കാർലോസ് ഫ്യുവന്തസ്
സ്പാനിഷ് ഭാഷയിലെ മികച്ച എഴുത്തുകാരിലൊരാളായിരുന്നു മെക്‌സിക്കൻ നോവലിസ്റ്റ് കാർലോസ് ഫ്യുവന്തസ് (11 നവംബർ 1928 – 15 മേയ് 2012). ജീവിതരേഖപനാമ സിറ്റിയിൽ 1928 നവംബർ 11-ന് ഒരു നയതന്ത്രജ്ഞന്റെ മകനായിട്ടായിരുന്നു ജനനം. ബ്രൗൺ, പ്രിൻസ്ടൺ, ഹാർവാഡ്, കൊളംബിയ, കേംബ്രിജ്, പെൻസിൽവേനിയ, ജോർജ് മേസ്ൺ സർവകലാശാലകളിൽ അധ്യാപകനായിരുന്നിട്ടുണ്ട്. സ്‌പെയിൻ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ മെക്‌സിക്കോയുടെ അംബാസഡറായിരുന്നു. അറുപതുകളിൽ ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ പുഷ്‌കലകാലത്താണ് ഫ്യൂവന്തസ് എഴുതിത്തുടങ്ങിയത്. ഇരുപതിലേറെ നോവലുകളും ഒട്ടേറെ ചെറുകഥകളും നാടകങ്ങളും തിരക്കഥകളും എഴുതിയിട്ടുണ്ട്. സ്പാനിഷ് പത്രമായ എൽ പെയ്‌സിൽ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന കോളവും എഴുതിയിരുന്നു. ഗബ്രിയേൽ ഗാർഷ്യ മാർകേസിന്റെയും മാരിയോ വെർഗാസ് യോസയുടെയും ഒക്ടാവിയോ പാസിന്റെയും സമകാലീനനും സുഹൃത്തുമായിരുന്നു. സ്‌പെയിനിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ സെർവാന്തസ് അവാർഡുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.[1] നടി റീത മാസെഡോയാണ് ആദ്യ ഭാര്യ. സിൽവിയ ലിമുസ് എന്ന പത്രപ്രവർത്തകയെ പിന്നീട് വിവാഹം കഴിച്ചു. സിസിലിയ ഫ്യുവന്തസ് മസെഡോ മകളാണ്. മക്കളായ കാർലോസ് ഫ്യുവന്തസ് ലെമുസും നതാഷ ഫ്യുവന്തസ് ലെമുസും നേരത്തേ മരിച്ചു. മസ്തിഷ്ക സംബന്ധമായ അസുഖത്തെതുടർന്ന് തെക്കൻ മെക്സിക്കോനഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തന്റെ 83-ാം വയസ്സിൽ, 2012 മെയ് 15 ന് ഫ്യുവന്റസ് നിര്യാതനായി.[2] രാഷ്ട്രീയ നിലപാടുകൾമെക്സിക്കോയുടെയും അമേരിക്കയുടെയും ശക്തനായ വിമർശകനായിരുന്നു ഇടത് രാഷ്ട്രീയ വീക്ഷണം പുലർത്തിയിരുന്ന ഫ്യുവന്തസ്. സമകാലീനരായ ലാറ്റിൻ അമേരിക്കൻ ബൂദ്ധിജീവികളെപ്പോലെ ക്യൂബൻ വിപ്ലവവും ഇടത് വിമത മുന്നേറ്റങ്ങളും അദ്ദേഹത്തെയും ആകർഷിച്ചു. എന്നാൽ, പിന്നീട് അദ്ദേഹം ക്യൂബയെയും വിമർശിച്ചു. പ്രധാന കൃതികൾ'മാസ്‌ക്ഡ് ഡെയ്‌സ്' എന്ന കഥാസമാഹാരമാണ് ഫ്യവന്തസ്സിന്റെ ആദ്യ കൃതി. 1958-ൽ മുപ്പതാം വയസ്സിൽ എഴുതി. "വേർ ദി എയർ ഈസ് ക്ലിയർ" ആണ് ഫ്യുവന്തസിന്റെ ആദ്യ നോവൽ.[3]. 'ദ മോസ്റ്റ് ട്രാൻസ്‌പേരന്റ് റീജ്യൺ' അദ്ദേഹത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തു. മെക്‌സിക്കോ സിറ്റിയുടെ സ്‌ഫോടനാത്മകമായ വളർച്ചയായിരുന്നു അതിലെ പ്രതിപാദ്യം. 1967-ൽ പുറത്തുവന്ന 'ദ ഡെത്ത് ഓഫ് ആർട്ടെമിയോ ക്രൂസാ'ണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന. ബോധധാരാ സമ്പ്രദായം ആദ്യമായി ഉപയോഗിച്ച ലാറ്റിനമരിക്കൻ നോവലുകളിൽ ഒന്നാണിത്.[4] വിമർശകരുടെയും വായനക്കാരുടെയും പ്രശംസ നേടി ഈ നോവൽ.മെക്സിക്കൻ വിപ്ലവം കൊടുമ്പിരിക്കൊണ്ട 1910-20 കാലത്ത് കാണാതായ പത്രപ്രവർത്തകനായ ആംബ്രോസ് ബിയേഴ്സിനെ കുറിച്ച് എഴുതിയ "ഓൾഡ് ഗ്രിഞ്ചോ" ,"ഔറ", "ടെറാ നോസ്ട്ര", "ദി ഗുഡ് കോൺഷിയൻസ്" എന്നിവയാണ് മറ്റ് പ്രധാനകൃതികൾ. സ്വന്തം സാഹിത്യവിശ്വാസങ്ങളും ആശയങ്ങളും വ്യക്തമാക്കാൻ 2002-ൽ അദ്ദേഹം 'ദിസ് ഐ ബിലീവ്' എഴുതി. മെക്‌സിക്കോയുടെ ഭാവി ഭാവന ചെയ്യുന്ന 'ദ ഈഗിൾ ചെയർ', യു.എസ്. പ്രസിഡന്റ് ജോർജ് ബുഷിനെ വിമർശിക്കുന്ന 'എഗെൻസ്റ്റ് ബുഷ്' എന്നിവ സമീപകാല രചനകളാണ്. മെക്‌സിക്കൻ വിപ്ലവ കാലത്ത് കാണാതായ യു.എസ്. സാഹിത്യകാരൻ അംബ്രോസ് ബിയേഴ്‌സിനെക്കുറിച്ച് 1985-ൽ എഴുതിയ 'ഓൾഡ് ഗ്രിങ്കോ' യു.എസിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കൃതിയായി.[5] 2011ൽ പുറത്തിറങ്ങിയ "ഡെസ്റ്റിനി ആൻഡ് ഡിസയർ" ആണ് അവസാന കൃതി. ഗ്രിഗറി പെഗ് നായകനായി "ഓൾഡ് ഗ്രിഞ്ചോ" സിനിമയായിട്ടുണ്ട്. പുരസ്കാരങ്ങൾസ്പെയിനിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ സെർവാന്തസ് അവാർഡ് അവലംബം
അധികവായനക്ക്
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia