കാസബ്ലാങ്ക ബീറ്റ്‌സ്
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 2021-ൽ നബീൽ അയൂച്ച് സംവിധാനം ചെയ്ത മൊറോക്കൻ നാടക ചലച്ചിത്രമാണ് കാസബ്ലാങ്ക ബീറ്റ്‌സ് (അറബിക്: علي صوتك, റോമാനൈസ്ഡ്: ʿalā ṣawtuk, lit. 'Against Your voice'; ഫ്രഞ്ച്: Haut et Fort, "high and loud") .[1] 2021 ജൂണിൽ, 2021 കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓറിനായി മത്സരിക്കാൻ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു.[2][3] അലി എൻ' പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്.[4] 1962-ന് ശേഷം പാം ഡി ഓറിനായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മൊറോക്കൻ ചിത്രമാണിത്.[5] 2014-ൽ മഹി ബിനെബൈനുമായി ചേർന്ന് സംവിധായകൻ അയൂച്ച് സ്ഥാപിച്ച സാംസ്കാരിക കേന്ദ്രമായ ലെസ് എറ്റോയിൽസ് ഡി സിഡി മൗമെൻ എന്ന സ്ഥലത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.[6] 94-ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള മൊറോക്കൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.[7] അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia