കിൻമെൻ ദേശീയോദ്യാനം
കിൻമെൻ ദേശീയോദ്യാനം (ചൈനീസ്: 金門國家公園; പിൻയിൻ: Jīnmén Guójiā Gōngyuán) തായ് വാനിലെ ഒൻപത് ദേശീയോദ്യാനങ്ങളിൽ ഒന്നാണിത്. 1995-ൽ നിലവിൽ വന്ന 3,780 ഹെക്ടർ വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം തായ് വാനിലെ കിൻമെൻ കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്.[1] ഈ ദേശീയോദ്യാനത്തിൽ അഞ്ച് മേഖലകൾ കാണപ്പെടുന്നു. തായ് വു മൗണ്ടൻ, കുനിങ്ടൗ, ഗുഗാങ്, മാഷൻ ഹിൽ, ലീയു എന്നിവയാണ്. തായ് വാനിലെ ആറാമത്തെ ദേശീയോദ്യാനമാണിത്. ചരിത്രം16-ാം നൂറ്റാണ്ടിൽ കിൻമെൻ ദ്വീപിനെ ജാപ്പനീസ് കടൽകൊള്ളക്കാർ സ്ഥിരമായി നശിപ്പിക്കുക പതിവായിരുന്നു. ഇതിനെ തുടർന്ന് ഗവൺമെന്റ് ഇവിടെ പ്രതിരോധ നടപടികളെടുക്കുകയും യുദ്ധം ഉണ്ടാകുകയും പതിവായിരുന്നു. കെ.എം.റ്റിയും ചൈനീസ് കമ്മ്യൂണിസ്റ്റും തമ്മിൽ പ്രസിദ്ധമായ ധാരാളം യുദ്ധങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇവിടെ പരമ്പരാഗതമായ തെക്കൻ ഫ്യൂജിയാൻ കെട്ടിടങ്ങളും ചെറിയ മൺകൂനകളും കാണാം. മുമ്പുണ്ടായിട്ടുള്ള യുദ്ധങ്ങളുടെ ചരിത്രസ്മാരകമായി ഈ ഉദ്യാനത്തെ സംക്ഷിച്ചു പോരുന്നു.[2] സസ്യജന്തുജാലങ്ങൾദേശാടനപ്പക്ഷികളുടെ പറുദീസയാണ് ഈ പ്രദേശം. 319 വർഗ്ഗത്തിൽപ്പെട്ട പക്ഷികളെ ഇവിടെ കണ്ടുവരുന്നു.[3]71 ഇനത്തിൽപ്പെട്ട ചിത്രശലഭങ്ങളെ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.[4] അവലംബംപുറത്തേയ്ക്കുള്ള കണ്ണികൾKinmen National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia