കാട്ടുപുത്തൂർ ശിവക്ഷേത്രം

മലപ്പുറം ജില്ലയിൽ (കേരളം, ഇന്ത്യ) പെരിന്തൽമണ്ണ താലൂക്കിൽ എടപ്പറ്റ വില്ലേജിൽ പാതിരിക്കോട് ദേശത്ത് പുളിയന്തോടിന്റെ കിഴക്കെ കരയിൽ പടിഞ്ഞാറഭിമുഖമായി സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് കാട്ടുപുത്തൂർ ശിവക്ഷേത്രം. ചിരപുരാതനമായ ഈ ക്ഷേത്രത്തിൽ കിരാതസങ്കൽപത്തിൽ ശിവനും, സുദർശന സങ്കൽപത്തിൽ ചതുർബാഹുവായി വിഷ്ണുവും, കാളീസങ്കൽപത്തിൽ ശക്തിയും, പ്രഭാസത്യകസമേത അയ്യപ്പനും, ഗണപതിയും പ്രധാനപ്രതിഷ്ഠകളാണ്‌. ശിവപ്രതിഷ്ഠ സ്വയംഭൂവാണെന്നു വിശ്വസിക്കപ്പെടുന്നു. ശിവനും വിഷ്ണുവും സപരിവാരം ഒരേ ചുറ്റമ്പലത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണിത്. പടയോട്ടങ്ങളുടേയും കെടുകാര്യസ്ഥതകളുടേയും കയ്യേറ്റങ്ങളുടേയും പരിണതഫലമായി പൂർവ്വികമായി സമ്പന്നമായിരുന്ന ഈ ക്ഷേത്രം ഇന്ന് ജീർണ്ണാവസ്ഥയിലാണുള്ളത്.

അവലംബം




Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya