കാസർഗോഡ് താലൂക്ക്![]() കേരളത്തിൽ കാസർഗോഡ് ജില്ലയിലെ കാസർഗോഡ്, ഉദുമ എന്നീ ബ്ലോക്കുകൾ ഉൾപ്പെടുന്ന പ്രദേശമാണ് കാസർഗോഡ് താലൂക്ക്. കാസർഗോഡാണ് താലൂക്കാസ്ഥാനം. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് രണ്ടാമത്തെ താലൂക്കാണ് .ഹോസ്ദുർഗ്, മഞ്ചേശ്വരം, വെള്ളരിക്കുണ്ട് എന്നിവയാണ് കാസർഗോഡ് ജില്ലയിലെ മറ്റു താലൂക്കുകൾ.[1] കാസർഗോഡ് താലൂക്കിലെ ബ്ലോക്കുകൾമഞ്ചേശ്വരം ബ്ലോക്ക്മഞ്ചേശ്വരം നിയമസഭാമണ്ഡലം 2014 മാർച്ച് 20 നു ശേഷം മഞ്ചേശ്വരം താലൂക്കിലാണ് ഉള്ളത്. മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, എൻമകജെ, പുത്തിഗെ, കുമ്പള എന്നീ എട്ടു ഗ്രാമപഞ്ചായത്തുകൾ മഞ്ചേശ്വരം ബ്ലോക്കിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് മഞ്ചേശ്വരം ബ്ലോക്കിനെകുറിച്ചുള്ള പ്രധാന ലേഖനം കാണുക. 2014 മാർച്ച് 20 -ഇൽ മഞ്ചേശ്വരം താലൂക്ക് രൂപീകരിച്ചപ്പോൾ ഈ പറഞ്ഞ ഗ്രാമപഞ്ചായത്തുകളൊക്കെ അതിലേക്ക് മാറി. കാസർഗോഡ് ബ്ലോക്ക്മൊഗ്രാൽ - പുത്തൂർ, മധൂർ, ചെങ്കള, ബദിയഡ്‌ക്ക, കുംബഡാജെ, ബേലൂർ, കാറഡുക്ക എന്നിങ്ങനെ ഏഴു ഗ്രാമപഞ്ചായത്തുകളും കാസർഗോഡ് മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്നതാണ് കാസർഗോഡ് ബ്ലോക്ക്. കൂടുതൽ വിവരങ്ങൾക്ക് കാസർഗോഡ് ബ്ലോക്കിനെകുറിച്ചുള്ള പ്രധാന ലേഖനം കാണുക. ഉദുമ ബ്ലോക്ക്ചെമ്മനാട്, ഉദുമ, പള്ളിക്കര, പുല്ലൂർ-പെരിയ, ബേഡഡുക്ക, മുളിയാർ, കുറ്റിക്കോൽ, ദേലംപാടി എന്നീ എട്ടു ഗ്രാമ പഞ്ചായത്തുകൾ ഉദുമ ബ്ലോക്കിൽ പെടുന്നു. ഇതിൽ തന്നെ പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് ഹോസ്ദുർഗ് താലൂക്കിൽ പെട്ടതാണ്.
|
Portal di Ensiklopedia Dunia