കാണ്ഡഹാർ (ചലച്ചിത്രം)
2010 ഡിസംബർ 16 ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാണ്ഡഹാർ. ഈ ചിത്രത്തിന്റെ സംവിധാനം മേജർ രവിയാണ് നിർവഹിച്ചിരിക്കുന്നത്. മോഹൻലാലാണ് ചിത്രത്തിലെ നായകൻ. അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിക്കുന്ന മലയാളചലച്ചിത്രവുമാണിത്. ഈ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റിയും ഇറക്കുന്നുണ്ട്. 1999 ൽ നടന്ന ഇന്ത്യൻ എയർലൈൻസ് വിമാനറാഞ്ചലുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ചലച്ചിത്രം. അഭിനേതാക്കൾ
അണിയറ പ്രവർത്തകർ
നിർമ്മാണംമോഹൻലാലാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അതിനു പുറമേ ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളും മോഹൻലാലാണ്. സൂര്യ, അരുൺ വിജയ് മുതലായ തമിഴ് ചലച്ചിത്രനടന്മാരെ ഈ ചിത്രത്തിലേക്ക് ഉദ്ദേശിച്ചിരുന്നെങ്കിലും അവരുടെ ഡേറ്റ് ലഭിക്കാത്തതിനാൽ ഒഴിവാക്കുകയായിരുന്നു. ഗണേഷ് വെങ്കിടരാമനെ ആ കഥാപാത്രത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. ഒരു പ്രധാന വേഷത്തിലേക്ക് അഭിനയിക്കാൻ അമിതാഭ് ബച്ചനെ സമീപിച്ചിരുന്നു. അദ്ദേഹം ഉടനെത്തന്നെ ആവശ്യം അംഗീകരിച്ചു. അദ്ദേഹം സ്വന്തം ബ്ലോഗിൽ പറഞ്ഞത് തനിക്ക് 8 കോടി വാഗ്ദാനം ചെയ്തെങ്കിലും ആ വേഷത്തിന് പ്രതിഫലം വാങ്ങിയിട്ടില്ല എന്നാണ്. അദ്ദേഹത്തിന്റെ മകനായി ഗണേഷ് വെങ്കിടരാമനാണ് അഭിനയിച്ചിരിക്കുന്നത്.[1] അതിനുശേഷം, മോഡലുകളായ പാർവ്വതി ഓമനക്കുട്ടൻ, രംഗിനി ദ്വിവേദി എന്നിവർ ഈ ചിത്രവുമായി കരാറിലേർപ്പെട്ടു.[2][3] ചിത്രീകരണംചലച്ചിത്രത്തിലെ വിമാനറാഞ്ചൽ രംഗങ്ങൾ ചിത്രീകരിച്ചത് റഷ്യയിലാണെന്ന് സംവിധായകൻ മേജർ രവി പത്രസമ്മേളനത്തിൽ പറഞ്ഞു. മറ്റു സ്ഥലങ്ങൾ ഊട്ടി, ഡെൽഹി മുതലായവയാണ്. പ്രദർശനം2010 ഡിസംബർ 16 ന് ആണ് ഈ ചിത്രം പ്രദർശനശാലകളിലെത്തിയത്. ഇന്ത്യയൊട്ടാകെ 150 പ്രദർശനശാലകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. ചെലവാക്കിയ 6.50 കോടിയിൽ 6.25 കോടി, ചിത്രം പ്രദർശനത്തിനെത്തുന്നതിനു മുമ്പു തന്നെ ഉപഗ്രഹ വിതരണാവകാശം, പ്രദർശനശാലകളിലെ അഡ്വാൻസ്, ഓഡിയോ-വീഡിയോ വിതരണാവകാശം മുതലായവയിലൂടെ ലഭിച്ചു.[4] മേജർ മഹാദേവൻ പരമ്പരമോഹൻലാൽ, മേജർ മഹാദേവനായി അഭിനയിച്ച ഈ പരമ്പരയിലെ മുൻ ചിത്രങ്ങൾ കേരളത്തിൽ മികച്ച പ്രദർശനവിജയം നേടിയിരുന്നു. ആദ്യചിത്രമായ കീർത്തിചക്ര 150 ഓളം ദിവസങ്ങളും അടുത്ത ചിത്രമായ കുരുക്ഷേത്ര 75 ഓളം ദിവസങ്ങളും പ്രദർശിപ്പിച്ചു. കീർത്തിചക്രയിൽ ജീവയും കുരുക്ഷേത്രയിൽ സിദ്ദിഖും മോഹൻലാലിന്റെ സഹായിയായി അഭിനയിച്ചു. ഈ ചിത്രത്തിൽ ഗണേഷ് വെങ്കടരാമനാണ് ആ റോൾ നിർവ്വഹിച്ചിരിക്കുന്നത്. ഗാനങ്ങൾസന്ദീപ് നാഥ്, വയലാർ ശരത്ചന്ദ്രവർമ്മ, സുധാകർ ശർമ്മ, കൗശൽ കിഷോർ എന്നിവരുടെ ഗാനങ്ങൾക്ക് ഷമിർ ടൻഡൺ ഈണം പകർന്നിരിക്കുന്നു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia