കുക്കൂ കുയിൽ
കുക്കൂ കുയിലിന്[2] [3] ആംഗലത്തിൽ common cuckoo എന്നു പേരുണ്ട്. ശാസ്ത്രീയ നാമം Cuculus canorusഎന്നാണ്. വേനൽക്കാലത്ത് യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലേക്കും തണുപ്പുകാലത്ത് ആഫ്രിക്കയിലേക്കും ദേശാടനം നടത്തുന്നു. മറ്റുപക്ഷികളുടെ കൂട്ടിലാണ് ഇവ മുട്ടയിടുന്നത്. രൂപ വിവരണം![]() നീളം 32 മുതൽ 34 സെ.മീ വരെ നീളവും, 13 മുതൽ 15 സെ.മീ വരെ വാലിന് നീളവും ഉണ്ട്, ചിറകു വിരിപ്പ് 55 മുതൽ60 സെ.മീ.വരെയാണ്. കാലുകൾ ചെറുതാണ്. [4] ചാര നിറത്തിൽ കനംകുറഞ്ഞ ശരീരം , നീണ്ട വാൽ . പറക്കുംപ്പോൾ ഒരേ വേഗതയിൽ ചിറകുകൾ ചലിപ്പിക്കുന്നു. പ്രജനങ്കാലത്ത് ഒറ്റയ്ക്ക് ഒരു മരക്കൊമ്പിൽ ചിറകുകൾ തളർത്തിയിട്ട്വാൽ ഉയർന്നാണ് ഇരിക്കുന്നത്.[4] രൂപവിവരണംകണ്ണുകൾ, കൊക്കിന്റെ കടവശം, കാലുകൾ ഒക്കെ മഞ്ഞയാണ്. [4] പിടകൾക്ക് കഴുത്തിന്റെ വശങ്ങളിൽ പിങ്കു നിറം അവിടെ വരകളും ചിലപ്പോൾ ചെമ്പിച്ച കുത്തുകളും. [5] ചിലപ്പോൾ ചെമ്പൻ നിറം കൂടൂതൽ ചില പിടകൾക്ക് കാണാറുണ്ട്. പുറകുവശത്തെ കറുത്ത വരകൾ ചെമ്പൻ വരകളേക്കാൾ കനം കുറഞ്ഞതാണ്. [5] പൂവന് ചാരനിറമാണ്. കഴുത്തുതൊട്ട് നെഞ്ചു വരെ നീളുന്ന ചാര നിറം.അടിവ്ശത്തിനു കൃത്യമായ വേർതിരിവുണ്ട്.[5] പൂവന് 130 ഗ്രാമും പിടയ്ക്ക് 110 ഗ്രാമും തൂക്കം കാണും.< ref name="bto"/> [6] തീറ്റപ്രാണികളും മറ്റുപ്ക്ഷികൾ ഭക്ഷിക്കാൻ മടികാണിയ്ക്കുന്ന നിറയെ രോമമുള്ള പുൽച്ചാടികളും ചിലപ്പോൾ മുട്ടകളും പക്ഷി കുഞ്ഞുങ്ങളും ഭക്ഷണമാണ്. ![]() അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾWikimedia Commons has media related to Cuculus canorus.
|
Portal di Ensiklopedia Dunia