കാരൻ ആംസ്ട്രോങ്ങ്
ബ്രിട്ടീഷ് എഴുത്തുകാരിയും മതതാരതമ്യപഠനത്തിൽ പണ്ഡിതയുമായ കാരൻ ആംസ്ട്രോങ്ങ് FRSL 1944 നവംബർ 14-ന് വൈൽഡ്മൂർ (വോഴ്സെസ്റ്റർഷയർ) എന്ന പ്രദേശത്ത് ജനിച്ചു. ആദ്യകാലത്ത് റോമൻ കത്തോലിക്കാ കന്യാസ്ത്രീ ആയിരുന്ന അവർ പിന്നീട് മതതാരതമ്യ പഠനത്തിലേക്ക് തിരിഞ്ഞു. ദൈവത്തിന്റെ ചരിത്രം എന്ന പുസ്തകത്തിലൂടെ പ്രശസ്തിയിലേക്കുയർന്ന അവർ എല്ലാ മതങ്ങളുടെയും അടിസ്ഥാനതന്തു ഒന്നാണെന്ന് വിലയിരുത്തി. തൊലിപ്പുറമെയുള്ള വ്യത്യാസങ്ങൾ മാത്രമേ മതങ്ങൾ തമ്മിലുള്ളൂ എന്നും അവർ സമർത്ഥിക്കുന്നു. ലോകം നേരിടുന്ന പ്രതിസന്ധികളുടെ മൂലകാരണം മതങ്ങളല്ല, രാഷ്ട്രീയമാണ് എന്ന് കാരൻ ആംസ്ട്രോങ്ങ് സമർത്ഥിക്കുന്നുണ്ട്[1]. 2008 ഫെബ്രുവരിയിൽ നടന്ന TED പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങിൽ അവർ മതസഹിഷ്ണുതക്കായി ഒരു ബഹുമത കൗൺസിൽ രൂപവത്കരിക്കാൻ ആഹ്വാനം ചെയ്തു. തങ്ങളുടെ വീക്ഷണങ്ങളിലെ സമാനത തിരിച്ചറിയാൻ കഴിഞ്ഞാൽ ഒരു സുവർണ കാലഘട്ടം പുന:സൃഷ്ടിക്കാൻ നമുക്ക് കഴിയുമെന്നും അവർ പറഞ്ഞു. അതിന്റെ ഫലമായി 2009 നവംബറിൽ വാഷിംങ്ടൺ നഗരത്തിൽ വെച്ച് അത്തരമൊരു കൂട്ടായ്മ രൂപം കൊണ്ടു. ചെറുപ്പകാലംവൈൽഡ്മൂർ എന്ന പ്രദേശത്ത് ഒരു ഐറിഷ് കുടുംബത്തിലാണ് കാരൻ ജനിച്ചത്. അതിന് ശേഷം കുടുംബം ബ്രോംസ്ഗ്രോവിലേക്കും പിന്നീട് ബർമിങ്ഹാമിലേക്കും താമസം മാറ്റുകയുണ്ടായി. കൗമാരത്തിൽ തന്നെ അവർ കന്യാസ്ത്രീ ആവുകയുണ്ടായി. കുറച്ച് കാലത്തിന് ശേഷം ഓക്സ്ഫഡിലെ സെന്റ് ആൻസ് കോളജിൽ ചേർന്ന് ഇംഗ്ലീഷ് സാഹിത്യം പഠിച്ചുതുടങ്ങി. ബിരുദത്തിന് ശേഷം ഡോക്ടറേറ്റിന് വേണ്ടി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.[2] അപസ്മാര രോഗം അവരെ ഇടക്കിടെ ബാധിക്കാറുണ്ടായിരുന്നു. ഔദ്യോഗിക ജീവിതം1976-ൽ ഡാൾവിച്ച് സ്കൂളിൽ അദ്ധ്യാപികയായി ചേർന്ന അവർക്ക് പക്ഷേ, തന്റെ രോഗം കാരണം 1982-ൽ ഒഴിയേണ്ടിവന്നു. അതേവർഷം അവർ ഇടുങ്ങിയ വാതിലിലൂടെ എന്ന ഗ്രന്ഥം പുറത്തിറക്കി. തുടർന്ന് ബ്രിട്ടനിലെ ചാനൽ ഫോർ ടെലിവിഷൻ പൗലോസ് അപ്പസ്തോലനെക്കുറിച്ച് കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കാൻ കാരനെ ചുമതലപ്പെടുത്തി. 1996-ൽ ജെറൂസലം: ഒരു നഗരം, മൂന്നു വിശ്വാസങ്ങൾ എന്ന ഗ്രന്ഥം പുറത്തിറങ്ങി. ഇസ്ലാമിനെ കുറിച്ച് വസ്തുനിഷ്ഠമായ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്ന ഇവർ തന്റെ കാഴ്ചപ്പാടുകൾ യൂറോപ്പിലും അമേരിക്കയിലും നടന്ന തന്റെ പ്രഭാഷണങ്ങളിൽ സമർത്ഥിക്കുകയുണ്ടായി.[3] 2007-ൽ സിംഗപ്പൂർ ഇസ്ലാമിക് റിലീജിയസ് കൗൺസിൽ "2007 MUIS പ്രഭാഷണം" നടത്താൻ വേണ്ടി അവരെ ക്ഷണിക്കുകയുണ്ടായി.[4] ഗാർഡിയൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ഒരുപാട് ലേഖനങ്ങളെഴുതിയ അവർ അമേരിക്കൻ കോൺഗ്രസ്, ഐക്യരാഷ്ട്ര സഭ എന്നിവയെ അഭിസംബോധന ചെയ്ത് സംസാരിച്ചിട്ടുണ്ട്.[5] ബഹുമതികൾ
രചനകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
<a href=http://download.cnet.com/Free-Youtube-Downloader-Pro/3000-2071_4-75329731.html Archived 2013-01-18 at the Wayback Machine >youtube downloader</a> |
Portal di Ensiklopedia Dunia