കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് പാസഡേന നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ സർവകലാശാലയാണ് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. കാൽടെക് എന്ന ചുരുക്കപ്പേരിലാണ് സർവകലാശാല സാധാരണ അറിയപ്പെടുന്നത്. 900 ത്തോളം ബിരുദവിദ്യാർത്ഥികളും 1200-ഓളം ബിരുദാനന്തരബിരുദവിദ്യാർത്ഥികളും 124 ഏക്കർ കാമ്പസും മാത്രമുള്ള ചെറിയൊരു സ്ഥാപനമാണിത്. എന്നാൽ വിവിധ സർവകലാശാലാറാങ്കിങ്ങ് സമ്പ്രദായങ്ങൾ കാൽടെക്കിനെ ലോകത്തിലെത്തന്നെ മികച്ച ഗവേഷണസ്ഥാപനങ്ങളിലൊന്നായി കണക്കാക്കുന്നു. മുന്നൂറോളം പ്രൊഫസർമാരും ആയിരത്തിനൂറോളം മറ്റ് സ്റ്റാഫും ഇവിടെയുണ്ട്. നാസയുടെ ജെറ്റ് പ്രൊപൾഷൻ ലബോറട്ടറി നോക്കിനടത്തുന്നതും കാൽടെക്കാണ്. പൂർവ്വവിദ്യാർത്ഥികളും അദ്ധ്യാപകരുമായി 31 നോബൽ ജേതാക്കൾ കാൽടെക്കിൽ നിന്നുണ്ടായിട്ടുണ്ട്. ചരിത്രം1891-ൽ ബിസിനസ്സുകാരനും രാഷ്ട്രീയക്കാരനുമായ അമോസ് ജി. ത്രൂപ് പാസഡേനയിൽ ഒരു വൊക്കേഷണൽ കോളേജ് സ്ഥാപിച്ചു. ത്രൂപ് സർവകലാശാല, ത്രൂപ് പ്പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട്, ത്രൂപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ പേരുകളിലാണ് സ്ഥാപനം പിന്നീട് അറിയപ്പെട്ടത്. 1921-ലാണ് സ്ഥാപനത്തിന്റെ പേര് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാക്കി മാറ്റിയത്. അവലംബം
|
Portal di Ensiklopedia Dunia