കുഞ്ഞൻ പൊന്മാൻ
പശ്ചിമഘട്ടത്തിലെ ഇടതൂർന്ന കാടുകളിലെ അരുവികളുടെ സമീപപ്രദേശങ്ങളിൽ കാണപ്പെടുന്ന[3] നീല മീൻകൊത്തികളിലൊന്നാണ് കുഞ്ഞൻ പൊന്മാൻ അഥവാ മൂന്നുവിരലൻ കുഞ്ഞൻ പൊന്മാൻ അഥവാ മേനി പൊന്മാൻ (ഇംഗ്ലീഷ്: Oriental Dwarf Kingfisher അഥവാ Black-backed Kingfisher, ശാസ്ത്രീയനാമം: Ceyx erithaca). ചിണ്ണമുത്ത് പൊന്മാൻ എന്നും വിളിക്കപ്പെടാറുണ്ട്[4]. കേരളത്തിൽ ഇവയെ വളരെ കുറച്ച് പ്രാവശ്യം മാത്രമേ കാണാനായിട്ടുള്ളു[5]. ആവാസ വ്യവസ്ഥയുടെ നാശമാണ് പക്ഷി നേരിടുന്ന പ്രധാന ഭീഷണി. കടുംനീല ചിറകുകളും പിൻഭാഗവും കടുംചുവപ്പു കൊക്കുo കാലുകളും ഇളം ഓറഞ്ച് നിറത്തിലുള്ള അടിഭാഗവും ഈ പക്ഷിയെ വന്യജീവി ഫോട്ടോഗ്രാഫർമയരുടെ പ്രിയതാരമാക്കുന്നു. പ്രത്യേകതകൾഏകദേശം 13 സെന്റീമീറ്റർ[6] നീളമുണ്ടാകുന്ന ഈ പക്ഷിയുടെ തലയ്ക്ക് ഓറഞ്ചും കടും വയലറ്റും നിറങ്ങൾ ചേർന്നുണ്ടാകും. കൊക്കിന് ഓറഞ്ച് കലർന്ന മഞ്ഞയോ ചുവപ്പ് കലർന്ന ഓറഞ്ചോ നിറമായിരിക്കും, പൂർണ്ണ വളർച്ചയെത്താത്തവയുടെ കൊക്കിന് ഓറഞ്ച് നിറമായിരിക്കും. ചിറകുകളിലെ തിളങ്ങുന്ന കറുപ്പുനിറത്തിനിടയിൽ നീലത്തൂവലുകൾ കാണാം. തൊണ്ട വെള്ള നിറത്തിലായിരിക്കും ഉദരഭാഗം മഞ്ഞനിറത്തിലായിരിക്കുമെങ്കിലും മദ്ധ്യത്തിലായി വെളുത്ത നാടയുണ്ട്, വയറിലെ വെളുത്ത ഭാഗത്ത് ഓറഞ്ച് വരകൾ കാണാം. കാലുകളും ഓറഞ്ച് നിറത്തിലായിരിക്കും. കുറിയ വാലിൽ വ്യത്യസ്തങ്ങളായ ചുവപ്പ് നിറങ്ങൾ ഉണ്ടായിരിക്കും. ഇടതൂർന്ന കാടുകളിലെ അരുവികളുടെ സമീപപ്രദേശങ്ങളാണ് ആവാസവ്യവസ്ഥ. ജീവിതരീതിപലപ്പോഴും വെള്ളത്തിൽനിന്നു മാറി അരുവിയുടെ തീരത്തോ പാതയോരത്തോ മൺതിട്ടകളിലോ തിരശ്ചീനമായുള്ള ഒരു തുരങ്കമാണ് ഇവയുടെ കൂട്.പോരാതെ ഈ പക്ഷികൾ ചുമരുകളിലോ, ചില്ലുജെലകങ്ങളിലോ തട്ടി ചത്തോ, പരിക്കെറ്റ നിലയിലോ ആയിരിക്കും കാണപ്പെടുക.പേര് സൂചിപ്പികുന്നതുപോലെ വെറും മീൻതീനികളല്ല ഈ പക്ഷികൾ. യഥാർത്ഥത്തിൽ ഇവയുടെ പ്രധാനഭക്ഷണം പ്രാണികളും ചിലന്തികളും തവളകളും ചിലപ്പോൾ പല്ലികളുമാണ്. ഒപ്പം ചെറിയ മീനുകളെയും ഞണ്ടുകളെയും ഭക്ഷിക്കുന്നു. പശ്ചിമഘട്ട ഭാഗങ്ങളിൽ ഇടവപ്പാതിയുടെ ആരംഭത്തിൽ ആണ് പ്രത്യുത്പാദന കാലഘട്ടം ആരംഭിക്കുന്നത്. കൂട് ഒരു മീറ്ററോളം നീളമുള്ള ഒരു തുരങ്കമായിരിക്കും. നാല്-അഞ്ച് മുട്ടകളാണ് ഇടുക. മുട്ടകൾക്ക് ആൺകിളിയും പെൺകിളിയും ചേർന്ന് 17 ദിവസം അടയിരിക്കുന്നു. കുഞ്ഞുങ്ങൾ പല്ലികൾ, ഒച്ചുകൾ, തവളകൾ, ചീവീടുകൾ, തുമ്പികൾ എന്നിവയെ എല്ലാം ഭക്ഷണമാക്കുന്നു[7]. വിതരണംബംഗ്ലാദേശ്, ഭൂട്ടാൻ, ബ്രൂണൈ, കമ്പോഡിയ, ചൈന, ഇന്തോനേഷ്യ, ലാവോസ്, മ്യാന്മാർ, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലൻഡ്, വിയറ്റ്നാം, ഫിലിപ്പൈൻസ്, മലേഷ്യ എന്നീ രാജ്യങ്ങളിലും കുഞ്ഞൻ പൊന്മാനെ കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പൂരിലെ പക്ഷികൾ കുറ്റിയറ്റു പോയിക്കോണ്ടിരിക്കുന്നുവെന്ന് കരുതുന്നു[1]. മലേഷ്യൻ ഉപദ്വീപിലും അടുത്ത പ്രദേശങ്ങളിലും ഈ പക്ഷികൾ സമാനങ്ങളായ മറ്റൊരു സ്പീഷീസുമായി (Ceyx rufidorsa - Rufous-backed Kingfisher) ഗണ്യമായ തോതിൽ ഇടകലർന്നിട്ടുണ്ടെന്നും, അവ ഒരു സ്പീഷിസ് ആയി മാറിക്കൊണ്ടിരിക്കുകയാണെന്നും പറയപ്പെടുന്നുണ്ട്[8] . ഇന്ത്യയിൽ പശ്ചിമഘട്ട ഭാഗങ്ങളിലും, പശ്ചിമബംഗാളിന്റെ കിഴക്ക് ഭാഗം മുതലുള്ള കിഴക്കൻ ഇന്ത്യയിലുമാണ് പ്രധാനമായും കാണപ്പെടുന്നത്. ഗോവ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടുതൽ എണ്ണം നിലവിലുണ്ടെന്ന് കരുതപ്പെടുന്നു. സാലിം അലി ഈ പക്ഷിയെ ഇന്ത്യയിൽ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അക്കാലത്തെ ഒരു പ്രശസ്ത പക്ഷിനിരീക്ഷകനായ ഹ്യൂ വിസ്‌ലർ എഴുതിയ ഇന്ത്യയിലെ പക്ഷികളെക്കുറിച്ചുള്ള കൈപ്പുസ്തകം (Popular Handbook of Indian Birds) എന്ന പുസ്തകത്തിൽ ഈ പക്ഷിയെ പരാമർശിക്കുന്നില്ല.മഴയുടെ മൂർദ്ധന്യത്തിൽ കൊങ്കൺ കാട്ടിൽ ഇവ പ്രജനനം നടത്തുന്നു.പ്രജനനത്തിനുശേഷം ഇവ ദക്ഷിണ ശ്രീലങ്കയിലേക്കും കേരളത്തിലേക്കും കുടിയേറുന്നതായി കരുതുന്നു. മഴക്കാലത്തുള്ള ഇത്തരം യാത്രകൾക്കിടയിലാണ് ഇവ അപൂർവ്വമായും തട്ടേക്കാടും മറ്റും എത്തുന്നത്. എന്നാൽ പലപ്പോഴും തീർത്തും അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ- വീടുവളപ്പുകൾ, കടൽതീരങ്ങൾ, കലാലയ വളപ്പുകൾ, ചിലപ്പോൾ ചെറിയ പട്ടണങ്ങൾ - ഇവിടെയൊക്കെ ദേശാടനത്തിനിടെ എത്തിപ്പെടാറുണ്ട്. കേരളത്തിലെ പ്രത്യക്ഷപ്പെടലുകൾഏറെക്കാലമായി കേരളത്തിൽ നിന്നു വംശമറ്റു പോയി എന്നു വിശ്വസിച്ചിരുന്ന മേനി പൊന്മാനെ 1995-ന് ശേഷം 2010-ൽ തട്ടേക്കാട് പക്ഷിസങ്കേതത്തിലാണ് വീണ്ടും കണ്ടെത്തിയത്[5]. 1995-ൽ പ്രശസ്ത പക്ഷിനിരീക്ഷകനും സാലിം അലിയുടെ ശിഷ്യനുമായ ആർ. സുഗതനാണ് പക്ഷിയെ കണ്ടത്. തുടർന്ന് 2011-ൽ ഇവയെ തട്ടേകാട്ട് തന്നെ വീണ്ടും കാണാൻ കഴിഞ്ഞു[3]. സാലിം അലി ഇവയെ 1933-ൽ അഗസ്ത്യവനങ്ങളിൽ സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിൽ കണ്ടെത്തിയതായി പരാമർശിച്ചിരിക്കുന്നു[6][5]. സാലിം അലിയുടെ കേരളത്തിലെ പക്ഷികൾ (Birds of Kerala) എന്ന പുസ്തകത്തിലും ഈ പക്ഷിയെ പരാമർശിച്ചിട്ടുണ്ട്. അവലംബം
വിക്കിസ്പീഷിസിൽ Ceyx erithaca എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Wikimedia Commons has media related to Category:Ceyx erithacus. |
Portal di Ensiklopedia Dunia