കാശ്മീരി പാറ്റപിടിയൻ
കാശ്മീർ പാറ്റപിടിയന്[2][3][4][5]ഇംഗ്ലീഷിൽ Kashmir flycatcher എന്നാണ് പേര്. ശാസ്ത്രീയ നാമം Ficedula subrubra എന്നാണ്. പ്രാണികളാണ് പ്രധാന ഭക്ഷണം. പ്രജനനംകാശ്മീർ മേഖലയിൽ ഹിമാലയത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് പശ്ചിമഘട്ടത്തിലേക്കും മദ്ധ്യ ശ്രീലങ്കയിലെ കുന്നുകളിലേക്കും ദേശാടനം നടത്താറുണ്ട്. ![]() ഈ പക്ഷി മരപ്പൊത്തിലാണ് കൂട് ഒരുക്കുന്നത്. 3-5 മുട്ടകളിടും. പിടയാണ് അടയിരിക്കുന്നത്. മിക്കവയും സെപ്റ്റംബർ മാസത്തോടെ ദേശാടനം നടത്തും. മാർച്ച് അവസാനത്തോടെ തിരിച്ചു് യാത്രയാവും. രൂപവിവരണം13 സെ.മീ നീളമുണ്ട്. പൂവന് ചാരനിറം കലർന്ന തവീട്ടു നിറമാണ് പുറം ഭാഗത്തിന്. ഓറഞ്ചുനിറം കലർന്ന ചുവപ്പു നിറമുള്ള കഴുത്ത്, നെഞ്ച്, വശങ്ങൾ. പിടയ്ക്ക് തവിട്ടു നിറം കൂടുതലുള്ള മുകൽഭാഗമാണുള്ളത്. അടിവശത്തെ ചുവപ്പ് കുറവാണ്. ചിലപ്പോൾ അത് പിങ്കു നിറമാണ്. പ്രകൃതിനാശം കൊണ്ട് വംശഭീഷണി നേരിടുന്ന ഒരു ഇനമാണ്. അവലംബം
|
Portal di Ensiklopedia Dunia