കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെന്റർ മഞ്ചേരി
മലപ്പുറം ജില്ലയിലെ ഒരു അദ്ധ്യാപക പരിശീലന കലാലയമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ മഞ്ചേരി.1992 ലാണ് ഇത് സ്ഥാപിതമായത്.മഞ്ചേരിയിലെ ചെരണി എന്ന സ്ഥലത്താണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് ചരിത്രംമലബാറിൽ അദ്ധ്യാപക പഠന പരിശീലന കലാലയങ്ങളുടെ അപര്യാപ്തത മനസ്സിലാക്കി 1992 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മലപ്പുറം ജില്ലയിൽ ആരംഭിച്ച ആദ്യത്തെ അദ്ധ്യാപക പരിശീലന കേന്ദ്രമാണ് ഈ സ്ഥാപനം. 1992 ൽ മലപ്പുറം അങ്ങാടിയിലെ പാലസ് ലോഡ്‌ജിന്റെ മുകളിൽ ഒരു താൽക്കാലിക മുറിയിൽ ആണ് ആദ്യ പ്രവർത്തനം ആരംഭിച്ചത്. അതിനു ശേഷം 1999 ൽ മഞ്ചേരിയിൽ കോഴിക്കോട് റോഡിലെ K.K ബിൽഡിങിലേക്ക് സ്ഥാപനത്തിന്റെ പ്രവർത്തനം മാറ്റി. 2003 ൽ കാവനൂരിലെ ചെങ്ങര G U P സ്കൂളിന്റെ താൽക്കാലിക മുറികളിലേക്ക് ക്ലാസ്സുകൾ മാറ്റി. 2009 ൽ പുതിയ കോളേജ് നിർമ്മാണത്തിനായി ചെരണിയിൽ യൂണിവേഴ്സിറ്റി സ്ഥലം വാങ്ങി .വ്യവസായ മന്ത്രി ശ്രീ എളമരംകരീം കെട്ടിടത്തിന്റെ തറക്കലിട്ടു. 2011 ൽ ബഹുമാനപ്പെട്ട കേരള സ്പീക്കർ ശ്രീ കെ. രാധകൃഷ്ണൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു . ഏകദേശം മൂവായിരത്തിൽ അധികം കുട്ടികൾ ഈ സ്ഥാപനത്തിൽ നിന്നും പഠിച്ചു പോയിട്ടുണ്ട്. പഠനവകുപ്പുകൾ & സീറ്റുകൾ
|
Portal di Ensiklopedia Dunia