കാഠ്മണ്ഡു താഴ്വര
നേപ്പാളിലെ ഒരു ഭൂപ്രദേശമാണ് കാഠ്മണ്ഡു താഴ്വര (നേപ്പാളി: काठमाडौँ उपत्यका). ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള ഒരു പ്രദേശമാണിത്. 130-ലധികം സ്മാരകങ്ങളും അനവധി തീർത്ഥാടന കേന്ദ്രങ്ങളും ഇന്നിവിടെയുണ്ട്. ഇവിടത്തെ 7 പ്രത്യേക കേന്ദ്രങ്ങൾക്ക് യുനെസ്കോ ലോകപൈതൃക സ്ഥാന പദവി നൽകിയിരിക്കുന്നു. നേപ്പാളിലെ ഏറ്റവും വികസിതവും ജനസാന്ദ്രവുമായ ഈ താഴ്വര ഒരു മുഖ്യ സാമ്പത്തിക കേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുമാണ്. കാഠ്മണ്ഡു, ലളിത്പുർ, ഭക്തപുർ എന്നീ ജില്ലകളിലായ് വ്യാപിച്ചിരിക്കുന്ന കാഠ്മണ്ഡു താഴ്വരയുടെ വിസ്തീർണ്ണം 220 ചതുരശ്ര മൈൽ ആണ്. ഭാഗ്മതിയാണ് ഈ താഴ്വരയിലൂടെ ഒഴുകുന്ന ഒരു പ്രധാന നദി.കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റി ഏരിയ, ലളിത്പുർ സബ് മെട്രോപൊളിറ്റൻ ഏരിയ തുടങ്ങിയ നഗരഭാഗങ്ങളും ഈ താഴ്വരയുടെ ഭാഗമാണ്. നേപ്പാളിന്റെ സാംസ്കാരിക-രാഷ്ട്രീയ കേന്ദ്രമാണ് കാഠ്മണ്ഡു താഴ്വര. 1979-ലാണ് യുനെസ്കോ ഈ പ്രദേശത്തിന് ലോകപൈതൃക പദവി നൽകിയത്. ഇവിടത്തെ ചില പ്രധാന പൈതൃക കേന്ദ്രങ്ങളാണ്:
പുറത്തേക്കുള്ള കണ്ണികൾകാഠ്മണ്ഡു താഴ്വര എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
27°42′14″N 85°18′32″E / 27.704°N 85.309°E അവലംബം
|
Portal di Ensiklopedia Dunia