കാട്ടാമ
330 മില്ലീമീറ്റർ വരെ വലിപ്പം വരുന്ന ഒരു കാട്ടിൽ കണ്ടുവരുന്ന വലിയൊരു ആമയാണ് കാട്ടാമ അഥവാ തിരുവന്തപുരം ആമ(Indotestudo travancorica)[2]. പ്രാധമികമായി ഇവയുടെ ഭക്ഷണം പുല്ലും ചെറു സസ്യങ്ങളുമാണ്. എന്നാൽ ഇവ കക്കകളും പ്രാണികളും ചത്ത മൃഗങ്ങളേയും പൂപ്പലുകളേയും പഴങ്ങളും ഭക്ഷിക്കും. 450-850 ഉയരമുള്ള കുന്നിഞ്ചെരുവുകളിലെ കാടുകളിലാണ് ഇവയെ കണ്ടുവരുന്നത്. നവംബർ മുതൽ മാർച്ച് വരെയുള്ള അവയുടെ പ്രജനനകാലത്ത് ആൺ ആമകൾ തമ്മിലുള്ള യുദ്ധത്തിൽ തോട് വച്ചാണ് എതിരിടുക. ഇവ നിലത്ത് ആഴമില്ലാത്ത കൂടുണ്ടാക്കി 1മുതൽ 5വരെ മുട്ടകളിടുന്നു. മുട്ടവിരിഞ്ഞിറങ്ങുമ്പോൾ 55-60 മില്ലീമീറ്റർ വലിപ്പമുണ്ടാകും. ആവാസവ്യവസ്ഥയുടെ നാശവും തുണ്ടുതുണ്ടാക്കലും കാട്ടുതീയും വേട്ടയാടലുമെല്ലാം ഈ ആമകളുടെ നിലനിൽപ്പിന് ഭീഷണിയാണ്. ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം നാശോന്മുഖമായേക്കാവുന്ന അവസ്ഥയിലുള്ള ജീവികളിൽപ്പെടുന്നു. ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമപ്രകാരം ഷെഡ്യൂഡ് നാലിൽ പെടുത്തി സംരക്ഷിച്ചിരിക്കുന്നു.ഇന്ത്യയിലെ പശ്ചിമഘട്ടത്തിൽ കേരളം, കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വിതരണം. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന തദ്ദേശിയമായയിനം ആമയാണ്. അവലംബം
പുറത്തേക്കുള്ള കണ്ണികൾIndotestudo travancorica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Indotestudo travancorica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia