കാതിലക്കഴുകൻ
കാതിലക്കഴുകൻ[2] [3][4][5] (Red-headed Vulture). ഗുരുതരമായ വംശനാശം നേരിടുന്ന ഒരു ഇനമാണിത്. ഏഷ്യൻ രാജാക്കഴുകൻ, പോണ്ടിച്ചേരിക്കഴുകൻ, കഴുകരാജൻ എന്നും ഇവ അറിയപ്പെടുന്നു. വിവരണംചുവപ്പു നിറമുള്ള മൊട്ടത്തലയാണ് ഇവയുടെ പ്രത്യേകത. പ്രായപൂർത്തിയാകാത്തവയിൽ ഇത് ഇളം ചുവപ്പു നിറത്തിൽ കാണപ്പെടുന്നു. ചെവിയിൽ തോടയിട്ടപോലെ ചുകന്ന തോലു തൂങ്ങികിടക്കും. ശരീരം കറുപ്പു നിറത്തിൽ കാണപ്പെടുന്നു. പറക്കുമ്പോൾ ചിറകിന്റെ അടിവശത്തിനു സമാന്തരമായി ചാര നിറം കലർന്ന ഒരു കസവുകര കാണപ്പെടുന്നു. വയറ്റിനും നടുക്കുമായി മൂന്നു വെള്ളപ്പൊട്ടുകൾ കാണുന്നു. രാജൻകഴു എന്നും ഇതിനു പേരുണ്ട്. ഒരു സാധാരണ കാതിലക്കഴുകന് 85 സെന്റിമീറ്റർ വരെ നീളവും 3.7 കിലോഗ്രാം മുതൽ 5.4 കിലോഗ്രാം വരെ തൂക്കവും ഉണ്ടാകും. ചിറകു വിടർത്തി പറക്കുമ്പോൾ ഇവയ്ക്ക് 2,45 - 2,60 മീറ്റർ വരെ വലിപ്പം കാണപ്പെടുന്നു. കാതിലക്കഴുകൻ വലിയ കൂട്ടമായി നടക്കാറില്ല. ഒറ്റക്കോ ഇണചേർന്നോ പറന്ന് ഇരതേടുകയോ, ചുട്ടിക്കഴുകന്മാരുടെ സമൂഹങ്ങളുടെകൂടെ നടക്കുകയോ ആണ് പതിവ്. പ്രജനനംമരങ്ങളിലാണ് കൂടുകെട്ടുന്നത്. നവംബർ മുതൽ ജനുവരിവരെയാണ് പ്രധാനമായി മുട്ടയിടുന്ന കാലം. ഒറ്റക്കാണ് കൂട് കെട്ടുന്നത്. കൂടുകൾ സാധാരണയായി എട്ടും പത്തും അടുത്തടുത്ത് കെട്ടും. കൂടുകൾ ചുള്ളിക്കൊമ്പുകൾ പെറുക്കിക്കൂട്ടിയാണ് ഉണ്ടാക്കുന്നത്. ഒരു തവണ ഒരു മുട്ട മാത്രമാണിടുന്നത്.
![]() അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia