കഴുത്തു ഞെരിച്ചുള്ള കൊല![]() ഗളബന്ധത്തിൽ (കഴുത്തുഞെരിക്കലിൽ) കഴുത്തിൽ പ്രയോഗിക്കുന്ന മർദ്ദം കാരണം തലച്ചോറിന് ഓക്സിജൻ കിട്ടാതെ അബോധാവസ്ഥയോ മരണമോ സംഭവിക്കുകയാണ് ചെയ്യുന്നത്. [1] കഴുത്തു ഞെരിച്ചുള്ള കൊല സാധാരണ പിടിവലിയോടും അക്രമത്തോടും കൂടിയാണ് നടക്കുന്നത്. കഴുത്തിൽ എന്തെങ്കിലും മുറുകുന്ന തരം അപകടങ്ങളിലും, തൂങ്ങിമരണം പോലുള്ള സാഹചര്യങ്ങളിലും (കഴുത്തൊടിയാത്തിടത്തോളം) സമാനമായ പ്രക്രീയയാണ് നടക്കുന്നത്. കഴുത്തു ഞെരിക്കൽ മരണകാരണമാകണമെന്നില്ല; ഇടവിട്ടുള്ളതോ അധികം ശക്തിയില്ലാത്തതോ ആയ ഗളബന്ധം ലൈംഗിക സുഖം വർദ്ധിപ്പിക്കുമെന്ന വിശ്വാസത്തിൽ പ്രയോഗിക്കപ്പെടാറുണ്ട് (erotic asphyxia, choking game). ആയോധന കലകളിൽ ഈ പ്രക്രീയ ഉപയോഗിക്കാറുണ്ട്. ഗളബന്ധത്തെ പ്രധാനമായി മൂന്നു വിഭാഗങ്ങളായി തിരിക്കാം. [2]
പൊതുവിവരങ്ങൾ![]() കഴുത്തു ഞെരിക്കുമ്പോൾ പല രീതിയിൽ മസ്തിഷ്കത്തിൽ ഓക്സിജൻ കിട്ടുന്നത് കുറയാം.[3]
കഴുത്ത് ഞെരിക്കുന്നതിന്റെ രീതിയനുസരിച്ച് ഇവയിൽ ഒന്നോ അതിലധികമോ രീതികൾ ഒരുമിച്ച് സംഭവിക്കാം. രക്തക്കുഴലുകൾ അടയുന്നതു കാരണം തലച്ചോറിൽ ഓക്സിജൻ ലഭ്യത കുറയുന്നതാണ് പ്രധാന മാർഗ്ഗം. [4] തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം പൂർണ്ണമായി അടയുകയാണെങ്കിൽ തിരിച്ചുവരവില്ലാത്തവണ്ണം മസ്തിഷ്കകോശങ്ങൾക്ക് നാശം സംഭവിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. [5] പക്ഷേ കഴുത്തു ഞെരിക്കുമ്പോഴും വെർട്ടിബ്രൽ ധമനികളിലൂടെ രക്തപ്രവാഹം തുടരുന്നുണ്ടായിരിക്കും. [6] കരോട്ടിഡ് ധമനികൾ, ജൂഗുലാർ സിരകൾ എന്നിവ 3.4 N/cm² മർദ്ദത്താൽ അടയുമെങ്കിലും ട്രക്കിയ അടയാൻ 22 N/cm² മർദ്ദമെങ്കിലും വേണം.[7] കരോട്ടിഡ് സൈനസ് ഉത്തേജിപ്പിക്കപ്പെടാനുള്ള സാധ്യതയനുസരിച്ചിരിക്കും പെട്ടെന്ന് മരണം സംഭവിക്കാനുള്ള സംഭാവ്യത.[4] കരോട്ടിഡ് സൈനസ് ഉത്തേജനം കാരണം മരണം സംഭവിക്കാൻ സാദ്ധ്യതയുണ്ടെങ്കിലും ഇത് വളരെ തർക്കങ്ങൾക്കിടയാക്കിയിട്ടുണ്ട്. [3][8] കഴുത്ത് ഞെരിക്കാൻ തുടങ്ങിയ ശേഷം അബോധാവസ്ഥയുണ്ടാകാൻ 7 മുതൽ 14 സെക്കന്റുകൾ വരെ എടുക്കും. [9] മരണം അബോധാവസ്ഥയുണ്ടായി മിനിട്ടുകൾക്കു ശേഷം സംഭവിക്കും. [3] കൈ കൊണ്ടു കഴുത്തു ഞെരിക്കൽകൈ കൊണ്ട് കഴുത്തുഞെരിക്കൽ ("throttling") എന്നാൽ വിരലുകളോ കൈപ്പത്തിയോ മറ്റോ ഉപയോഗിച്ച് കഴുത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനെയാണ് അർത്ഥമാക്കുന്നത്. മൽപ്പിടുത്തമുണ്ടാകുമ്പോൾ ഇത് സാധാരണ പുരുഷന്മാർ മറ്റു പുർഷന്മാരെയപേക്ഷിച്ച് സ്തീകൾക്കെതിരേയാണ് ഉപയോഗിക്കുന്നത്. [3] എങ്ങനെയാണ് ചെയ്യുന്നതെന്നതനുസരിച്ച് വായൂനാളമോ രക്തക്കുഴലുകളോ ഇവരണ്ടുമോ അടഞ്ഞുപോകാൻ സാദ്ധ്യതയുണ്ട്. ലാറിംഗ്സിന് കേടുപാടുകളും സംഭവിച്ചേക്കാം. [3] and fracture the hyoid or other bones in the neck.[4] ശ്വസന നാളം അടഞ്ഞുപോകുന്ന പല സാഹചര്യങ്ങളിലും ഭയാനകമായ രീതിയിൽ പ്രാണവായുവിനോടുള്ള ദാഹം അനുഭവപ്പെടുന്നതു കാരണം അത്യധികമായ പിടച്ചിലുണ്ടാകും.[3] കുരുക്കുകൊണ്ട് കഴുത്തു ഞെരിക്കൽകുരുക്കുകൊണ്ടുള്ള കഴുത്തു ഞെരിക്കൽ (ലിഗേച്ചർ സ്ട്രാൻഗുലേഷൻ) എന്ന പ്രയോഗം കയർ, വയർ, ഷൂ ലേസ്, തുടങ്ങിയ എന്തെങ്കിലും കഴുത്തിനെ ചുറ്റി മുറുക്കുന്ന രീതിയെയാണ് വിവക്ഷിക്കുന്നത്. [10] പ്രക്രീയ ഒന്നാണെങ്കിലും ഇത് തൂങ്ങിമരണത്തിൽ നിന്നും വേറിട്ടാണ് കണക്കിലെടുക്കുന്നത്. തൂങ്ങിമരണത്തിൽ പരേതന്റെ ശരീരഭാരം കുരുക്കു മുറുകുന്നതിൽ പങ്കു വഹിക്കുന്നുണ്ട് എന്നതാണ് പ്രധാന വ്യത്യാസം. [4] ധമനികൾ പൂർണ്ണമായി ഇടവേളകളില്ലന്തെ അടഞ്ഞിരിക്കാൻ സാധ്യത കുറവായതു കൊണ്ട് മരണത്തിനും മുൻപ് വളരെ നേരം പിടച്ചിലുണ്ടാകാൻ സാദ്ധ്യതയുണ്ട്. [4] അബോധാവസ്ഥയിലെത്താൻ 10 മുതൽ 15 സെക്കന്റ് വരെ എടുത്തേയ്ക്കാം.[10] സ്ത്രീകളെയോ കുട്ടികളെയോ പ്രായമായവരെയോ ആണ്ട് കൂടുതൽ കഴുത്തു ഞെരിച്ച് കൊല ചെയ്യാറുള്ളത്. [4] അപകടമരണങ്ങളും ആത്മഹത്യകളും വിരളമായി സംഭവിക്കാറുണ്ട്.[11] സ്പാനിഷ് ഇൻക്വിസിഷൻ സമയത്ത് കുറ്റം സമ്മതിച്ച് മാപ്പപേക്ഷിക്കുന്നവരെ കഴുത്തു ഞെരിച്ച ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. [12] ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും അമേരിക്കയിലെ മാഫിയ കുരുക്കിട്ട് കഴുത്ത് മുറുക്കിയാണ് കൊലപാതകങ്ങൾ സാധാരണ നടത്തിയിരുന്നത്. ദി ഗോഡ് ഫാദർ എന്ന ചലച്ചിത്രത്തിൽ ഇത് ചിത്രീകരിച്ചിട്ടുണ്ട്. ഇവയും കാണുകഅവലംബം
രേഖകൾ
പുറത്തേയ്ക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia