വെസ്പർ ബാറ്റുകളിലെ ഒരു സ്പീഷിസ് ആണ് കുഞ്ഞൻ അടക്കവാവൽ The least pipistrelle (Pipistrellus tenuis ) .
വിതരണം
തെക്കേഷ്യ , തെക്കുകിഴക്കനേഷ്യ , തെക്കുകിഴനേഷ്യയിലെ കടലോരങ്ങൾ , മലേഷ്യ , തെക്കുപടിഞ്ഞാറൻ ഓഷ്യാനിയ എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്. കടൽനിരപ്പിൽനിന്നും 769 മീറ്റർ (2,523 അടി) ഉയരെ ഇവയെ കണ്ടെത്തിയിട്ടുണ്ട്.
ഇവയെ കാണുന്ന മറ്റിടങ്ങൾ ലാവോസ് , തെക്കുകിഴക്കേ ചൈന , ഹൈനാൻ ദ്വീപ്, ഫിലിപ്പീൻസ് , ബോർണിയോ , ഇന്തോനേഷ്യ , കിഴക്കേ തിമോർ , മലേഷ്യ , വിയറ്റ്‌നാം , ബംഗ്ലാദേശ് , ശ്രീലങ്ക , ഇന്ത്യ , നേപ്പാൾ , പാകിസ്താൻ , അഫ്ഘാനിസ്ഥാൻ എന്നിവിടമെല്ലാം ആണ്.
വിവരണം
തലയുടെയും വാലിന്റെയും നീളം 6–7 cm ആണ്. മുൻകൈ 3 cm യും ചിറകിന്റെ വ്യാപ്തി 18–24 cm യും ആണ്. ഭാരം 6-8g. പെണ്ണുങ്ങൾക്ക് ആണുങ്ങളെക്കാൾ വലിപ്പമുണ്ട്.
സംസ്കാരത്തിൽ
Known as හීන් කොස්-ඇට වවුලා (heen kos eata wawulaa) in Sinhala.
ഉപസ്പീഷിസ്
ഉപസ്പീഷിസുകളിൽ ഉൾപ്പെടുന്നവ:[ 3]
Pipistrellus tenuis tenuis
Pipistrellus tenuis mimus
Pipistrellus tenuis murrayi
Pipistrellus tenuis nitidus
Pipistrellus tenuis ponceleti
Pipistrellus tenuis portensis
Pipistrellus tenuis sewelanus
Pipistrellus tenuis subulidens
അവലംബം
↑ Francis, C.; Rosell-Ambal, G.; Tabaranza, B.; Lumsden, L.; Heaney, L.; Gonzalez, J.C.; Paguntulan, L.M. (2008). "Pipistrellus tenuis " . The IUCN Red List of Threatened Species . 2008 . IUCN : e.T17368A7011413. doi :10.2305/IUCN.UK.2008.RLTS.T17368A7011413.en . Retrieved 10 November 2017 .
↑ Temminck C. J. (1840) Monogr. Mamm. , 2: 229.
↑ Don E. Wilson & DeeAnn M. Reeder (editors). (2005). "Pipistrellus (Pipistrellus ) tenuis " Archived 2012-09-28 at the Wayback Machine . Mammal Species of the World . 3rd ed., Johns Hopkins University Press, 2,142 pp. accessed 11 Amarch 2009.
അധികവായനയ്ക്ക്
John O. Whitaker J. O. Jr., Suthakar Issac S., Marimuthu G. & Kunz (1999). "Seasonal Variation in the Diet of the Indian Pygmy Bat, Pipistrellus mimus , in Southern India". Journal of Mammalogy 80 (1): 60-70. JSTOR
Pipistrellus tenuis Vespertilio tenuis