കിസ്റ്റ് ജനത
കിസ്റ്റ് ജനത (Georgian: ქისტები kist'ebi, Chechen: Kistoj, Kisti, Nokhcho, Nakhcho[4]) ജോർജിയയിലെ ഒരു ചെചെൻ ഉപ-വംശീയ വിഭാഗമാണ്.[5] പ്രാഥമികമായി അവരുടെ അധിവാസകേന്ദ്രം കിഴക്കൻ ജോർജിയൻ പ്രദേശമായ കാഖേറ്റിയിലെ പങ്കിസി മലയിടുക്കാണ്. അവിടെ ഏകദേശം 9,000 കിസ്റ്റ് ജനങ്ങൾ അധിവസിക്കുന്നതായി കണക്കാക്കപ്പെടുന്നു. മധ്യകാലഘട്ടത്തിലെ നാഖ് ജനതയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ജോർജിയൻ വംശജരുടെ വംശനാമമായ കിസ്റ്റ്സ്,[6][7] എന്ന ചരിത്രപരമായ പദവുമായി കിസ്റ്റ് എന്ന ആധുനിക പദം പലപ്പോഴും ആശയക്കുഴപ്പത്തിലാകാറുണ്ട്. ഉത്ഭവംകിസ്റ്റ് ജനതയുടെ ഉത്ഭവം ചെച്നിയയുടെ നിമ്ന്ന മേഖലയിലെ അവരുടെ പൂർവ്വിക ഭൂമിയിൽ നിന്ന് കണ്ടെത്താനാകും. 1830 കളിലും 1870 കളിലും അവർ കിഴക്കൻ ജോർജിയൻ പങ്കിസി മലയിടുക്കിലേയ്ക്കും ഏതാനുംപേർ തുഷേതി, കാഖേറ്റി പ്രവിശ്യകളുടെ സമീപ പ്രദേശങ്ങളിലേക്കും കുടിയേറി. ജോർജിയൻ ഭാഷയിൽ "കിസ്റ്റ്സ്" (ქისტები) എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഇവർക്ക് സാംസ്കാരികമായും ഭാഷാപരമായും വംശീയമായും മറ്റ് നാഖ് ഭാഷ സംസാരിക്കുന്ന ഇംഗുഷുകൾ, ചെചെൻസ് എന്നിവരുമായി അടുത്ത ബന്ധമുണ്ടെങ്കിലും അവരുടെ ആചാരങ്ങളും പാരമ്പര്യങ്ങളും കിഴക്കൻ ജോർജിയൻ പർവ്വതനിവാസികളുമായി നിരവധി സമാനതകൾ പങ്കിടുന്നു. ജോർജിയയുടെ അതേ പ്രദേശത്തിന് ചുറ്റുമായി, ബാറ്റ്സ് എന്നറിയപ്പെടുന്ന, നാഖ് വംശജരുമായി ബന്ധപ്പെട്ടതും എന്നാൽ ഇപ്പോഴും വ്യതിരിക്തവുമായി ഒരു സമൂഹവുമുണ്ട്. 1886-ൽ ജോർജിയയിൽ ആകെ 2,314 കിസ്റ്റുകൾ അധിവസിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1897-ലെ സാമ്രാജ്യത്വ റഷ്യയുടെ സെൻസസിൽ, ജോർജ്ജിയയിൽ താമസിച്ചിരുന്ന 2,502 ചെചെൻ വംശജരിലെ 2,397 പേർ ടിയോനെറ്റ്സ്കി ജില്ലയിൽ (പങ്കിസി താഴ്വര ഉൾപ്പെടെ) താമസിച്ചിരുന്നു. 1939-ലെ സോവിയറ്റ് യൂണിയൻറെ സെൻസസ് പ്രകാരം ജോർജിയയിൽ താമസിക്കുന്ന ചെചെൻ വംശജരുടെ എണ്ണം 2,533 ആയി രേഖപ്പെടുത്തിയിരുന്നു.[8] ഭൂമിശാസ്ത്രപരമായ വ്യാപനംനിലവിൽ പങ്കിസിയിൽ ദുയിസി, ഡ്സിബാഖെവി, ജോക്കോലോ, ഷുവ ഖാലത്സാനി, ഒമാലോ (തുഷേതിയിലെ ഒമാലോ ഗ്രാമത്തിൽ നിന്ന് വ്യത്യസ്തമാണ്), ബിർക്കിയാനി എന്നിങ്ങനെ ആറ് കിസ്റ്റ് ഗ്രാമങ്ങളാണുള്ളത്. കിസ്റ്റ് സമൂഹം വളരെ ചെറുതും വടക്കുകിഴക്കൻ ജോർജിയയിലുടനീളം ചിതറിക്കിടക്കുന്നതുമാണെങ്കിലും കഴിഞ്ഞ ദശകത്തിൽ അയൽപ്രദേശമായ ചെച്‌നിയയിൽ നിന്നുള്ള അഭയാർത്ഥികളുടെ ഒഴുക്ക് പങ്കിസി പ്രദേശത്തെ താമസക്കാരുടെ ഏതാണ്ട് എണ്ണം ഇരട്ടിയെങ്കിലും വർദ്ധിക്കുന്നതിന് കാരണമായി. 1989-ൽ, പങ്കിസി മലയിടുക്കിലെ താമസക്കാരിൽ ഏകദേശം 43% കിസ്റ്റ്, 29% ജോർജിയൻ, 28% ഒസ്സേഷ്യൻ എന്നിവരായിരുന്നുവെന്ന് കണക്കാക്കപ്പെട്ടു, എന്നാൽ ജോർജിയൻ-ഒസ്സേഷ്യൻ സംഘർഷം മൂലം ഇവിടെ കൂടുതൽ ശത്രുതാപരമായ സാഹചര്യമുണ്ടായതോടെ ഒസ്സേഷ്യക്കാരിൽ പലരും പിന്നീട് പലായനം ചെയ്തു.[9] ചരിത്രംകിസ്റ്റ് ജനതയുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. അവരുടെ പാരമ്പര്യങ്ങളും സംസ്കാരവും ചരിത്രവും പരാമർശിക്കുന്ന സ്രോതസ്സുകൾ തുലോം പരിമിതമാണ്. 1880-കളിൽ ഇ.ഗുഗുഷ്‌വിലി, സക്കറിയ ഗുലിസാഷ്‌വിലി, ഇവാൻ ബുക്കുറൗലി, മേറ്റ് അൽബുതാഷ്‌വിലി (കിസ്റ്റ് വംശജൻ) എന്നിവർ ജോർജിയൻ പത്രങ്ങളിൽ പങ്കിസി പ്രദേശത്തെ താമസക്കാരായ വംശീയ കിസ്റ്റുകളെക്കുറിച്ച് പ്രസിദ്ധീകരിച്ച വിവരങ്ങൾ മാത്രമാണ് ലഭ്യമായ ഏക ചരിത്രപരമായ സ്രോതസ്സുകൾ. മഹാന്മാരായ ജോർജിയൻ കവികളിലൊരാളായിരുന്ന വാഴ-പ്ഷവേല തന്റെ ആലുഡ കെറ്റെലൗറി ആൻറ് ദ ഹോസ്റ്റ് ആൻറ് ദ ഗസ്റ്റ് എന്ന തൻറെ ഇതിഹാസ കാവ്യം 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ നടന്ന കിസ്റ്റ്-ഖേവ്‌സൂർ സംഘർഷത്തിൻറെ സ്മരണയ്ക്കായി സമർപ്പിച്ചു. മതപരവും സാംസ്കാരികവുമായ വ്യത്യാസത്തെ അടിസ്ഥാനമാക്കി, രണ്ട് കൊക്കേഷ്യൻ ജനതകളും കടുത്ത പോരാട്ടത്തിൽ ഏർപ്പെട്ടിരുന്നു. വാഴ-പ്ഷവേല തൻറെ കാവ്യത്തിൽ ഇരു ജനതകളുടെയും വീരത്വം ആഘോഷിക്കുകയും ഒപ്പം അവരുടെ സംഘട്ടനത്തിന്റെ അർത്ഥശൂന്യത അടിവരയിടുകയും ചെയ്യുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത്, 1944-ൽ ജോസഫ് സ്റ്റാലിൻ വംശീയമായി ശുദ്ധീകരിക്കാത്ത സോവിയറ്റ് യൂണിയനിലെ ഏക ചെചെൻസ് വംശീയ വിഭാഗമായിരുന്നു കിസ്റ്റുകൾ.[10] രണ്ടാം ചെചെൻ യുദ്ധസമയത്ത്, കിസ്റ്റുകൾ ചെച്നിയയിൽ നിന്നുള്ള ഏകദേശം 7,000 അഭയാർത്ഥികൾക്ക് അഭയം നൽകിയിരുന്നു.[11] മതംഭൂരിഭാഗം കിസ്റ്റുകളും പ്രകൃതി ശക്തികളെ ആരാധിക്കുന്ന നാടോടി മതവുമായി സമവായം ചെയ്ത സുന്നി മുസ്ലീം വിശ്വാസങ്ങൾ പിന്തുടരുന്നവരാണ്. ക്രിസ്തുമത വിശ്വാസികളായ കിസ്റ്റുകളുടെ നാമമാത്രമായ പ്രദേശങ്ങൾ ഇപ്പോഴും പങ്കിസി, തുഷേതി, കാഖേറ്റി എന്നിവിടങ്ങളിൽ അവശേഷിക്കുന്നു. പാരമ്പര്യങ്ങൾകിസ്റ്റുകൾ അവരുടെ കുടുംബ പാരമ്പര്യങ്ങൾക്കും ആചാരങ്ങൾക്കും പ്രാധാന്യം കൽപ്പിക്കുന്നവരാണ്. ഇന്നും ചെചെൻ വംശജരെന്ന് സ്വയം തിരിച്ചറിയുന്ന അവർ, ഔദ്യോഗിക ആവശ്യങ്ങൾക്കായി ജോർജിയൻ ദേശീയതയായി സ്വയം പ്രഖ്യാപിക്കുന്നു. സാധാരണയായി ചെചെൻ, ജോർജിയൻ എന്നീ രണ്ട് ഭാഷകളിലും പ്രാവീണ്യമുള്ളവരാണ് അവർ. ഏതാനും ജോർജിയൻ കുടുംബങ്ങൾ ഒഴികെ പങ്കിസി മലയിടുക്കിലെ എല്ലാ കിസ്റ്റ് ഗ്രാമങ്ങളിലെയും ജനസംഖ്യയുടെ ഭൂരിഭാഗത്തെയും കിസ്റ്റുകൾ പ്രതിനിധീകരിക്കുന്നു. വടക്കൻ കോക്കസസിൽ, ചെചെൻസും ഒരു പരിധിവരെ ഇംഗുഷുകളും പിതാവിന്റെ പേരുകൾ തങ്ങളുടെ കുടുംബപ്പേരുകളായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്തുവരുന്നു. എന്നാൽ കിസ്റ്റുകൾ ഈ രീതി പിന്തുടരുന്നവരല്ല. അവലംബം
|
Portal di Ensiklopedia Dunia