കല്ലറ വാസുദേവൻ പിള്ള
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കല്ലറ വാസുദേവൻ പിള്ള എന്ന എൻ. വാസുദേവൻ പിള്ള (ജീവിതകാലം:ഫെബ്രുവരി 1928 - 09 ഒക്ടോബർ 1990).[1] വാമനപുരം നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നും അഞ്ചും കേരളനിയമസഭകളിലേക്ക് സി.പി.ഐ.എം. പ്രതിനിധിയായി കേരളാ നിയമസഭയിലംഗമായി. നീലകണ്ഠക്കുറുപ്പിന്റെ മകനായി 1928 ഫെബ്രുവരിയിൽ ജനിച്ചു, തങ്കമ്മയാണ് ഭാര്യ ഇദ്ദേഹത്തിന് രണ്ട് മകനും ഒരു മകളുമാണുണ്ടായിരുന്നത്. രാഷ്ട്രീയ ജീവിതംസ്വാതന്ത്ര്യസമരരത്തിൽ സജീവ പങ്കാളിയായിരുന്ന വാസുദേവൻ പിള്ള പൊതുരംഗത്തേക്ക് കടന്നുവരുന്നതിനു മുൻപ് ഒരു അദ്ധ്യാപകനായിരുന്നു. തെങ്ങുംകോട് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന അദ്ദേഹം ആപദവി രാജിവച്ചിട്ടാണ് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയത്. ഒരു ദശകത്തോളം കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡാന്റായിരുന്ന അദ്ദേഹം[2] തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് ഡയറക്ടർ, ബോർഡംഗം, കേരള സർവകലാശാല സെനറ്റംഗം, അഖിലേന്ത്യാ കിസാൻ സഭാ ജില്ലാ വൈസ് പ്രസിഡന്റ്, ബി.ഡി.സി. ചെയർമാൻ, സി.പി.ഐ.എം. ജില്ലാക്കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചരിത്രം
അവലംബം
|
Portal di Ensiklopedia Dunia