ധന്യത്തിൽ എത്താറുണ്ട്. ഇക്കാലത്തു ഇവ രണ്ടുതവണ സന്താനോല്പാദനം നടത്താറുണ്ട്. തുറന്ന ചെറിയ കോപ്പയുടെ ആകൃതിയിലുള്ള കൂടു ഉണങ്ങിയ പുല്ലും വേരും കൽപ്പായലും കൊണ്ട് നിർമ്മിക്കുന്നു . ഒരുതവണ രണ്ടു മുട്ടകൾ ഇടുന്നു ഏതാണ്ട് 13 ദിവസമാണ് അടയിരിക്കൽ 12 ദിവസത്തിനുള്ളിൽ കുഞ്ഞുങ്ങൾ പറക്കമുറ്റുന്നു. അവലംബം
|
Portal di Ensiklopedia Dunia