കാത്രിൻ ഡി. സള്ളിവൻ
ഒരു അമേരിക്കൻ ഭൂഗർഭശാസ്ത്രജ്ഞയും നാസയിലെ മുൻ ബഹിരാകാശയാത്രികയുമാണ് കാത്രിൻ ഡ്വെയർ സള്ളിവൻ. മൂന്ന് ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 1984 ഒക്ടോബർ 11 ന് ബഹിരാകാശത്തിൽ നടന്ന ആദ്യത്തെ അമേരിക്കൻ വനിതയുമാണ്. 2014 മാർച്ച് 6 ന് യുഎസ് സെനറ്റ് സ്ഥിരീകരിച്ച ശേഷം കൊമേഴ്സ് ഫോർ ഓഷ്യൻസ് ആൻഡ് അറ്റ്മോസ്ഫിയറിന്റെ സെക്രട്ടറിയും, നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ എന്നിവയുടെ അഡ്മിനിസ്ട്രേറ്ററും ആയിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞയോടെ സള്ളിവൻ, 2017 ജനുവരി 20 ന് വിരമിച്ചു. എൻഎഎഎയിൽ സേവനം പൂർത്തിയാക്കിയതിന് ശേഷം, സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷന്റെ നാഷണൽ എയർ ആൻഡ് സ്‌പേസ് മ്യൂസിയത്തിലെ എയ്‌റോസ്‌പേസ് ഹിസ്റ്ററിയിൽ 2017ൽ ചാൾസ് എ. ലിൻഡ്ബർഗ് ചെയർ ആയി നിയമിക്കപ്പെട്ടു.[1] കൂടാതെ പൊട്ടോമാക് ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ ഫെലോ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. [2] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia