കുഞ്ഞാലിമരക്കാർ പള്ളി, ഇരിങ്ങൽ
കോഴിക്കോട് ജില്ലയിലെ ഇരിങ്ങലിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ചരിത്രപ്രാധാന്യമുള്ള ഒരു മുസ്ലിം ആരാധനാലയമാണ് കോട്ടക്കൽ വലിയ ജുമാഅത്ത് പള്ളി എന്നുകൂടി അറിയപ്പെടുന്ന കുഞ്ഞാലി മരക്കാർ പള്ളി. കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് പള്ളിയുടെ നിർമ്മിതി. കുഞ്ഞാലിമരക്കാർ സ്മാരക മ്യൂസിയത്തിൽ നിന്ന് 500 മീറ്റർ വടക്കുകിഴക്കായി മരക്കാർപള്ളി സ്ഥിതി ചെയ്യുന്നു. കുഞ്ഞാലി മരക്കാർ പോർച്ചുഗീസുകാരിൽ നിന്ന് പിടിച്ചെടുത്ത സിംഹാസനവും വാളും പള്ളിയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ചരിത്രത്തിലെ പൗരാണികതയും സ്ഥാനവും കണക്കിലെടുത്ത് ഈ പള്ളിയെയും ഒരു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. ടൈൽ പാകിയ മേൽക്കൂരകളും മരത്തിൽ കൊത്തിയെടുത്ത ത്രികോണമുഖപ്പുമുള്ള ഒരു പരമ്പരാഗത ഇരുനില ഘടനയാണ് ഈ പള്ളിക്ക് ഉള്ളത്. കുഞ്ഞാലി മരക്കാർ യുദ്ധത്തിൽ പിടിച്ചെടുത്ത ഒരു പോർച്ചുഗീസ് സിംഹാസനവും വാളും പള്ളിയിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.[1][2] പള്ളിക്കുമുന്നിലായി വിശാലമായ പള്ളിക്കുളം കൂടി ഉണ്ട്. ചിത്രശാലഅവലംബം
|
Portal di Ensiklopedia Dunia