കാട്ടുവാലുകുലുക്കിയുടെ[2][3][4][5] ആംഗലനാമം Forest Wagtail എന്നും ശാസ്ത്രീയ നാമം Dendronanthus indicus എന്നുമാണ്.
ദേശാടനക്കാരായ ഈ വാലുകുലുക്കികൾ കാട്ടിൽ വസിക്കുന്നവരാണ്. ചിറകിലെ കറുപ്പും വെളുപ്പും ഇടകലർന്ന സീബ്രാവരകൾ ആണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. മറ്റുവാലുകുലുക്കികളിൽ നിന്ന് വ്യത്യസ്തമായി ഈ പക്ഷിയുടെ വാലിന്റെ ചലനം. ഇടത്തുനിന്ന് വലത്തോട്ടാണ്. കാട്ടുപാതകളിൽ ചടുലതയോടെ ഓടിനടക്കുന്നത് കാണാം. മരത്തിൽ കയറി പ്രാണികളെ പിടിയ്ക്കുന്നതിലും ഇവ മിടുക്കരാണ്. ഏപ്രിൽ മാസത്തോടെയാണ് ഇവ കൂടുകൂട്ടാൻ ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ പോകുന്നു. സെപ്റ്റംബർ മാസത്തോടെ ഇവ കേരളത്തിലേയ്ക്ക് ദേശാടനത്തിനെത്തുന്നു.
വിവരണം
ജോൺ ഗോൾഡിന്റെ പെയ്ന്റിങ്ങ്
18 സെ.മീ നീളം. വലിയ വാൽ. മുകൾഭാഗവും തൊപ്പിയും ഒലീവ് തവിട്ടു നിറം. അടിവശം വെള്ളയാണ്. നെഞ്ചിൽ രണ്ടു കറുത്ത വരകളുണ്ട്. ചിറക് കറുപ്പാണ്. ചിറകിൽ രണ്ടു മഞ്ഞ വരകളുണ്ട്. .[6]
ഇവ ഒറ്റയ്ക്കും കൂട്ടായും കാണുന്നു. മരങ്ങളിൽ നിന്നും പ്രാണികളെ പിടിക്കുന്നു. നിലത്തും ഇര തേടാറുണ്ട്. .[8][9]ഇവയ്ക്ക് മരത്തിന്റെ കുത്ത്നെയുള്ള ശാഖകളിൽ കയറാനും തിരശ്ചീനമായ ശഖകളിൽ ഓടാനും പറ്റും. [7]
പ്രജനനം
കോപ്പയുടെ ആകൃതിയിലുള്ള കൂട് പിടയാണ് ഉൻടാക്കുന്നത്. പൂവൻ കാവൽ നിൽക്കുകയേ ഉള്ളു. അഞ്ചു മുട്ടകളാണ് ഇടുന്നത്. പിടയാണ് അടയിരിക്കുന്നത്. 13-15 ദിവസം കൊണ്ട് മുട്ട വിരിയും. [8][7][10]
↑ 7.07.17.2Neufeldt, Irene (1961). "The breeding biology of the Forest Wagtail, Motacilla indica Gmelin". Journal of the Bombay Natural History Society. 58 (3): 559–588.
↑ 8.08.1Ali, S. & S.D.Ripley (1998). Handbook of the Birds of India and Pakistan. Volume 9 (2 ed.). New Delhi: Oxford University Press. pp. 277–280.
↑Hoffmann, A (1952). "Ueber den Gesang der Indischen Baumstelze Dendronanthus indicus (Gmelin)". Bonner Zool. Beitr. (in ജർമ്മൻ). 1–2 (3): 11–16.
↑Austin, O L (1948). "The birds of Korea". Bulletin of the museum of comparative zoology. 101: 1–302.