കാരൾ ഗ്രെയ്ഡർ
2009-ലെ വൈദ്യശാസ്ത്രത്തിനുളള നോബൽ പുരസ്കാരത്തിന് അർഹരായ മൂന്നു ശാസ്ത്രജ്ഞരിൽ ഒരാളാണ് കാരൾ ഗ്രെയ്ഡർ. തന്നോടൊപ്പം പുരസ്കാരം പങ്കിട്ട എലിസബെത് ബ്ലാക്ബേണിന്റെ ഗവേഷണ വിദ്യാർത്ഥി കൂടിയായിരുന്നു, ഗ്രെയ്ഡർ. ജീവിതരേഖഗ്രെയ്ഡറുടെ ജനനവും വിദ്യാഭ്യാസവും കാലിഫോർണിയയിലായിരുന്നു. യൂണിവേഴിസിറ്റി ഓഫ് കാലിഫോർണിയയിൽ(ഡേവിസ്) നിന്ന് ബാച്ചിലർ ബിരുദം നേടിയ ശേഷം ബെർക്ലിയിൽ എലിസബെത് ബ്ലാക്ബേണിന്റെ കീഴിൽ ഗവേഷണത്തിനു ചേർന്നു . 1987- പി.എച്.ഡി പൂർത്തിയാക്കി. 1997-ൽ ജോൺ ഹോപ്കിന്സ് യൂണിവേഴ്സിറ്റിയിലെ മോളിക്യുലർ ബയോളജി അന്ഡ് ജനറ്റിക്സ് വിഭാഗത്തിൽ പ്രഫസറായി നിയമനം ലഭിച്ചു. ഗവേഷണ മേഖലഎലിസബെത് ബ്ലാക്ബേണിനോടൊപ്പം ക്രോമസോമുകളുടെ അറ്റത്തെ സുരക്ഷാകവചമായ ടെലോമീറുകളെപ്പറ്റി ഗവേഷണം നടത്തി. ടെലോമീർ കണ്ണികൾ കൂട്ടിച്ചേർക്കുന്ന ടെലോമറേസ് എന്ന എന്സൈം കണ്ടു പിടിച്ചു.[1] ഈ ഗവേഷണത്തിനായിട്ടാണ് ഗ്രെയ്ഡർ ബ്ലാക്ബേണിനോടൊപ്പം നോബൽ സമ്മാനം പങ്കിട്ടത്. അവലംബം
|
Portal di Ensiklopedia Dunia