കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 2020 ൽ ആദ്യമായി മിനിസ്ക്രീൻ വഴി റിലീസ് ചെയ്ത[1] മലയാളഭാഷാ ചലച്ചിത്രമാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൊവിനോ തോമസാണ് നായകൻ. ടൊവിനോ തോമസ്, ഗോപി സുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ഒരു നായകനെന്നതിലുപരി ടൊവിനോ തോമസ് ആദ്യമായി നിർമ്മാതാവായി എന്നൊരു പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. 31 ഓഗസ്റ്റ് 2020 ന് മലയാളം ടെലിവിഷൻ ചാനൽ ഏഷ്യാനെറ്റിലൂടെയാണ് ഈ ചിത്രം റിലീസ് ചെയ്തത്. എൺപതുകളിലെ സൂപ്പർ ഹിറ്റായ കോമഡി ചലച്ചിത്രമായ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിൽ നായക കഥാപാത്രമായ മോഹൻലാൽ മിയാമി ബീച്ചിൽ നിന്നും വാഷിങ്ടണ്ണിലേക്കുള്ള ദൂരം ജഗതി ശ്രീകുമാറിന് പറഞ്ഞു കൊടുക്കുന്ന ഒരു രംഗമുണ്ട്. ചിത്രത്തിൽ മോഹൻലാൽ പറഞ്ഞ് സൂപ്പർ ഹിറ്റാക്കിയ ഡയലോഗ് ആണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്നത്.[2][3] ഗോപി സുന്ദർ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. കഥാസംഗ്രഹംകേരളത്തിൽ നിന്നുള്ള ഒരു പാവം ടൂർ ഗൈഡ് ഒരു അമേരിക്കൻ ക്ലയന്റിനെ ഇന്ത്യയിലേക്കുള്ള യാത്രയിൽ കൊണ്ടുപോകുന്നു. അവരുടെ യാത്രയ്ക്കിടെ, മാറുന്ന ഭൂപ്രകൃതികളും അനുഭവങ്ങളും പരസ്പരം മനസ്സിലാക്കുന്നത് പുനർരൂപകൽപ്പന ചെയ്യാൻ സഹായിക്കുന്നു. അഭിനേതാക്കൾ
അവലംബം
|
Portal di Ensiklopedia Dunia