കാലാവസ്ഥാ നിരീക്ഷണകേന്ദ്രംനിശ്ചിത മേഖലകളിൽ പ്രത്യേകസമയങ്ങളിലെ താപനില ആർദ്രത, വായുമർദം, കാറ്റിന്റെ ദിശ, വേഗം തുടങ്ങിയവ അളന്നു നിർണയിക്കുകയും ഇവമൂലം അന്തരീക്ഷത്തിനുണ്ടാകുന്ന ഭാവഭേദങ്ങളെ നിരീക്ഷിച്ചു വിശകലനം നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് അന്തരീക്ഷ നിരീക്ഷണകേന്ദ്രം. കാലാവസ്ഥാ സൂചനകൾക്കും അന്തരീക്ഷവിജ്ഞാനീയ സംബന്ധമായ മറ്റു പഠനങ്ങൾക്കും അടിസ്ഥാനം ഇത്തരം നിരീക്ഷണകേന്ദ്രങ്ങൾ വഴി ശേഖരിക്കുന്ന വിവരങ്ങളാണ്. രാപകലില്ലാതെ നിശ്ചിത സമയക്രമമനുസരിച്ച് തിട്ടപ്പെടുത്തുന്ന വിവരങ്ങൾ, പ്രവചനം നടത്തുന്ന കേന്ദ്രങ്ങളിലേക്ക് അപ്പപ്പോൾ എത്തിക്കുന്നതിനുള്ള വ്യവസ്ഥകൾ നിരീക്ഷണകേന്ദ്രങ്ങളിൽ ഉണ്ടായിരിക്കും. ഇന്ത്യയിൽ അഞ്ചുതരം അന്തരീക്ഷനിരീക്ഷണ കേന്ദ്രങ്ങളാണുള്ളത്.
കരയിൽ മാത്രമല്ല, കടലിലും ഇത്തരം കേന്ദ്രങ്ങളുടെ ആവശ്യമുണ്ട്. അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളിൽ നിശ്ചിത സ്ഥാനങ്ങളിൽ നങ്കുരമിട്ടു കിടക്കുന്ന കപ്പലുകൾ അന്തരീക്ഷനിരീക്ഷണം നടത്തുന്നു. ഇന്ത്യയിൽ ഈ ആവശ്യം നിർവഹിക്കുന്നത് ചരക്കുകപ്പലുകളും യാത്രാക്കപ്പലുകളുമാണ്. പുറംകണ്ണികൾ
|
Portal di Ensiklopedia Dunia