കാള്യമ്പുടി രാധാകൃഷ്ണ റാവു
ലോകപ്രശസ്തനായ ഒരു ഇന്ത്യൻ അമേരിക്കൻ ഗണിതശാസ്ത്രജ്ഞനും സ്ഥിതിഗണിതജ്ഞനുമാണ് (സ്റ്റാറ്റിസ്റ്റീഷ്യൻ) സി.ആർ റാവു എന്നു പൊതുവേ അറിയപ്പെടുന്ന കാള്യമ്പുടി രാധാകൃഷ്ണ റാവു (ജനനം:സെപ്തംബർ 10, 1920). 2002ൽ അമേരിക്കയിലെ ദേശീയ ശാസ്ത്ര മെഡൽ ലഭിച്ചിരുന്നു.[2] നിലവിലദ്ദേഹം പെൻ സ്റ്റേറ്റ് സർവ്വകലാശാലയിൽ പ്രൊഫസർ എമെരിറ്റസും ബഫലോ സർവ്വകലാശാലയിൽ ഗവേഷണ പ്രഫസറുമാണ്. ജീവിതരേഖ1920 സെപ്തംബർ 10-നു മൈസൂർ സംസ്ഥാനത്തെ ഹദഗളിയിൽ ജനിച്ചു. പ്രാഥമിക കോളെജ് വിദ്യാഭ്യാസം ആന്ധ്രാ, കൊൽക്കത്ത സർവകലാശാലകളിലായിരുന്നു. ഗവേഷണ പഠനം കേംബിഡ്ജിലുമായിരുന്നു. ആധുനിക സ്റ്റാറ്റിസ്റ്റിക്സ്സിന്റെ സ്ഥാപകരിൽ ഒരാളായി ഗണിക്കപ്പെടുന്ന റോണാൾഡ് ഫിഷറിന്റെ കീഴിൽ ഗവേഷണം ചെയ്ത് കേംബ്രിഡ്‌ജിൽ നിന്ന് പി.എച്ച്.ഡി നേടി. തുടർന്ന് തുടർന്ന് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട്, കേംബ്രിഡ്ജ് , പെൻഡേറ്റഡ് സർവകലാശാല എന്നിവടങ്ങളിൽ ജോലി ചെയ്തു വിദ്യാർത്ഥിയായിരിക്കെ 1945 ൽ രൂപം നൽകിയ എസ്റ്റിമേഷൻ സിദ്ധാന്തം സി.ആർ റാവുവിനെ ഏറെ പ്രശസ്തനാക്കി. ഹരോൾഡ് ക്രാമറുമായി ചേർന്ന് ക്രാമർ-റാവു ബൌണ്ടിന് രൂപം കൊടുത്തു. റാവു ബ്ലാക്ക്ബെൽ സിദ്ധാന്തവും പ്രസിദ്ധമാണ്. പുരസ്കാരങ്ങൾ , ബഹുമതികൾ
ഇദ്ദേഹത്തിന്റെ പേരിൽ ഉള്ള ബഹുമതികൾ
അവലംബം
|
Portal di Ensiklopedia Dunia