കാസാബ്ലാങ്കാ ഫിലിം ഫാക്ടറി
മലയാള ചലച്ചിത്ര സംവിധായകനായ നിർമൽ ബേബി വർഗീസിന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്രനിർമ്മാണ കമ്പിനിയാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി (English: Casablanca Film Factory).[2] കേരളത്തിലെ വയനാട് ജില്ലയിലെ കാവുംമന്ദത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.[3] 2016 നിർമൽ സംവിധാനം ചെയ്ത മിറർ ഓഫ് റിയാലിറ്റി, മാറ്റം ദി ചേഞ്ച് എന്നീ രണ്ട് ഹൃസ്വ ചിത്രങ്ങളാണ് ഈ ബാനറിൽ നിർമ്മിച്ച ആദ്യ ചലച്ചിത്രങ്ങൾ.[4] കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം ഉൾപ്പടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ തരിയോട് എന്ന ചരിത്ര ഡോക്യൂമെന്ററി ചലച്ചിത്രത്തിലൂടെയാണ് ഈ നിർമ്മാണ കമ്പനി കൂടുതൽ ശ്രദ്ധ നേടുന്നത്.[5] 2022 ൽ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടജ് സിനിമയായ വഴിയെ നിർമ്മിച്ചു.[6] ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ് ഈ ചിത്രത്തിന്റെ സംഗീതമൊരുക്കിയത്.[7] ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ് എന്ന ടൈം ലൂപ്പ് ചിത്രമാണ് അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം.[8] നിർമ്മിച്ച ചിത്രങ്ങൾ
പ്രവർത്തനങ്ങൾകാസാബ്ലാങ്കാ ഫിലിം ഫാക്ടറി അവാർഡ്‌സ്,[9] കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഹൊറർ ഫിലിം ഫെസ്റ്റിവൽ,[10] കാസബ്ലാങ്ക ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റ്,[11] വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ്[12] എന്നിവ സംഘടിപ്പിക്കുന്നു. അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia