കുടുമത്താറാവ്
കുടുമത്താറാവിന്[2] [3][4][5] ആംഗലത്തിൽ 'Tufted duck എന്നു പറയുന്നു. ശാസ്ത്രീയ പേര് Aythya fuligula എന്നാണ്. ഊളയിട്ട് ഇര പിടിക്കുന്ന പക്ഷിയാണ്. രൂപ വിവരണംമുതിർന്ന പൂവന്റെ വശങ്ങളിലെ വെളുപ്പും നീല-ചാര കൊക്കും ഒഴിച്ച് എല്ലായിടവും കറുപ്പാണ്. ഇവയ്ക്ക് പെട്ടെന്നു തിരിച്ചറിയാവുന്ന, പേരിനു കാരണമായ തലയിൽ കുടുമ പോലെ തൂവലുകൾ ഉണ്ട്. മുതിർന്നപിട തവിട്ടു നിറത്തിലുള്ളതുംവശങ്ങൾ മങ്ങിയതുമാണ്.കൊക്കിന്റെ കട ഭാഗത്തു കാണു ന്ന വെള്ള നിറം മൂക്കു വരെ നീളാറില്ല. കണ്ണുകൾ മഞ്ഞ നിറമാണ്. വിതരണംഇവ മിതശീതോഷ്ണ പ്രദേശങ്ങളിൽ വ്യാപകമായും, ഉത്തര യൂറേഷ്യയിലും പ്രജനനം നടത്തുന്നു.യൂറേഷ്യയിൽ ഐസ്ലാന്റ്, ബ്രിട്ടീഷ് ദ്വീപുകൾ എന്നിവിടങ്ങളിലും കിഴക്ക് സൈബീരിയ മുതൽ കംചട്ക ഉപഭൂഖണ്ഡം വരേയും കമാൻഡർ ദ്വീപുകളിലും പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് അമേരിക്കൻ ഐക്യ നാടുകൾ, കാനഡ , യൂറോപ്പിന്റെ പടിഞ്ഞാറ്, ദക്ഷിണ ഏഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദേശാടനം നടത്തുന്നു. പ്രജനനംചതുപ്പുകളോടും തടാകങ്ങളോട് അടുത്ത് കൂടൂകളെ ഒളിച്ചുവെക്കാൻ പാകത്തിനുള്ള ചെടികൾ ഉള്ളിടത്ത് കൂട് ഉണ്ടാക്കുന്നു. ഒമ്പത് മുട്ടകൾ വരെ ഇടുന്നു. ഭക്ഷണംമുങ്ങിയാണ് ഇര തേടുന്നത്., ചിലപ്പോൾ വെള്ളത്തിനു മുകളിൽ നിന്നും. [6] അവ ഞണ്ട്, ഞവുനി, ജലജീവികൾ, ചില ചെടികൾ, വിത്തുകൾ, ചെറു മത്സ്യങ്ങൾ, ജല ജീവികൾ എന്നിവ ഭക്ഷിക്കുന്നു. ചിലപ്പോൾ രാത്രിയും ഇര തേടാറുണ്ട്. ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾAythya fuligula എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Aythya fuligula എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia