കിടങ്ങൂർ രാമൻ ചാക്യാർ

കിടങ്ങൂർ രാമൻ ചാക്യാർ
കിടങ്ങൂർ രാമൻ ചാക്യാർ
ജനനം(1927-01-19)ജനുവരി 19, 1927
കിടങ്ങൂർ, കോട്ടയം, കേരളം
മരണം(2015-09-02)സെപ്റ്റംബർ 2, 2015
വല്ലച്ചിറ, തൃശ്ശൂർ
ദേശീയതഇന്ത്യൻ
തൊഴിൽകൂത്ത് - കൂടിയാട്ടം കലാകാരൻ
അറിയപ്പെടുന്നത്മന്ത്രാങ്കം
ജീവിതപങ്കാളിഉമാദേവി ഇല്ലോടമ്മ
കുട്ടികൾനാരായണൻ
വാസുദേവൻ
വിലാസിനി
രാമചന്ദ്രൻ

അപൂർവ്വമായ മന്ത്രാങ്കം കൂത്ത് അരനൂറ്റാണ്ടോളം കെട്ടിയാടിയ പ്രമുഖ കൂത്ത് - കൂടിയാട്ടം കലാകാരനായിരുന്നു കുട്ടപ്പ ചാക്യാർ എന്ന കിടങ്ങൂർ രാമൻ ചാക്യാർ. കൂടിയാട്ടം, അങ്കുലീയാംഗം, മന്ത്രാങ്കം, മത്തവിലാസം കൂത്ത്, ബ്രഹ്മചാരി കൂത്ത് എന്നിവ നടത്തുന്നതിൽ പ്രഗല്ഭനായിരുന്നു.[1]

ജീവിതരേഖ

കോട്ടയം കിടങ്ങൂർ ചെറിയ പരിഷചാക്യാർ കുടുംബത്തിൽ പൈങ്കുളം നാരായണച്ചാക്യാരുടെയും ദേവകി ഇല്ലോടമ്മയുടെയും മകനായി ജനിച്ചു. അച്ഛൻ പൈങ്കുളം നാരായണച്ചാക്യാർ, അമ്മാവൻ നാരായണച്ചാക്യാർ, ഇളയച്ചൻ പൈങ്കുളം രാമച്ചാക്യാർ എന്നിവരായിരുന്നു ഗുരുക്കന്മാർ. ചെറിയ പരിഷ ചാക്യാർ കുടുംബാംഗമായ രാമൻ ചാക്യാർ ചെറിയ പരിഷയ്ക്ക് അവകാശമുണ്ടായിരുന്ന 40ഓളം ക്ഷേത്രങ്ങളിൽ കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്.

കൃതികൾ

പുരസ്കാരങ്ങൾ

  • കേരള സർക്കാരിന്റെ നൃത്ത്യനാട്യപുരസ്‌കാരം
  • 2001ലെ കേരള കലാമണ്ഡലം അവാർഡ്
  • 2004ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്
  • പൈങ്കുളം രാമച്ചാക്യാർ ജന്മശതാബ്ദി സുവർണ്ണമുദ്ര
  • തൃപ്പൂണിത്തുറ കുലശേഖര പുരസ്‌കാരവും


[2] [3]

അവലംബം

  1. "കിടങ്ങൂർ രാമൻ ചാക്യാർ അന്തരിച്ചു". www.mathrubhumi.com. Retrieved 3 സെപ്റ്റംബർ 2015.[പ്രവർത്തിക്കാത്ത കണ്ണി]
  2. കുലശേഖരപുരസ്‌കാരം കിടങ്ങൂർ രാമ ചാക്യാർക്ക്‌ [പ്രവർത്തിക്കാത്ത കണ്ണി]
  3. കേന്ദ്ര സംഗീതനാടക അക്കാദമി ഫെലോഷിപ്പ് [പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya