കാബോ ഓറഞ്ച് ദേശീയോദ്യാനം
കാബോ ഓറഞ്ച് ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional do Cabo Orange), ബ്രസീലിൻറെ വടക്കു ഭാഗത്ത്, ബ്രസീൽ, ഫ്രഞ്ച് ഗയാന അതിർത്തികളുടെ ഇടയ്ക്കായി അമാപ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. സ്ഥാനംകാബോ ഓറഞ്ച് ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം 657,318 ഹെക്ടർ (1,624,270 ഏക്കർ) ആണ്.[1] കാൽക്കോയ്‍നെ, ഒയ്‍പോക്വെ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾക്കൂടി ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.[2] ദേശീയോദ്യാനത്തിനു തെക്കു പടിഞ്ഞാറ് 2,369,400 ഹെക്ടർ (5,855,000 ഏക്കർ) വിസ്തീർണ്ണമുള്ളതും 2006 ൽ സ്ഥാപിതമായതുമായ സുസ്ഥിര പരിപാലന യൂണിറ്റായ അമാപ സ്റ്റേറ്റ് ഫോറസ്റ്റുമായി ഇതു സന്ധിക്കുന്നു.[3] ബ്രസീലിന്റെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ ദേശീയോദ്യാനത്തിന് കാര്യമായ പ്രാധാന്യമുണ്ട്. അത്തരത്തിൽ പ്രാധാന്യമുള്ള ബ്രസീലിലെ ഏക മഴക്കാടാണിത്. ഇതിനർത്ഥം ഇവിടെ കാണപ്പെടുന്ന ജന്തുജാലങ്ങളുടെ ഇനങ്ങൾ ഉൾനാടൻ പ്രദേശങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നുള്ളതാണ്. അവലംബം |
Portal di Ensiklopedia Dunia