കിഴക്കൻ തിമൂറിലെ മതംതെക്കുകിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ് ഈസ്റ്റ് ടിമോർ.ക്രിസ്തുമതത്തിലെ കാത്തോലിക്ക ചർച്ച് വിഭാഗക്കാരാണ് കിഴക്കൻ തിമൂറിലെ പ്രധാന മത വിശ്വാസികൾ. [1] ന്യൂനപക്ഷമായി പ്രൊട്ടസ്റ്റ് ക്രൈസ്തവരും സുന്നി മുസ്ലിംങ്ങളും ഇവിടെയുണ്ട്[1] വിഹഗവീക്ഷണം![]() 2005 ലെ ലോക ബാങ്കിൻറെ കണക്ക് പ്രകാരം ജനസംഖ്യയിലെ 98 ശതമാനം പേരും കാത്തോലിക്ക മത വിശ്വാസികളാണ്.ഒരു ശതമാനം പ്രൊട്ടസ്റ്റുകാരും ഒരു ശതമാനം മുസ്ലിങ്ങളുമാണ് ഇവിടെയുള്ളത്.എന്നിരിക്കെ അധികപേരും അചേതനവസ്തുക്കളിലും പ്രകൃതിയുടെ പ്രതിഭാസങ്ങളിലും ജീവനുണ്ടെന്ന അനിമിസ രീതിയിലുള്ള വിശ്വാസക്കാരാണ്. മതവിശ്വാസത്തിനപ്പുറം സാംസ്കാരികമായ സ്വാധീനഫലമാണിത്. [1]. 1999 സപ്തംബറിന് ശേഷമാണ് മുസ്ലിങ്ങളുടെയും പ്രൊട്ടസ്റ്റുകാരുടെയും എണ്ണത്തിൽ കുറവ് വന്നത്. കത്തോലിസിസം![]() ക്രിസ്ത്രീയ ആചാര്യ നേതാവായ പോപ്പിൻറെ നിയന്ത്രണത്തിലുള്ള റോമൻ കത്തോലിക്കാ പള്ളിയുടെ ഭാഗമായിട്ടാണ് കിഴക്കൻ തിമൂറിലെയും കത്തോലിക്കമതം നിലകൊള്ളുന്നത്. ഉദ്ദേശം 900,000 നു മുകളിൽ കത്തോലിക്കക്കാർ കിഴക്കൻ തിമൂറിലുണ്ടെന്നാണ് കണക്ക്. ഇസ്ലാംകിഴക്കൻ തിമൂറിലെ ഏറ്റവും ചെറിയ ന്യൂനപക്ഷമാണ് മുസ്ലിങ്ങൾ.യുഎസ് സേറ്റേറ്റ് വകുപ്പിൻറെ കണക്ക് പ്രകാരം 1% ആണ് മുസ്ലിം ജനസംഖ്യ.[2]അതസമയെ കിഴക്കേ തിമൂറിൻറെ ആദ്യ പ്രധാനമന്ത്രിയായ മാരി അൽക്കാട്ടിരി സുന്നി മുസ്ലിം ആണ്. അവലംബംഅവലംബം
|
Portal di Ensiklopedia Dunia