കുനിയിൽക്കടവ് പാലം


കുനിയിൽക്കടവ് പാലം സി എച്ച് മുഹമ്മദ് കോയ പാലം എന്നറിയപ്പെടുന്നു. കോഴിക്കോട് ജില്ലയിലെ എറ്റവും നീളംകൂടിയ പാലമാണിത്. ചേമഞ്ചേരി അത്തോളി എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. അകലപ്പുഴയുടെ കുറുകെ ഇതു നിർമ്മിച്ചിരിക്കുന്നു. ഇതു നിർമ്മിക്കുക വഴി 16 കിലോമീറ്റർ ലാഭിക്കാൻ കഴിഞ്ഞു.


കുനിയിൽക്കടവ് പാലത്തിന് 26.60 മീറ്റർ നീളമുള്ള10 സ്പാനുകൾ ഉണ്ട്. ഓരോന്നിനും 7.5 മീറ്റർ വീതിയുണ്ട്. 550 മീറ്റർ നീളവും. ദേശീയപാത17നെയും സംസ്ഥാനപാത 38നെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് കുനിയിൽക്കടവ് പാലം. [1]

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya