കില
കേരളസർക്കാറിന്റെ തദ്ദേശഭരണവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള സ്ഥാപനമാണ് കില (Kerala Institute of Local Administration).[1] തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും, ജനകീയാസൂത്രണ പ്രവർത്തകരുടെയും പരിശീലനവും, ഗവേഷണവും സംബന്ധിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഒരു ഏജൻസിയായാണ് കില പ്രവർത്തിക്കുന്നത്. സർക്കാറിൻറെ നയരൂപവത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കില ഉൾപ്പെടുന്നുണ്ട്. തദ്ദേശഭരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ, സെമിനാറുകൾ, ശില്പശാലകൾ, ചർച്ചകൾ, തുടങ്ങിയവ കില സംഘടിപ്പിക്കാറുണ്ട്. തുടക്കം![]() 1990-ലാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ എന്ന സ്ഥാപനം നിലവിൽ വന്നത്.[1] 1955-ലെ തിരുവിതാംകൂർ - കൊച്ചി സാഹിത്യ ശാസ്ത്ര ധർമ്മസ്ഥാപനനിയമം അനുസരിച്ചാണ് കില രജിസ്റ്റർ ചെയ്തിരിക്കുന്നത്. കിലയുടെ ആദ്യ പരിശീലന പരിപാടിയായ, 100 പഞ്ചായത്ത് പ്രസിഡന്റുമാർക്കുള്ള പരിശീലന പരിപാടി 2000 എന്നത് 7, മെയ്, 2000 മുതൽ 11, മെയ് 2000 വരെയായിരുന്നു[1]. ലക്ഷ്യങ്ങൾ![]() ![]()
പുറത്തേക്കുള്ള കണ്ണികൾKerala Institute of Local Administration (KILA) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബം |
Portal di Ensiklopedia Dunia