കാതറിൻ സ്റ്റുവർട്ട് മാക്ഫെയിൽ
കാതറിൻ സ്റ്റുവർട്ട് മാക്ഫെയിൽ ഒബിഇ (30 ഒക്ടോബർ 1887 - 11 സെപ്റ്റംബർ 1974) ഒരു സ്കോട്ടിഷ് സർജനായിരുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത്, സ്കോട്ടിഷ് വിമൻസ് ഹോസ്പിറ്റൽസ് ഫോർ ഫോറിൻ സർവ്വീസസ് എന്ന സംഘടനയുടെ രണ്ട് യൂണിറ്റുകളുടെ ചീഫ് മെഡിക്കൽ ഓഫീസറായി അവർ സേവനമനുഷ്ഠിച്ചു. സെർബിയ, ഫ്രാൻസ്, തെസ്സലോനിക്കി ഫ്രണ്ട് എന്നിവിടങ്ങളിലെ മുറിവേറ്റവരെ അവൾ പരിചരിച്ചു. 1921-ൽ, സെർബിയയിൽ താമസിക്കുമ്പോൾ, അവർ രാജ്യത്തെ ആദ്യത്തെ കുട്ടികളുടെ ആശുപത്രി സ്ഥാപിച്ചു.[1] സെർബിയയിൽ ഒരു ദേശീയ നേതാവായി അവർ ഓർമ്മിക്കപ്പെടുമ്പോൾ,[2] സ്വന്തം രാജ്യത്തേക്കാൾ സെർബിയയിൽ സേവനം നൽകിയതിന് ചിലർ അവളെ വിമർശിച്ചിരുന്നു.[3] അവളുടെ ബഹുമതികളിൽ നിരവധി മെഡലുകൾ, ഫലകങ്ങൾ, ഒരു തപാൽ സ്റ്റാമ്പ് എന്നിവ ഉൾപ്പെടുന്നു. ആദ്യകാലം1887 ഒക്‌ടോബർ 30-ന് ഗ്ലാസ്‌ഗോയിൽ ജെസ്സി പാക്‌ഫെയിലിന്റെയും ഡോക്‌ടർ ഡോണാൾഡ് മാക്‌ഫെയിലിന്റെയും നാല് പെൺമക്കളിൽ മൂത്ത കുട്ടിയായി കാതറിൻ സ്റ്റുവാർട്ട് മാക്‌ഫെയിൽ ജനിച്ചു.[4] പിതാവിൻറെ ജോലിയിൽ താൽപര്യം കാണിച്ച കുടുംബത്തിലെ ഏക സന്താനമായിരുന്നു മാക്ഫെയ്ൽ. ചെറുപ്പത്തിൽ, പിതാവിന്റെ ഓഫീസിൽ പ്രവേശിച്ച് രോഗികളെ പരിചരിക്കുന്നതോ അവരുട മുറിവുകൾ ചികിത്സിക്കുന്നതോ ദർശിച്ച അവർ വിദൂര കൃഷിയിടങ്ങളിലെ രോഗികളെ കാണാൻ പിതാവിനോടൊപ്പം പോയിരുന്നു. കൂടാതെ, തൻറെ ജീവിതം വൈദ്യശാസ്ത്രത്തിനായി സമർപ്പിക്കാനുള്ള അവളുടെ തീരുമാനത്തെ അമ്മാവൻമാരും ഇന്ത്യയിലെ മിഷനറി ആശുപത്രിയെ നയിച്ചിരുന്ന ജെയിംസ്, ഗ്ലാസ്ഗോ സർവകലാശാലയിൽ അനാട്ടമി പ്രൊഫസറായിരുന്ന അലക്സ് എന്നിവരും സ്വാധീനിച്ചിരിക്കാം. അവലംബം
|
Portal di Ensiklopedia Dunia