Ca3P2 എന്ന സമവാക്യത്തോടുകൂടിയ അജൈവ സംയുക്തമാണ്കാൽസ്യം ഫോസ്ഫൈഡ്. കാൽസ്യത്തിന്റെ നിരവധി ഫോസ്ഫൈഡുകളിൽ ഒന്നാണിത്. Ca2+ and P3− എന്നിവയടങ്ങിയ ലവണ പദാർത്ഥമാണിത്.
Ca3P2 ചുവപ്പ് കലർന്ന തവിട്ട് നിറമുള്ള ക്രിസ്റ്റലിൻ പൊടിയായോ അല്ലെങ്കിൽ ചാരനിറത്തിലുള്ള ചെറിയ കട്ടകളായോ കാണപ്പെടുന്നു. ഇതിനെ, വിപണിയിൽ ഫോട്ടോഫോർ എന്നറിയപ്പെടുന്നു. [1]
തയ്യാറാക്കലും ഘടനയും
മൂലകങ്ങളുടെ പ്രതിപ്രവർത്തനത്തിലൂടെയാണ് ഇത് രൂപം കൊള്ളുന്നത്, [2] കാത്സ്യം ഫോസ്ഫേറ്റ് കാർബോതെർമൽ റിഡക്ഷന് വ്ധേയമാക്കിയാണ് ഇത് സാധാരണയായി തയ്യാറാക്കുന്നത്:
Ca3(PO4)2 + 8C → Ca3P2 + 8CO
Ca3P2 വിന്റെ സാധാരണ താപനിലയിലെ രൂപത്തിന്റെ ഘടന എക്സ്-റേ ക്രിസ്റ്റലോഗ്രാഫി സ്ഥിരീകരിച്ചിട്ടില്ല. [2]
ഉപയോഗങ്ങൾ
Ca3P2 എലിവിഷമായി ഉപയോഗിക്കുന്നു. കാൽസ്യം ഫോസ്ഫൈഡ് ഭക്ഷണത്തിൽക്കലർത്തി നൽകുന്നു. എലിയുടെ ദഹനവ്യവസ്ഥയിലെ ആസിഡ് ഫോസ്ഫൈഡുമായി പ്രതിപ്രവർത്തിച്ച് വിഷവാതകം ഫോസ്ഫൈൻ സൃഷ്ടിക്കുന്നു. സിങ്ക് ഫോസ്ഫൈഡ്, അലുമിനിയം ഫോസ്ഫൈഡ് എന്നിവയാണ് കാൽസ്യം ഫോസ്ഫൈഡിന് സമാനമായ മറ്റ് കീടനാശിനികൾ.
വെടിക്കെട്ട്, ടോർപിഡോകൾ, സ്വയം ജ്വലിക്കുന്ന നാവിക കരിമരുന്ന് പ്രയോഗങ്ങൾ എന്നിവയിലും കാൽസ്യം ഫോസ്ഫൈഡ് ഉപയോഗിക്കുന്നു. [3]
കാൽസ്യം കാർബൈഡിലെ ഒരു സാധാരണ മാലിന്യമാണ് കാൽസ്യം ഫോസ്ഫൈഡ്, ഇത് ഫലമായുണ്ടാകുന്ന ഫോസ്ഫിൻ കൊണ്ട് മലിനമായ അസറ്റിലീൻ സ്വമേധയാ ആളിക്കത്താൻ കാരണമായേക്കാം. [4]
സുരക്ഷാ പരിഗണനകൾ
ആസിഡുകളുമായോ ജലവുമായോ സമ്പർക്കം പുലർത്തുന്ന സമയത്ത്, ഫോസ്ഫിൻ പുറത്തുവിടുന്നു, ഇത് വിഷാംശം ഉള്ളതും പെട്ടെന്ന് കത്തുന്നതുമാണ്.
↑ 2.02.1Lilia S. Xie, Leslie M. Schoop, Elizabeth M. Seibel, Quinn D. Gibson, Weiwei Xie, Cava, Robert J. (2015). "A new form of Ca3P2 with a ring of Dirac nodes". APL Materials. 3: 083602. arXiv:1504.01731. doi:10.1063/1.4926545.{{cite journal}}: CS1 maint: multiple names: authors list (link)ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "cava" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
↑Colin McEvedy (1992),The New Penguin Atlas of Medieval History, New York: Penguin.