കലോജി നാരായണ റാവു യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്
കലോജി നാരായണ റാവു യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (KNRUHS) ഇന്ത്യയിലെ തെലങ്കാന സംസ്ഥാനത്തെ ഒരു പൊതു സർവ്വകലാശാല ആണ്. കവിയും തെലങ്കാനയിലെ രാഷ്ട്രീയ പ്രവർത്തകനുമായ കലോജി നാരായണ റാവുവിന്റെ പേരിലാണ് സർവകലാശാല അറിയപ്പെടുന്നത്. ചരിത്രംസംസ്ഥാന വിഭജനത്തിന് മുമ്പ്, എല്ലാ മെഡിക്കൽ കോളേജുകളും ഡോ. എൻടിആർ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ വിഭജനത്തിന് ശേഷം, തെലങ്കാന സർക്കാർ "കലോജി നാരായണ റാവു യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്" എന്ന പേരിൽ ഒരു പുതിയ സർവ്വകലാശാല സ്ഥാപിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ഓഗസ്റ്റ് 7-ന് സർവ്വകലാശാലയ്ക്ക് ഔപചാരികമായി തറക്കല്ലിട്ടു.[1] കെഎൻആർയുഎച്ച്എസുമായി തെലങ്കാന മെഡിക്കൽ കോളേജുകളുടെ പുനർ-അഫിലിയേഷൻ 2016 ജൂൺ മുതൽ ആരംഭിച്ചു.[2][3] അഫിലിയേറ്റഡ് കോളേജുകൾസർക്കാർ കോളേജുകൾസർക്കാർ കോളേജുകളിൽ 1250 സീറ്റുകളാണുള്ളത്. ശ്രദ്ധേയമായ കോളേജുകളിൽ ഇവ ഉൾപ്പെടുന്നു :
സ്വകാര്യ കോളേജുകൾസ്വകാര്യ കോളേജുകളിൽ 2250 സീറ്റുകളാണുള്ളത്. ശ്രദ്ധേയമായ കോളേജുകളിൽ ഇവ ഉൾപ്പെടുന്നു :
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia