കാഞ്ചൻജംഗ സംരക്ഷിത പ്രദേശം
ഹിമാലയത്തിൽ സ്ഥിതിചെയ്യുന്ന സംരക്ഷിത പ്രദേശമാണ് കാഞ്ചൻജംഗ സംരക്ഷിതപ്രദേശം. ഹിമാലയത്തിലെ കിഴക്കേ നേപ്പാളിലാണ് കാഞ്ചൻജംഗ സ്ഥിതിചെയ്യുന്നത്. 2035 ചതുരശ്രകിലോമീറ്ററാണ് ഈ പ്രദേശത്തിന്റെ വിസ്തൃതി. 1997 ലാണ് ഈ സംരക്ഷിതപ്രദേശം പ്രഖ്യാപിക്കപ്പെട്ടത്. തപ്ലെജുങ്ങ് ജില്ലയിലെ കാഞ്ചൻജംഗയുടെ രണ്ട് കൊടുമുടികൾ ഈ സംരക്ഷിതപ്രദേശത്തിൽ വരുന്നു. വടക്കുഭാഗത്ത് ക്വോമൊലാംഗ്മ ദേശീയ പ്രകൃതിസംരക്ഷിത പ്രദേശം ടിബറ്റിൽ സ്ഥിതിചെയ്യുന്നു. കിഴക്കുഭാഗത്ത് സിക്കിമിലെ കാഞ്ചൻജംഗ ദേശീയോദ്യാനവും സ്ഥിതിചെയ്യുന്നു[1]. തെക്കുഭാഗത്തായി സൻഖ്വാസഭ ജില്ല സ്ഥിതിചെയ്യുന്നു. 1200 മീറ്റർ മുതൽ 8586 മീറ്റർ വരെയാണ് ഈ പ്രദേശത്തിന്റെ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം. വിശുദ്ധ ഹിമാലയൻ ഭൂപ്രകൃതിയിൽ വരുന്ന പ്രദേശമാണിത്. ഡബ്ലിയു ഡബ്ലിയു എഫ് നേപ്പാളും ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡവലപ്മെന്റും ചേർന്ന് വികസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രദേശങ്ങളിലൊന്നാണിത്.[2] ഭൂപ്രകൃതികാഞ്ചൻജംഗ സംരക്ഷിതപ്രദേശം കൃഷിസ്ഥലങ്ങളും, വനങ്ങളും, നദികളും, ഉന്നത തടാകങ്ങളും ഗ്ലേസിയറുകളും നിറഞ്ഞതാണ്. Referencesപുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia