കാൻ ചലച്ചിത്രോത്സവം
1946ൽ ആരംഭിച്ച കാൻ ചലച്ചിത്രോത്സവം ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രൌഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്[1][2]. സാധാരണയായി എല്ലാ വർഷങ്ങളിലും മെയ് മാസത്തിൽ ഫ്രാൻസിലെ കാൻ പട്ടണത്തിൽ വെച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. 2010ലെ കാൻ ചലച്ചിത്രോത്സവം നടന്നത് മെയ് 12 മുതൽ 23 വരെയാണ്. അമേരിക്കൻ സംവിധായകനായ റ്റിം ബർട്ടൻ ആയിരുന്നു ജൂറി പ്രസിഡന്റ്[3]. 2017 ലെ കാൻ ചലച്ചിത്രോത്സവം നടന്നത് മെയ് 17 മുതൽ 28 വരെയാണ് [4] വെനീസ്, ബെർലിൻ എന്നിവയ്ക്കൊപ്പം "ബിഗ് ത്രീ" എന്നറിയപ്പെടുന്ന പ്രധാന യൂറോപ്യൻ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ കാൻസ്, വെനീസ്, ബെർലിൻ, ടൊറൻ്റോ, സൺഡാൻസ് എന്നിവയ്ക്കൊപ്പം "ബിഗ് ഫൈവ്" എന്ന പ്രധാന അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഒന്നുംകൂടിയാണ്.[5][6][7][8]. ജൂറിഓരോ ചലച്ചിത്രോത്സവവും തുടങ്ങുന്നതിനു മുന്നോടിയായി ചലച്ചിത്രോത്സവത്തിന്റെ ഡയർക്റ്റർ ബോർഡ് കാൻ പുരസ്കാരങ്ങൾ തീരുമാനിക്കുന്ന അന്തിമ ജൂറിയെ നിയമിക്കുന്നു. പുരസ്കാരങ്ങൾകാൻ ചലച്ചിത്രോത്സവത്തിൽ നൽകുന്ന ഏറ്റവും പ്രാധാനപ്പെട്ട പുരസ്കാരം ഗോൾഡൻ പാം പുരസ്കാരമാണ്. ചരിത്രംഇതും കാണുകReferences
|
Portal di Ensiklopedia Dunia