കാറ്റ്സ് ഐ നെബുല
നിർദ്ദേശാങ്കങ്ങൾ: കാറ്റ്സ് ഐ നെബുല(Cat's Eye Nebula) അഥവാ NGC 6543 ഒരു വ്യാളം നക്ഷത്രരാശിയിൽ ഉൾപ്പെടുന്ന ഒരു ഗ്രഹ നീഹാരികയാണ്. ഹബ്ബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ചെടുത്ത ചിത്രങ്ങളിൽ നിന്നും ഇതിന് വളരെ സങ്കീർണ്ണമായ ഘടനയാണുള്ളതെന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. കാറ്റ്സ് ഐ നെബുലയുടെ മദ്ധ്യത്തിൽ വളരെ ചൂടേറിയ ഒരു നക്ഷത്രമാണുള്ളത്. ഏകദേശം ആയിരം വർഷങ്ങൾക്കു മുമ്പ് അടർന്നു മാറിയ ഇതിന്റെ പുറംപാളിയാണ് ഇപ്പോൾ കാണുന്ന നീഹാരിക. 1786 ഫെബ്രുവരി 15ന് വില്യം ഹെർഷലാണ് ഇതു കണ്ടുപിടിച്ചത്. 1864ൽ ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹഗ്ഗിംഗ്‌സ് ഇതൊരു ഗ്രഹനീഹാരികയാണെന്നു തെളിയിച്ചു. പൊതുവിവരങ്ങൾNGC 6543 വളരെയേറെ പഠനങ്ങൾക്കു വിധേയമായ നീഹാരികയാണ്. ഇതിന്റെ കാന്തിമാനം 8.1നോടടുത്ത് വരും.[3] നല്ലൊരു ദൂരദർശിനി ഉണ്ടെങ്കിൽ ഉത്തരാർദ്ധഗോളത്തിൽ ഇതിനെ നിരീക്ഷിക്കുന്നത് വളരെ എളുപ്പമാണ്.[3] അന്തർഭാഗത്തുള്ള സാന്ദ്രത ഏകദേശം 5,000 particles/cm³ ആണ്. താപനിലയാകട്ടെ 7,000-9,000 കെൽവിനും.[4] കുറിപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia