കറസ്പോണ്ടന്റ് ചെസ്സ്![]() വിദൂരങ്ങളിൽ ഇരിക്കുന്ന വ്യക്തികൾ തമ്മിൽ ആശയവിനിമയോപാധികൾ ഉപയോഗിച്ച് ഒരേ സമയമല്ലാതെ കളിക്കുന്ന ചെസ്സ് കളിയാണ് കറസ്പോണ്ടന്റ് ചെസ്സ്. കറസ്പോണ്ടന്റ് ചെസ്സ് സെർവ്വറിലൂടെയോ, പൊതു ഇന്റർനെറ്റ് ചെസ്സ് ഫോറത്തിലൂടെയോ, ഇമെയിലിൽ കൂടിയോ, തപാൽ ശൃഖല വഴിയോ ഒക്കെ ഇത് സാധ്യമാണ്. ഇപ്പോൾ പ്രചാരത്തിലില്ലാത്ത ഫാക്സ്, പ്രാവ് മുഖേനെയുള്ള ദൂത് എന്നിവയും ഇത് കളിക്കാനുള്ള മാധ്യമമാക്കിയിരുന്നു. കളിക്കാർ ചെസ്സ്ബോർഡിനടുത്തിരുന്ന് ഒരേ സമയം കളിക്കുന്ന (അല്ലെങ്കിൽ വിദൂരങ്ങളിലിരുന്ന് ഒരേ സമയം കളിക്കുന്ന) ഓവർ-ദ-ബോർഡ് (OTP) ചെസ്സിൽ നിന്നും വ്യത്യസ്തമാണിത്. പരസ്പരം കണ്ടുമുട്ടാതെതന്നെ വിദൂരങ്ങളിലിരിക്കുന്നവർക്ക് കറസ്പേണ്ടന്റ് ചെസ്സിലൂടെ മറ്റുള്ളവരുമായി കളിക്കുവാൻ സാധ്യമാണ്. കറസ്പോണ്ടന്റ് രീതിയിൽ കളിക്കുന്ന ഒരു കളിയുടെ ദൈർഘ്യം നീക്കങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന രീതിയെ ആശ്രയിച്ചിരിക്കുന്നു: സെർവ്വറിലൂടെയോ, ഇമെയിലൂടെയോ കളിക്കുന്ന ഒരു കളി ചിലപ്പോൾ ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ നീളാം, എന്നാൽ തപാൽ മുഖേനെ വ്യത്യസ്തരാജ്യങ്ങളിൽ നിന്നുള്ളവർ കളിക്കുന്ന ഒരു കളി ചിലപ്പോൾ വർഷങ്ങൾ നീളാറുണ്ട്. 1999-ൽ ഗാരി കാസ്പറോവ് ഇന്റർനെറ്റിലൂടെ 50,000 പേർ പങ്കെടുത്ത ലോക ടീമിനോട് "കാസ്പറോവ് വേർസസ് ദ വേൾഡ്" എന്ന പേരിൽ അറിയപ്പെടുന്ന ഒരു ചെസ്സ് കളി കളിച്ചു.[1] അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾCorrespondence chess players എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia