കാർപ്പാത്തിയൻ ദേശീയോദ്യാനം
കാർപ്പാത്തിയൻ ദേശീയോദ്യാനം (Ukrainian: Карпатський національний природний парк) എന്നത് യുക്രൈനിലെ ഇവാനോഫ്രാങ്കിവ്സ്ക് ഒബ്ലാസ്റ്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. കാർപ്പാത്തിയൻ പർവ്വതനിരകളുടെ ലാന്റ്സ്കേപ്പ് സംരക്ഷിക്കാനായാണ് 1980 ജൂൺ 3 ന് ഈ ദേശീയോദ്യാനം ആരംഭിച്ചത്.[1] ഈ ദേശീയോദ്യാനത്തിന്റെ ആസ്ഥാനമന്ദിരം യെരെംച്ചെയിലാണ്. കാർപ്പാത്തിയൻ ദേശീയോദ്യാനം യുക്രൈനിലെ ആദ്യത്തെ ദേശീയോദ്യാനവും ഏറ്റവും വലിയ ദേശീയോദ്യാനങ്ങളിൽ ഒന്നുമാണ്. [2] കാർപ്പാത്തിയൻ ദേശീയോദ്യാനത്തിന്റെ പ്രദേശത്ത് ചരിത്രപരമായി ഹുറ്റ്സുല ജനവിഭാഗങ്ങളാണ് ജീവിച്ചിരുന്നത്. ചരിത്രവും വാസ്തുവിദ്യയും കാണിക്കുന്ന തടികൊണ്ടു നിർമ്മിച്ച ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള സ്മാരകങ്ങൾ ഇവിടെയുണ്ട്. പുതുക്കിപ്പണിത 48 വനവീഥികളോടെ ഇത് സജീവമായി വിനോദസഞ്ചാരത്തിനായി ഉപയോഗിക്കപ്പെടുന്നു. [2] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia